IND vs SA: ബുംറയും അശ്വിനുമൊന്നും വേണ്ട! അവസാന കളിയിലെ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഗംഭീര്‍

സൗത്താഫ്രിക്കയ്‌ക്കെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തിലെ ഇന്ത്യന്‍ ഇലവനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുായ ഗൗതം ഗംഭീര്‍. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട ഇന്ത്യ ആശ്വാസ ജയം തേടിയാണ് അവസാന മല്‍സരത്തില്‍ ഇറങ്ങുക. കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച ഇന്ത്യ ആദ്യ മല്‍സരത്തില്‍ 31 റണ്‍സിനും രണ്ടാമത്തേതില്‍ ഏഴു വിക്കറ്റിനും തോല്‍ക്കുകയായിരുന്നു. മൂന്നാം ഏകദിനം വിജയിച്ച് തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാനിയിരിക്കും ഇനി ഇന്ത്യയുടെ ശ്രമം. നേരത്തേ കളിച്ച ടെസ്റ്റ് പരമ്പരയും ഇന്ത്യ 1-2നു കൈവിട്ടിരുന്നു.

Gautam Gambhir Suggests 3 Changes In The Dead Rubber Against South Africa

മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മൂന്നു വമ്പന്‍ മാറ്റങ്ങള്‍ വേണമെന്നാണ് ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബാറ്റിങിലല്ല, മറിച്ച് ബൗളിങാണ് അദ്ദേഹം മാറ്റം വേണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറ, മറ്റൊരു സീനിയര്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍, പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവര്‍ മൂന്നാം ഏകദിനത്തില്‍ വേണ്ടെന്നാണ് ഗംഭീറിന്റെ അഭിപ്രായം.

മൂന്നു പേര്‍ക്കും അവസാന കളിയില്‍ ഇന്ത്യ വിശ്രമം നല്‍കണം. ബാറ്റിങ് ലൈനപ്പില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല. അശ്വിനു പകരം ജയന്ത് യാദവിനെ ഇന്ത്യക്കു കളിപ്പിക്കാം. ബുംറ, ഭുവി എന്നിവര്‍ക്കു പകരം മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കും അവസരം ലഭിക്കണം. ഇന്ത്യ തങ്ങളുടെ രണ്ടാംനിര ടീമിനെ വളര്‍ത്തിക്കൊണ്ടു വരുന്നതിനൊപ്പം സൗത്താഫ്രിക്കയില്‍ 140 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ക്കു അവസരം നല്‍കണമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗംഭീര്‍ ആവശ്യപ്പെട്ടു.

ഇന്ത്യക്കു ആവനാഴിയില്‍ മൂന്ന്-നാല് ഓപ്ഷനുകളുണ്ട്. നവദീപ് സെയ്‌നി, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരെല്ലാമുണ്ട്. ഈ താരങ്ങള്‍ക്കു തീര്‍ച്ചയായും ഇന്ത്യ അവസരങ്ങള്‍ നല്‍കണം. സൗത്താഫ്രിക്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും മല്‍സരം തീര്‍ത്തും അപ്രസക്തമാണ്. അതുകൊണ്ടു തന്നെ രണ്ടാംനിരയെ പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റിനു ലഭിക്കുന്ന അവസരമായിരിക്കും ഇതെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ഗൗതം ഗംഭീറിന്റെ അഭിപ്രായത്തോടു ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ താരവും ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബാംഗറും അനുകൂലിച്ചു. ഓസ്‌ട്രേലിയയെയാണ് ഇതിനു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ ഓസീസിനെ ആരും പരിഗണിച്ചിരുന്നില്ല. പക്ഷെ എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ടാണ് ഓസീസ് ആദ്യമായി ടി20 ലോകകപ്പില്‍ മുത്തമിട്ടത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തായിരുന്നു ഡേവിഡ് വാര്‍ണര്‍ നയിച്ച ടീമിന്റെ കിരീടധാരണം.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചു ഇതു പുനര്‍ നിര്‍മാണ ഘട്ടമാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലേറ്റ പരാജയത്തിന്റെ പേരില്‍ ഇന്ത്യന്‍ ടീം തളര്‍ന്നുപോവരുത്. വരാനിരിക്കുന്ന പരമ്പരകളെക്കുറിച്ചായിരിക്കണം ഇന്ത്യ ചിന്തിക്കേണ്ടത്. കഴിഞ്ഞ ടി20 ലോകകകപ്പില്‍ പലരും ഓസ്‌ട്രേലിയയെ എഴുതിത്തള്ളിയതാണ്. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവര്‍ ലോക ചാംപ്യന്‍മാരായതായും ബാംഗര്‍ ചൂണ്ടിക്കാട്ടി.

ഗൗതം ഗംഭീറിന്റെ ഇന്ത്യന്‍ ഇലവന്‍

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, ജയന്ത് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, January 22, 2022, 13:56 [IST]
Other articles published on Jan 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X