വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വമ്പന്‍ റെക്കോര്‍ഡുമായി കിങ് കോലി! ടി20യില്‍ ഈ നേട്ടം കുറിച്ച ആദ്യ ഇന്ത്യന്‍ താരം

പുറത്താവാതെ 49 റണ്‍സ് അദ്ദേഹം നേടിയിരുന്നു

സൗത്താഫ്രിക്കയ്‌ക്കെതിരേ ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടി20യിലെ കിടിലന്‍ ഇന്നിങ്‌സോടെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. പുറത്താവാതെ 49 റണ്‍സായിരുന്നു മല്‍സരത്തില്‍ അദ്ദേഹം പുറത്താവാതെ നേടിയത്. 28 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും കോലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. 175 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്.

Also Read: 2023ലെ ഇന്ത്യന്‍ ടി20 ടീം- ഹാര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു അഞ്ചാമന്‍! ഒപ്പം റിഷഭും ഇഷാനുംAlso Read: 2023ലെ ഇന്ത്യന്‍ ടി20 ടീം- ഹാര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു അഞ്ചാമന്‍! ഒപ്പം റിഷഭും ഇഷാനും

ഫിപ്റ്റി തികയ്ക്കാനായില്ല

ഫിപ്റ്റി തികയ്ക്കാനായില്ല

നിര്‍ഭാഗ്യവശാല്‍ അര്‍ഹിച്ച ഫിഫ്റ്റി മല്‍സരത്തില്‍ പൂര്‍ത്തിയാക്കാന്‍ കോലിക്കായില്ല. കാഗിസോ റബാഡയെറിഞ്ഞ 20ാം ഓവറിലെ മുഴുവന്‍ ബോളുകളും ദിനേശ് കാര്‍ത്തിക് നേരിട്ടതോടയാണ് ക്രീസിന്റെ മറുവശത്ത് 49 റണ്‍സോടെ കോലിക്കു കാഴ്ചക്കാരനായി നില്‍ക്കേണ്ടി വന്നത്.

Also Read: പ്രായം 40 പ്ലസോ? ഇവര്‍ എവര്‍ഗ്രീന്‍! ഇപ്പോഴും അതേ പ്രകടനം തന്നെ

11,000 റണ്‍സ് ക്ലബ്ബില്‍

11,000 റണ്‍സ് ക്ലബ്ബില്‍

ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ ടി20 ക്രിക്കറ്റില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമെന്ന വമ്പന്‍ റെക്കോര്‍ഡാണ് വിരാട് കോലിയെ തേടിയെത്തിയത്. ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യന്‍ താരമായും അദ്ദേഹം മാറിയിരിക്കുകയാണ്.
ടി20 ഫോര്‍മാറ്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ നാലാംസ്ഥാനത്തും കോലിയുണ്ട്.

 ഗെയ്ല്‍ തലപ്പത്ത്

ഗെയ്ല്‍ തലപ്പത്ത്

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ലോക റെക്കോര്‍ഡ്. 14,562 റണ്‍സോടെയാണ് ഗെയ്ല്‍ ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് 11,915 റണ്‍സുമായി രണ്ടാംസ്ഥാനത്തും പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം ഷുഐബ് മാലിക്ക് 11,902 റണ്‍സുമായി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

Also Read: T20 World Cup 2022: ടൂര്‍ണമെന്റില്‍ ആരൊക്കെ വിലസും? പ്രവചിച്ച് ഐസിസി

കോലിയുടെ ടി20 കരിയര്‍

കോലിയുടെ ടി20 കരിയര്‍

വിരാട് കോലിയുടെ ടി20 കരിയറെടുക്കുകയാണെങ്കില്‍ അദ്ദേഹം കൂടുതല്‍ റണ്‍സും അടിച്ചെുത്തത് ഐപിഎല്ലിലാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജഴ്‌സിയില്‍ 33 കാരനായ കോലി വാരിക്കൂട്ടിയത് 6624 റണ്‍സാണ്. 223 മല്‍സരങ്ങളില്‍ നിന്നാണ്. അഞ്ചു സെഞ്ച്വറികളും 44 ഫിഫ്റ്റികളും അദ്ദേഹം നേടുകയും ചെയ്തു.
അന്താരാഷ്ട്ര ക്രിക്കറ്റിലാവട്ടെ ഇന്ത്യക്കായി 109 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 33 ഫിഫ്റ്റികളുമടക്കം 3712 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ശേഷിച്ച 694 റണ്‍സ് ആഭ്യന്തര ടി20 ക്രിക്കറ്റിലാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

മോശം ഫോമിലൂടെ കടന്നുപോയി

മോശം ഫോമിലൂടെ കടന്നുപോയി

അതേസമയം, കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ പോയ്‌ക്കൊണ്ടിരുന്ന വിരാട് കോലി ബാറ്റിങില്‍ തന്റെ പഴയ മാജിക്കല്‍ ടച്ച് വീണ്ടെടുത്തത് യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലായിരുന്നു. ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരുന്നതോടെ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഏഷ്യാ കപ്പിലും ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ കോലിയെ ടി20 ലോകകപ്പ് ടീമിലുള്‍പ്പെടുത്തരുതെന്നും പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏഷ്യാ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് കോലി കത്തിക്കയറുകയായിരുന്നു. 2019 നവംബറിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയും അദ്ദേഹം കണ്ടെത്തിയിരുന്നു. ടി20യില്‍ കോലിയുടെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്.

ഓസീസിനെതിരേയും മിന്നിച്ചു

ഓസീസിനെതിരേയും മിന്നിച്ചു

ഏഷ്യാ കപ്പിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ നടന്ന മൂന്നു ടി20കളുടെ പരമ്പരയിലും അദ്ദേഹം ഫോം ആവര്‍ത്തിച്ചിരുന്നു. ഹൈദരാബാദില്‍ നടന്ന നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ 48 ബോളില്‍ 63 റണ്‍സാണ് കോലി അടിച്ചെടുത്തത്. ഈ വര്‍ഷം ഇന്ത്യക്കായി 14 ടി20കളില്‍ കളിച്ച അദ്ദേഹം നേടയത് 485 റണ്‍സാണ്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമുള്‍പ്പെടെയായിരുന്നു ഇത്.

Story first published: Monday, October 3, 2022, 7:43 [IST]
Other articles published on Oct 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X