IND vs SA: ഹര്‍ഷലിനു പകരം നടരാജനെ വിശ്വസിക്കൂ! ഹര്‍ഷല്‍ എതിര്‍ ടീം 12ാമന്‍ - വന്‍ വിമര്‍ശനം

സൗത്താഫ്രിക്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യിലും ബൗളിങില്‍ വന്‍ ദുരന്തമായി മാറിയ ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിനെതിരേ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ. ഓരോ കളിയിലും 40 പ്ലസ് റണ്‍സ് വിട്ടുകൊടുക്കുന്നത് 'ഹരമാക്കി' മാറ്റിയ ഹര്‍ഷല്‍ ഇന്‍ഡോറിലെ മൂന്നാം ടി20യിലും പതിവ് തെറ്റിച്ചില്ല. നാലോവറില്‍ വിക്കറ്റൊന്നുമില്ലാതെ അദ്ദേഹം ദാനം ചെയ്തത് 49 റണ്‍സായിരുന്നു. 12.20 ആയിരുന്നു ഇക്കോണമി റേറ്റ്.

Also Read: T20 World Cup 2022: കിരീടം ഓസ്‌ട്രേലിയക്ക് തന്നെ! കാരണങ്ങളറിയാംAlso Read: T20 World Cup 2022: കിരീടം ഓസ്‌ട്രേലിയക്ക് തന്നെ! കാരണങ്ങളറിയാം

മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ഹര്‍ഷലിനെതിരേ വാളോങ്ങിയത്. രൂക്ഷമായ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് താരത്തിനെതിരേ വന്നിരിക്കുന്നത്. മൂന്നാം ടി20യില്‍ 49 റണ്‍സിന്റെ വിജയമാണ് സൗത്താഫ്രിക്ക നേടിയത്. എങ്കിലും പരമ്പര 2-1ന് കൈക്കലാക്കാന്‍ ഇന്ത്യക്കു സാധിച്ചു.

പകരക്കാരനെ കണ്ടെത്തണം

പകരക്കാരനെ കണ്ടെത്തണം

ഡെത്ത് ഓവറുകളില്‍ ദയനീയ പരാജയമായി മാറിയിരിക്കുന്ന ഹര്‍ഷല്‍ പട്ടേലിന്റെ പകരക്കാരനായി ഇന്ത്യ മറ്റൊരു ബൗളറെ കണ്ടെത്തണമെന്നു സെലക്ടര്‍മാരോടു ഉപദേശിക്കുകയാണ്. മുന്‍നിര ബൗളറായിരുന്നു ഹര്‍ഷലിന്റെ ബൗളിങിനു യാതൊരു വേഗതയുമില്ല. തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ അദ്ദേഹം നെറ്റ്‌സില്‍ പരിശീലനം നടത്തണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

ഐപിഎല്ലിലും ഇക്കണോമിക്കലല്ല

ഐപിഎല്ലിലും ഇക്കണോമിക്കലല്ല

ഹര്‍ഷല്‍ പട്ടേല്‍ ടീമിലേക്കു കൊണ്ടു വരുന്ന മൂല്യത്തെക്കുറിച്ച് ഓരോ മല്‍സരം കഴിയുന്തോറും എന്റെ സംശയം കൂടുകയാണ്. ഐപിഎല്ലില്‍ പോലും അദ്ദേഹം ഇക്കണോമിക്കലായിട്ടുള്ള ബൗളറല്ല. വിക്കറ്റുകളെടുക്കുന്നുവെന്നു മാത്രമേയള്ളൂ, സാധാരണയായി ഡെത്ത് ഓവറുകളിലാണിത്. അപ്പോഴേക്കും അല്‍പ്പം വൈകിപ്പോയിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹര്‍ഷലിനു ഡെത്ത് ഓവറുകളിലും വിക്കറ്റ് ക്ഷാമമാണെന്നു ഒരു യൂസര്‍ പ്രതികരിച്ചു.

