വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഹര്‍ഷല്‍ വെറും 'ചെണ്ടയല്ല', അതുക്കുംമേലെ, നാണക്കേടിന്റെ ലോക റെക്കോര്‍ഡ്!

49 റണ്‍സ് മൂന്നാം ടി20യില്‍ വഴങ്ങി

ടി20 ക്രിക്കറ്റില്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി ഇന്ത്യ ചൂണ്ടിക്കാട്ടുന്ന പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ ബൗളിങില്‍ നാണക്കേടിന്റെ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. സൗത്താഫ്രിക്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യിലും ദയനീയ പരാജയമായി മാറിയതോടെയാണ് അദ്ദേഹം ടി20യില്‍ മറ്റൊരു ബൗളര്‍ക്കുമില്ലാത്ത നാണക്കേടിന് അവകാശിയായത്.

Also Read: നീ പേടിക്കേണ്ട, ഞാനേറ്റു! ക്രീസിലേക്കു പോകവെ യുവരാജിന്റെ വാക്കുകളെക്കുറിച്ച് മുന്‍ ടീമംഗംAlso Read: നീ പേടിക്കേണ്ട, ഞാനേറ്റു! ക്രീസിലേക്കു പോകവെ യുവരാജിന്റെ വാക്കുകളെക്കുറിച്ച് മുന്‍ ടീമംഗം

ഇന്ത്യ 49 റണ്‍സിനു പരാജയപ്പെട്ട മൂന്നാം ടി20യിലും റണ്‍സ് വാരിക്കോരി നല്‍കുന്ന പതിവ് ഹര്‍ഷല്‍ തെറ്റിച്ചില്ല. നാലോവറില്‍ 49 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 12.2 ഇക്കോണമി റേറ്റിലായിരുന്നു ഇത്. വിക്കറ്റൊന്നും ഹര്‍ഷലിനു കിട്ടിയതുമില്ല.

ഏഴു തവണ 40 പ്ലസ്

ഏഴു തവണ 40 പ്ലസ്

ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ 40 പ്ലസ് റണ്‍സ് വിട്ടുകൊടുത്ത ബൗളറെന്ന ലോക റെക്കോര്‍ഡാണ് ഹര്‍ഷല്‍ പട്ടേലിനെ തേടിയെത്തിയത്. നേരത്തേ ഈ നാണക്കേട് രണ്ടു പേര്‍ ചേര്‍ന്ന് പങ്കിടുകയായിരുന്നു. അയര്‍ലാന്‍ഡിന്റെ മാര്‍ക്ക് അഡെയര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പേരിലായിരുന്നു ഇത്. ഇരുവരും ആറു തവണ വീതമായിരുന്നു 40ന് മുകളില്‍ റണ്‍സ് വിട്ടുകൊടുത്തത്. രണ്ടു പേരും ഇത്രും റണ്‍സ് വഴങ്ങിയത് ഈ വര്‍ഷം തന്നെയായിരുന്നു. ഇതാണ് ഏഴു തവണ 40 പ്ലസ് വിട്ടുകൊടുത്തത് ഹര്‍ഷല്‍ പഴങ്കഥയാക്കിയത്.

എന്തിന് ലോകകപ്പ് ടീമില്‍

എന്തിന് ലോകകപ്പ് ടീമില്‍

ഈ വര്‍ഷം ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങ് പ്രകടനമെടുത്താല്‍ അദ്ദേഹത്തെ എന്തിനു ടി20 ലോകകപ്പിലെടുത്തുവെന്നു പോലും ആരും സംശയിച്ചുപോവും. അത്രയും ദയനീയമായിരുന്നു പേസറുടെ പ്രകടനം.
24 ബോളില്‍ 54 റണ്‍സ്, 24 ബോളില്‍ 52 റണ്‍സ്, 18 ബോളില്‍ 43 റണ്‍സ്, 24 ബോളില്‍ 46 റണ്‍സ്, 24 ബോളില്‍ 49 റണ്‍സ്, 12 ബോളില്‍ 32 റണ്‍സ്, 24 ബോളില്‍ 26 റണ്‍സ്, 24 ബോളില്‍ 45 റണ്‍സ്, 24 ബോളില്‍ 49 റണ്‍സ് എന്നിങ്ങനെയാണ് ഹര്‍ഷലുടെ പ്രകടനമെന്നു കാണാം.

Also Read: T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!

ആറു വിക്കറ്റ് മാത്രം

ആറു വിക്കറ്റ് മാത്രം

ടി20യില്‍ ഇന്ത്യ 170 പ്ലസ് സ്‌കോര്‍ വഴങ്ങിയ മല്‍സരങ്ങളില്ലൊം ഹര്‍ഷല്‍ പട്ടേല്‍ നന്നായി തല്ലുവാങ്ങിയിട്ടുണ്ട്. ഈ മല്‍സരങ്ങളില്‍ ഒമ്പത് ഇന്നിങ്‌സുകൡലായി അദ്ദേഹത്തിനു ലഭിച്ചത് ആറു വിക്കറ്റുകള്‍ മാത്രമാണ്. 11.5 ഇക്കോണമി റേറ്റിലാണ് ഇവയില്‍ ഹര്‍ഷല്‍ റണ്‍സ് വിട്ടുകൊടുത്തത്. ഈ ഒമ്പതു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അദ്ദേഹം നാലോവര്‍ ക്വാട്ട പൂര്‍ത്താക്കിയിട്ടുള്ളൂവെന്നതും എടുത്തു പറയേണ്ടതാണ്.

Also Read: ടി20യില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ്, ധോണിക്ക് രണ്ടാം സ്ഥാനം, ടോപ് സിക്‌സ്

ഏഷ്യാ കപ്പില്‍ പുറത്തിരുന്നു

ഏഷ്യാ കപ്പില്‍ പുറത്തിരുന്നു

പരിക്കു കാരണം കഴിഞ്ഞ ഏഷ്യാ കപ്പ് ഹര്‍ഷല്‍ പട്ടേലിനു നഷ്ടമായിരുന്നു. ഫിറ്റനസ് വീണ്ടെടുത്ത് താരം മടങ്ങിയെത്തിയപ്പോള്‍ അതു ഡെത്ത് ഓവറിലെ ഇന്ത്യയുടെ പോരായ്മ പരിഹരിക്കാന്‍ സഹായിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ഡെത്ത് ഓവറുകളില്‍ ഇന്ത്യയുടെ ബൗളിങ് കൂടുതല്‍ പരിതാപകരമായി മാറി.
ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ നടന്ന ആറു ടി20കളിലും ഹര്‍ഷല്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇവയില്‍ 4-0-49-0, 2-0-32-0, 2-0-18-1, 4-0-26-0, 4-0-45-0, 4-0-49-0 എന്നിങ്ങനെയായിരുന്നു പേസറുടെ പ്രകടനം.

Story first published: Tuesday, October 4, 2022, 23:45 [IST]
Other articles published on Oct 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X