വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഞാന്‍ ഓപ്പണ്‍ ചെയ്യും- ടീം കോമ്പിനേഷനെക്കുറിച്ചും ക്യാപ്റ്റന്‍സിയെക്കുറിച്ചും രാഹുല്‍

ബുധനാഴ്ചയാണ് ആദ്യ ഏകദിനം നടക്കുന്നത്

സൗത്താഫ്രിക്കയ്‌ക്കെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ ടീം കോമ്പിനേഷനെക്കുറിച്ചും ആദ്യമായി ടീമിനെ നയിക്കുന്നതിനെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ഒന്നാം ഏകദിനത്തിന മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെയാണ് രാഹുലിന് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്.

വര്‍ഷങ്ങള്‍ക്കു ശേഷം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വെറുമൊരു ബാറ്റര്‍ മാത്രമായി ഈ പരമ്പരയില്‍ കാണാമെന്നതും മറ്റൊരു പ്രത്യേകതയാണ്. വിജയത്തോടെ തന്നെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

1

രോഹിത് ശര്‍മയുടെ അഭാവത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഓപ്പണറായി തന്നെയാണ് താന്‍ കളിക്കുകയെനന്ന് കെഎല്‍ രാഹുല്‍ വ്യക്തമാക്കി. കഴിഞ്ഞ 14-15 മാസത്തിനിടെ ഞാന്‍ വ്യത്യസ്തമായ പല പൊസിഷനുകളിലും ബാറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഈ പരമ്പരയില്‍ രോഹിത് കളിക്കുന്നില്ല. അതിനാല്‍ തന്നെ ഞാന്‍ ഓപ്പണറായി തന്നെ ഇറങ്ങുമെന്നും രാഹുല്‍ പറഞ്ഞു.

2

ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ സന്തുലിതമായി തുടരനാണ് എന്റെ ശ്രമം, ഒരു സമയത്ത് ഒരു മല്‍സരമെന്ന നിലയില്‍ മാത്രമേ എടുക്കുന്നുള്ളൂ. സൗത്ത ാഫ്രിക്കയുമായുള്ള രണ്ടാം ടെസ്റ്റില്‍ ടീമിനെ നയിച്ചപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ എനിക്കു പഠിക്കാന്‍ കഴിഞ്ഞു. എംഎസ് ധോണി, വിരാട് കോലി എന്നിവരില്‍ നിന്നെല്ലാം പാഠമുള്‍ക്കൊള്ളാനും എന്റെ യാത്രയില്‍ മെച്ചപ്പെടാനും കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ലക്ഷ്യങ്ങളൊന്നും ഞാന്‍ നിശ്ചയിച്ചിട്ടില്ല. രണ്ടു മഹാന്മാരായ ക്യാപ്റ്റന്‍മാര്‍ ഞങ്ങള്‍ക്കു വഴി കാണിച്ചുതന്നു, വിരാടിനു കീഴില്‍ അസാധാരണമായ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്തു. അതില്‍ നിന്നും ടീമിനെ കെട്ടിപ്പെടുക്കുകയെന്നതു പ്രധാനമാണെന്നും രാഹുല്‍ വിശദമാക്കി.

3

വെങ്കടേഷ് അയ്യര്‍ വളെയധികം പ്രതീക്ഷ നല്‍കുന്ന താരമാണ്. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ എല്ലായ്്‌പ്പോഴും ടീമിനു മുതല്‍ക്കൂട്ടാണ്. വെങ്കടേഷിനെ സംബന്ധിച്ച് നല്ലൊരു അവസരമായിരിക്കും ഇത്. ഏകദിനത്തില്‍ ആറാമത്തെ ബൗളിങ് ഓപ്ഷന്‍ വളരെ നിര്‍ണായകമാണെന്നും കെഎല്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.

4

ഓരോ വേദിയും വ്യത്യസ്തമാണ്. ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കു വേദിയാവുന്ന ബോളണ്ട് പാര്‍ക്ക് സ്പിന്നര്‍മാരെയും തുണയ്ക്കുന്നതാണ്. അശ്വിന്‍ ടീമിലേക്കു തിരിച്ചുവരികയാണ്. യുസ്വേന്ദ്ര ചഹല്‍ നന്നായി പെര്‍ഫോം ചെയ്യുന്നുമുണ്ട്. ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ അവര്‍ ടീമിനെ സംബന്ധിച്ച് പ്രധാനമാണെന്നും രാഹുല്‍ പറഞ്ഞു.

5

വിരാട് കോലിക്കു കീഴില്‍ ഇന്ത്യ അദ്ഭുതകരമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം ഞങ്ങള്‍ക്കു വേണ്ടി ഒരു മാനദണ്ഡം വച്ചിട്ടുണ്ട്. അതില്‍ നിന്നും ടീമിനെ മുന്നോട്ട് കൊണ്ടു പോവാനാണ് ശ്രമമെന്നു വിരാട് കോലി തനിക്കു കീഴില്‍ കളിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി രാഹുല്‍ വ്യക്തമാക്കി.

6

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാവുന്നതിനെക്കുറിച്ച് ഞാന്‍ കാര്യമായി ചിന്തിച്ചിട്ടില്ല. ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ എനിക്കൊു അവസരം ലഭിച്ചു. മല്‍സരഫലം പ്രതീക്ഷിച്ചതു പോലെ വന്നില്ലെങ്കിലും ഒരു സ്‌പെഷ്യല്‍ അനുഭവം തന്നെയായിരുന്നു. വീണ്ടും ടെസ്റ്റ് ക്യാപ്റ്റന്‍സി ലഭിക്കുകയാണെങ്കില്‍ ഞാന്‍ പൈതൃകം തുടരാനും എന്റെ ഏറ്റവും മികച്ചത് തന്നെ നല്‍കാനും ശ്രമിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു.

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍/ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്/ ദീപക് ചാഹര്‍/ശര്‍ദ്ദുല്‍ ടാക്കൂര്‍

Story first published: Tuesday, January 18, 2022, 17:20 [IST]
Other articles published on Jan 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X