വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'ഇന്ത്യന്‍ സെലക്ടര്‍മാര്‍ പാടുപെടും, ടീം തിരഞ്ഞെടുപ്പ് കടുപ്പം', ഹര്‍ഭജന്‍ സിങ്

മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഈ മാസം 26ന് ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രയാസമുള്ള പരമ്പര തന്നെയാണ് നടക്കാന്‍ പോവുന്നത്. മൂന്ന് ഫോര്‍മാറ്റിലും പരമ്പരകളുണ്ട്. ആദ്യം നടക്കുന്നത് ടെസ്റ്റ് പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം 26നാണ് നടക്കുന്നത്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ ചരിത്ര നേട്ടമാണ് സ്വപ്‌നം കാണുന്നത്.

IND vs SA: പുജാരയും രഹാനെയും വേണ്ട! പകരം ഇന്ത്യ ഇറക്കണ്ടവരെ നിര്‍ദേശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍IND vs SA: പുജാരയും രഹാനെയും വേണ്ട! പകരം ഇന്ത്യ ഇറക്കണ്ടവരെ നിര്‍ദേശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍

1

താരക്കരുത്തും സമീപകാല പ്രകടനവും പരിശോധിക്കുമ്പോള്‍ ഇന്ത്യ അതിശക്തരാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ വേഗപ്പിച്ചിലെ സാഹചര്യം ഇന്ത്യക്ക് അനുകൂലമല്ല. ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനവും വളരെ നിരാശപ്പെടുത്തുന്നതാണ്. ഏറ്റവും മികച്ച ടീമിനെത്തന്നെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലേക്ക് അയക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ആരെയൊക്കെ ടീമിലേക്ക് പരിഗണിക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്.

Also Read: IND vs SA: ഞങ്ങള്‍ റെഡി- സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു, എല്‍ഗര്‍ നയിക്കും

2

ഇപ്പോഴിതാ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പാടുപെടുമെന്നും ടീം തിരഞ്ഞെടുപ്പ് കടുപ്പമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 'ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് വളരെ കൗതുകമുണര്‍ത്തുന്ന കാര്യമായിരിക്കുകയാണ്. കാരണം കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതിനാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കും. രോഹിത് ശര്‍മ എന്തായാലും ടീമിലുണ്ടാവും. രോഹിത്തിനെ വൈസ് ക്യാപ്റ്റനാക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇവരോടൊപ്പം മായങ്ക് അഗര്‍വാളും ഫോമിലേക്കെത്തിയത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.

Also Read: IND vs SA: ഏകദിനത്തില്‍ 'ഗബ്ബാറിനെ' മാറ്റിനിര്‍ത്തരുത്, ധവാന്‍ തീര്‍ച്ചയായും ടീമില്‍ വേണം, കാരങ്ങളിതാ

3

ശുബ്മാന്‍ ഗില്ലിനും ഭേദപ്പെട്ട പ്രകടനം നടത്താനാവുന്നുണ്ട്. എന്നാല്‍ മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാനാവുന്നില്ല. എന്നാല്‍ ഭാവിയിലേക്കുള്ള കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ അവന് ടീമിലിടം ലഭിച്ചേക്കും. മധ്യനിരയെക്കുറിച്ച് പറഞ്ഞാല്‍ ശ്രേയസ് അയ്യര്‍ തന്റെ മികവ് തെളിയിച്ച് കഴിഞ്ഞു. രഹാനെ ഇന്ത്യന്‍ ടീമിലിടം പിടിക്കുമോ?സൂര്യകുമാര്‍ യാദവും അവസരം തേടുന്നു. അവന്‍ ടീമില്‍ തുടരുമോയെന്ന് കണ്ടറിയാം'-ഹര്‍ഭജന്‍ സിങ് പറഞ്ഞു.

