വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: തൂത്തുവാരാന്‍ ഇന്ത്യ, സിറാജ് കളിച്ചേക്കും, പ്രിവ്യു, സാധ്യതാ ടീം

ഇന്‍ഡോറിലാണ് മല്‍സരം

ഇന്‍ഡോര്‍: സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ രോഹിത് ശര്‍മയും സംഘവും അവസാന അങ്കത്തിന്. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുളള മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ചൊവ്വാഴ്ച നടക്കും. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0നു മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യ മറ്റൊരു ജയത്തോടെ ടി20 ലോകകപ്പിനുള്ള പടയൊരുക്കം ഗംഭീരമാക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

Also Read: IPL 2023: വീണ്ടും ടോപ് ഗിയറിലാവാന്‍ സിഎസ്‌കെ, ലേലത്തിനു മുമ്പ് ഇവരെ വാങ്ങണം!Also Read: IPL 2023: വീണ്ടും ടോപ് ഗിയറിലാവാന്‍ സിഎസ്‌കെ, ലേലത്തിനു മുമ്പ് ഇവരെ വാങ്ങണം!

കന്നി പരമ്പര

കന്നി പരമ്പര

സൗത്താഫ്രിക്കയ്‌ക്കെതിരേ സ്വന്തം നാട്ടില്‍ ആദ്യ ടി20 പരമ്പരയാണ് ഇന്ത്യ ഇത്തവണ നേടിയത്. ഇനി അവരെ ആദ്യമായി തൂത്തുവാരി മറ്റൊരു റെക്കോര്‍ഡ് കൂടി സ്ഥാപിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ഇന്‍ഡോറിലെ ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മണി മുതലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും ലൈവ് സ്ട്രീമിങുണ്ടാവും.

അവസാന കളി

അവസാന കളി

ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ അംഗീകൃത ടി20 മല്‍സരം കൂടിയാണ് ചൊവ്വാഴ്‌ത്തേത്. വ്യാഴാഴ്ച ഇന്ത്യന്‍ സംഘം ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കു പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്താഫ്രിക്കയുമായുള്ള മൂന്നാം ടി20ക്കു ശേഷം ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങള്‍ മാത്രമാണ് ഇന്ത്യക്കു ബാക്കിയുള്ളത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയാണിത്.

Also Read: മിഷന്‍ ഇംപോസിബിള്‍! റിസ്വാന്‍ സൂപ്പര്‍, പക്ഷെ, ധോണിയുടെ ഈ റെക്കോര്‍ഡുകള്‍ കിട്ടില്ല

ബൗളര്‍മാര്‍ പതറി

ബൗളര്‍മാര്‍ പതറി

സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ ആധികാരിക വിജയമായിരുന്നു ഇന്ത്യ ആഘോഷിച്ചത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബൗളര്‍മാര്‍ വാണ പോരാട്ടത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
അതിനു ശേഷം ഗുവാഹത്തിയില്‍ നടന്ന ടി20യില്‍ 16 റണ്‍സിന്റെ നിറംമങ്ങിയ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 237 റണ്‍സിന്റെ കൂറ്റന്‍ റണ്‍സ് നേടിയിട്ടും അതു പ്രതിരോധിക്കാന്‍ ഇന്ത്യ പാടുപെട്ടിരുന്നു. ബൗളര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്കു തിരിച്ചടിയായത്. മൂന്നാം ടി20യില്‍ കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ് കാഴ്ചവയ്ക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

സിറാജ് കളിച്ചേക്കും

സിറാജ് കളിച്ചേക്കും

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ഒരേ പ്ലെയിങ് ഇലവനെയായിരുന്നു പരീക്ഷിച്ചത്. പക്ഷെ മൂന്നാം ടി20യില്‍ ഇന്ത്യന്‍ ഇലവനില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. ബൗളിങാണ് ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ പ്രധാന തലവേദന. അതുകൊണ്ടു തന്നെ ബൗളിങില്‍ തന്നെയായിരിക്കും ഇന്ത്യ മാറ്റം വരുത്തിയേക്കുക.
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും നന്നായി തല്ലുവാങ്ങിയ ഹര്‍ഷല്‍ പട്ടേലിനു പകരം മുഹമ്മദ് സിറാജിനെ ഇന്ത്യ പരീക്ഷിച്ചേക്കും. ആര്‍ അശ്വിനു പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറും പുതുമുഖവുമായ ഷഹബാസ് അഹമ്മദിനും അവസരം ലഭിച്ചേക്കും.

Also Read: 2023ലെ ഇന്ത്യന്‍ ടി20 ടീം- ഹാര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു അഞ്ചാമന്‍! ഒപ്പം റിഷഭും ഇഷാനും

തിളങ്ങിയത് ചാഹര്‍ മാത്രം

തിളങ്ങിയത് ചാഹര്‍ മാത്രം

രണ്ടാം ടി20യില്‍ അവസാന 10 ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വാരിക്കോരി നല്‍കിയത് 151 റണ്‍സായിരുന്നു. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് വളരെ ദുര്‍ബലമായിട്ടാണ് കാണപ്പെട്ടത്. ദീപക് ചാഹര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ അല്‍പ്പമെങ്കിലും പിശുക്കു കാണിച്ചത്. ചാഹര്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം വഴങ്ങിയത് 24 റണ്‍സ് മാത്രമായിരുന്നു. പക്ഷെ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റില്ലാതെ നാലോവരില്‍ 45 റണ്‍സും അര്‍ഷ്ദീപ് സിങ് നാലോവറില്‍ 62 റണ്‍സും വിട്ടുകൊടുത്തിരുന്നു. ആദ്യ ഓവറില്‍ അര്‍ഷ്ദീപ് രണ്ടു വിക്കറ്റുകളെടുത്തെങ്കിലും പിന്നീട് ഒരു നിയന്ത്രണവുമില്ലാതെയാണ് ബൗള്‍ ചെയ്തത്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍/ ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍/മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിങ്.

സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റിലി റൂസ്സോ/ ഹെന്റിച്ച് ക്ലാസെന്‍, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍/ ഡ്വയ്ന്‍ പ്രെട്ടോറിയസ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ലുംഗി എന്‍ഗിഡി.

Story first published: Monday, October 3, 2022, 14:28 [IST]
Other articles published on Oct 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X