ക്യാപ്റ്റന്‍സി ആരുടെയും ജന്‍മാവകാശമല്ല! കോലിയുടെ പുതിയ റോള്‍ എന്ത്? ഗംഭീര്‍ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും പൂര്‍ണമായി ഒഴിവായ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഒടുവില്‍ വെറുമൊരു താരം മാത്രമായി ഇന്ത്യക്കു വേണ്ടി കളിക്കാനൊരുങ്ങുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ പുതിയ നായകന്‍ കെഎല്‍ രാഹുലിന് കീഴില്‍ ഇന്ത്യയിറങ്ങുമ്പോള്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും നമ്മള്‍ കോലിയെ കാണുക. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ഇങ്ങനെയൊരു റോളില്‍ കളിക്കാന്‍ പോവുന്നത്.

ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു കോലി സ്വയമൊഴിഞ്ഞപ്പോള്‍ ഏകദിന നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ സെലക്ഷന്‍ കമ്മിറ്റി നീക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു ഫോര്‍മാറ്റുകളിലും രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് ടെസ്റ്റ് ക്യാപ്റ്റന്‍സി താന്‍ ഒഴിയുന്നതായി കോലി പ്രഖ്യാപിച്ചത്. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇനി അദ്ദേഹത്തിന്റെ റോള്‍ എന്തായിരിക്കുമെന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ക്യാപ്റ്റന്‍സി ജന്‍മാവകാശമല്ല

ക്യാപ്റ്റന്‍സി ജന്‍മാവകാശമല്ല

ക്യാപ്റ്റന്‍സിയില്ലെന്നു കരുതി പുതിയൊരു വിരാട് കോലിയെയൊന്നും ഏകദിന പരമ്പരയില്‍ കാണാന്‍ പോവുന്നില്ലെന്നു ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ക്യാപ്റ്റന്‍സിയെന്നത് ആരുടെയും ജന്‍മാവകാശമല്ല. എംഎസ് ധോണിയെപ്പോലെയുള്ളവര്‍ ക്യാപ്റ്റന്‍സി ബാറ്റണ്‍ കോലിക്കു കൈമാറുകയും കീഴില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ മൂന്ന് ഐസിസി ട്രോഫികളിലേക്കു നയിച്ചിട്ടുള്ള ധോണി നാലു ഐപിഎല്‍ കിരീടങ്ങളും നേടിയിട്ടുള്ള ക്യാപ്റ്റനാണെന്നും ഗംഭീര്‍ വിശദമാക്കി.

 ടീമിനെ വിജയിപ്പിക്കാന്‍ ശ്രമിക്കണം

ടീമിനെ വിജയിപ്പിക്കാന്‍ ശ്രമിക്കണം

വിരാട് കോലി ഇനി ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും റണ്ണെടുക്കാന്‍ ശ്രമിക്കുകയും വേണം, ഇതാണ് കൂടുതല്‍ പ്രധാനം. നിങ്ങള്‍ ഇന്ത്യക്കു വേണ്ടി കളിക്കണംമെന്നു സ്വപ്‌നം കാണുമ്പോള്‍ ക്യാപ്റ്റനാവുന്നതിനെക്കുറിച്ച് സ്വപ്‌നം കാണാറില്ല. ഇന്ത്യക്കായി മല്‍സരങ്ങള്‍ ജയിക്കണമെന്നു നിങ്ങള്‍ സ്വപ്‌നം കാണുന്നു.

ടോസിനായി നിങ്ങള്‍ ഗ്രൗണ്ടിലേക്കു പോവുന്നില്ലെന്നതും ഫീല്‍ഡിങ് ക്രമീകരണം നടത്തുത്തില്ലെന്നതും ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ താരവും ചെയ്യുന്നത് ഒന്നു തന്നെയാണ്. നിങ്ങളുടെ ഊര്‍ജവും തീവ്രതയും പഴയതു പോലെ തന്നെ തുടരും, കാരണം രാജ്യത്തിനു വേണ്ടി കളിക്കുകയെന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്നും ഗംഭീര്‍ വിശദമാക്കി.

 കോലിയുടെ റോള്‍ മാറുന്നില്ല

കോലിയുടെ റോള്‍ മാറുന്നില്ല

ക്യാപ്റ്റന്‍സിയില്ലെന്നു കരുതി വിരാട് കോലിയുടെ റോളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു ഗൗതം ഗംഭീര്‍ പറയുന്നു. ക്യാപ്റ്റനായിരുന്നപ്പോഴുണ്ടായിരുന്ന അതേ റോള്‍ തന്നെയാണ് കോലിക്കു ഇപ്പോഴുമുള്ളത്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക, ഒരുപാട് റണ്‍സ് നേടുക, ഇന്നിങ്‌സിനു ചുക്കാന്‍ പിടിക്കുകയെന്നതെല്ലാം അന്നും ഇനിയും കോലിയുടെ റോള്‍ തന്നെയാണ്. മുന്‍നിരയില്‍ രോഹിത് ശര്‍മയോടൊപ്പം കെഎല്‍ രാഹുല്‍ വന്നെന്നു കരുതി കോലിയുടെ റോള്‍ മാറുന്നില്ലെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

കോലി ഇനി ടോസിനായി ഗ്രൗണ്ടിലേക്കു പോവുന്നതും ഫീല്‍ഡ് ക്രമീകരണം നടത്തുന്നതും നമുക്ക് ഇനി കാണാന്‍ കഴിയില്ലെന്നതു യാഥാര്‍ഥ്യമാണ്. പക്ഷെ ബാക്കിയെല്ലാം പഴയതു പോലെ തന്നെയായിരിക്കും. മൂന്നാം നമ്പറില്‍ ഇറങ്ങി ടീമിനു ണ്ടേി അദ്ദേഹത്തിനു ഒരുപാട് റണ്‍സ് ഇനിയും നേടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഒന്നും മാറിയിട്ടില്ലെന്നു തന്നെയാണ് താന്‍ കരുതുന്നതെന്നും ഗംഭീര്‍ വിലയിരുത്തി.

അതേസമയം, ബുധനാഴ്ചയാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. നേരത്തേ നടന്ന ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിനു കണക്കുതീര്‍ക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. ജസ്പ്രീത് ബുംറയാണ് പുതിയ വൈസ് ക്യാപ്റ്റന്‍. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ രോഹിത് ശര്‍മയ്ക്കു പരമ്പരയില്‍ നിന്നം പിന്‍മാറേണ്ടി വന്നതോടെയാണ് രാഹുലിനു ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ചത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, January 17, 2022, 16:08 [IST]
Other articles published on Jan 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X