Also Read: സൗത്താഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര- ഇന്ത്യ ഇത്തവണ കാത്തിരിപ്പ് തീര്‍ക്കും! കാരണങ്ങളറിയാം

4

സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് ഇന്ത്യയുടെ തലവേദന. പ്രധാനമായും പുജാരയുടെയും രഹാനെയുടെയും. രണ്ട് പേരും മികച്ച ടെസ്റ്റ് റെക്കോഡുകളുള്ളവരും വലിയ അനുഭവസമ്പത്തുള്ളവരുമാണ്. എന്നാല്‍ സമീപകാല പ്രകടനം വളരെ മോശമാണ്. അതുകൊണ്ട് തന്നെ ഇവര്‍ ടീമിലിടം പിടിക്കുമോയെന്നത് കണ്ടറിയണം. ദക്ഷിണാഫ്രിക്കയില്‍ അനുഭവസമ്പത്തിന് വളരെ പ്രാധാന്യം ഉള്ളതിനാല്‍ രണ്ട് പേരും ടീമില്‍ തുടരാനാണ് സാധ്യത. എന്നാല്‍ വിരാട് കോലിക്കും ബാറ്റിങ്ങില്‍ പഴയ മികവ് കാട്ടാനാവാത്തതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

Also Read: IND vs NZ: രഹാനെയ്ക്കു എന്തുപറ്റി, മോശം ഫോമിനു കാരണമെന്ത്? കോലിയുടെ മറുപടി ഇങ്ങനെ

5

മോശം ഫോമിലുള്ള സീനിയര്‍ താരങ്ങള്‍ക്ക് പകരം യുവതാരങ്ങളെ പരിഗണിച്ചാല്‍ ആശങ്കകളേറെയാണ്. ദക്ഷിണാഫ്രിക്കയില്‍ അനുഭവസമ്പത്തില്ലാത്തത് തിരിച്ചടിയായി മാറിയേക്കാം. നിര്‍ണ്ണായക പരമ്പരയില്‍ ഇന്ത്യ എന്ത് മാറ്റമാവും ടീമില്‍ വരുത്തുകയെന്നത് കാത്തിരുന്ന് തന്നെ കാണാം. രാഹുല്‍ ദ്രാവിഡും വിരാട് കോലിയും ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍ണ്ണായകമാവും.

Also Read: IPL 2022: ബൗളര്‍മാരിലെ വലിയ കോടിപതി ആരാവും? റബാദ മുതല്‍ ജാമിസന്‍വരെ, അഞ്ച് പേരിതാ

6

ഇന്ത്യയുടെ ബൗളിങ് നിരയേയും ഹര്‍ഭജന്‍ സിങ് നിര്‍ദേശിച്ചു. 'ഇന്ത്യയുടെ ബൗളിങ്ങില്‍ മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ് എന്നിവര്‍ തീര്‍ച്ചയായും വേണം. ഇവരോടൊപ്പം ശര്‍ദുല്‍ ഠാക്കൂറിനും അവസരം നല്‍കാം. കാരണം ദക്ഷിണാഫ്രിക്കയില്‍ ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടതും അത്യാവശ്യമാണ്. സ്പിന്‍ നിരയില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും വേണം.

Also Read: ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള ഇന്ത്യന്‍ വംശജരായ അഞ്ച് ക്രിക്കറ്റ് താരങ്ങളിതാ

7

അക്ഷര്‍ പട്ടേലിനെ മൂന്നാം സ്പിന്നറായും പരിഗണിക്കാം. ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ കീഴടക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്. ദക്ഷിണാഫ്രിക്കയുടെ ടീം കരുത്ത് അത്ര മികച്ചതല്ല. നേരത്തെയായിരുന്നെങ്കില്‍ ഒരു കാരണവശാലും അവര്‍ ഇന്ത്യയെ വിജയിക്കാന്‍ സമ്മതിക്കില്ല'-ഹര്‍ഭജന്‍ സിങ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്ക ഇതിനോടകം പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു.

Story first published: Tuesday, December 7, 2021, 18:38 [IST]
Other articles published on Dec 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X