Also Read: IPL 2023: ഇവരോട് എസ്ആര്‍എച്ച് പറയും 'കടക്ക് പുറത്ത്', ലേലത്തിന് മുമ്പ് ഒഴിവാക്കും

സ്ലോ ബോളുകളില്‍ കാര്യമില്ല

സ്ലോ ബോളുകളില്‍ കാര്യമില്ല

നിങ്ങളുടെ വേഗമേറിയ ബോളുകള്‍ 145 പ്ലസ് വേഗതയിലുള്ളതാണെങ്കില്‍ മാത്രമേ സ്ലോ ബോളുകള്‍ സഹായിക്കുകയുള്ളൂ. ഹര്‍ഷല്‍ പട്ടേലിന്റെ സ്ലോ ബോളുകള്‍ 115 കിമി വേഗതയുള്ളതും വേഗമേറിയവ 125 കിമിയുള്ളതുമാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ഡെത്ത് ബൗളിങില്‍ ദയനീയ ബൗളിങ് കാഴ്ച വച്ചുകൊണ്ടിരുന്നിട്ടും ഹര്‍ഷല്‍ പട്ടേല്‍ തുടര്‍ച്ചയായി ടീമില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ ലോകകപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. വളരെ ഗൗരവമേറിയ വിഷയത്തെ നമ്മള്‍ അഭിമുഖീകരിക്കുകയും ചെയ്യുകയാണ്. ഇന്ത്യന്‍ സെലക്ടര്‍മാരില്‍ നിന്നും ഒരു പ്രതീക്ഷയുമില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല

പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല

ടി20 ലോകകപ്പില്‍ നമ്മുടെ പ്രധാനപ്പെട്ട ഡെത്ത് ഓവര്‍ ബൗളറാണ് ഹര്‍ഷല്‍ പട്ടേലെന്ന വസ്തുതയോടു തനിക്കു പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്നായിരുന്നു മറ്റൊരു പ്രതികരണം.

ഹര്‍ഷല്‍ പട്ടേല്‍ ഇപ്പോള്‍ വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണ്. ഇന്ത്യക്കു ലോകകപ്പിനു മുമ്പ് ഇനി മല്‍സരങ്ങളില്ലെന്നതാണ് പ്രശ്‌നം, മുഹമ്മദ് ഷമി ഇനിയും പരീക്ഷിക്കപ്പെട്ടിട്ടുമില്ല. ബൗളിങിനെ സംബന്ധിച്ച പ്രത്യേകിച്ചും ഡെത്ത് ഓവറുകള്‍ ഗൗരവമേറിയ ചോദ്യങ്ങളാണ് ഇന്ത്യക്കു നേരെ ഉയരുന്നതെന്നും ഒു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: 21ാം വയസ്സില്‍ ദേശീയ ടീം ക്യാപ്റ്റനോ? ഇവര്‍ക്ക് അതും സാധിച്ചു! ഇന്ത്യക്കാരില്ല

വെറും വേസ്റ്റ്

വെറും വേസ്റ്റ്

ഹര്‍ഷല്‍ പട്ടേല്‍ വളരെയധികം ഓവര്‍ റേറ്റഡ് ചെയ്യപ്പെട്ടിട്ടുള്ള ബൗളറാണ്. അന്താരാഷ്ട്ര ക്രിക്കറ്റിനു യോജിച്ചയാളല്ല. ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുന്നത് അയാളുടെ ഭാഗ്യമാണെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.

ഹര്‍ഷല്‍ പട്ടേല്‍ വെറും വേസ്റ്റാണ്. വിക്കറ്റുകളെടുക്കാനുള്ള ഒരു ശേഷിയുമില്ല. എതിര്‍ ടീമിന്റെ 12ാമനാണെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

ജഴ്സി അടിയറ വയ്ക്കണം

ജഴ്സി അടിയറ വയ്ക്കണം

ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവര്‍ക്കു പകരം ബിസിസിഐ എന്തുകൊണ്ടാണ് ടി നടരാജനെയും മുഹമ്മദ് ഷമിയെയും വിശ്വസിക്കാത്തതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി അടിയറ വയ്ക്കണമെന്ന് ഒരു യൂസര്‍ ആവശ്യപ്പെട്ടു.

നിങ്ങളൊരു ബൗളര്‍ക്ക് ഓവര്‍ ക്രെഡിറ്റ് നല്‍കുകയാണെങ്കില്‍ അതിന്റെ ഫലമാണ് ഹര്‍ഷല്‍ പട്ടേല്‍. ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബൗളര്‍മാരില്‍ ഒരാളെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. എന്തൊരു തട്ടിപ്പുകാരനാണ് ഹര്‍ഷലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, October 5, 2022, 7:42 [IST]
Other articles published on Oct 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X