വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അതേ മാജിക്കല്‍ ബോള്‍, അന്ന് ബാബര്‍, ഇന്ന് മര്‍ക്രാം! കുല്‍ദീപ് ഈസ് ബാക്ക്

ഡെക്കായാണ് മര്‍ക്രാമിനെ പുറത്താക്കിയത്

സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ മാജിക്കല്‍ ബോളിനെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും. വിന്റേജ് കുല്‍ദീപ് മടങ്ങിയെത്തിയിരിക്കുകയാണെന്നാണ് പലരും ഈ ബോളിനു ശേഷം ചൂണ്ടിക്കാണിക്കുന്നത്. സൗത്താഫ്രിക്കന്‍ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ എയ്ഡന്‍ മര്‍ക്രാമാണ് അക്കൗണ്ട് തുറക്കും മുമ്പ് തന്നെ കുല്‍ദീപ് ബ്രില്ല്യുന്‍സിനു മുന്നില്‍ ക്ലീന്‍ ബൗള്‍ഡായത്.

Also Read: 19ാം ഓവറില്‍ ഇവര്‍ എറിഞ്ഞാല്‍ ഇന്ത്യ തോല്‍ക്കും! മൂന്നു പേരും ലോകകപ്പ് ടീമില്‍Also Read: 19ാം ഓവറില്‍ ഇവര്‍ എറിഞ്ഞാല്‍ ഇന്ത്യ തോല്‍ക്കും! മൂന്നു പേരും ലോകകപ്പ് ടീമില്‍

നിലവില്‍ ഒരു ഫോര്‍മാറ്റിലും കുല്‍ദീപ് ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമല്ല. എന്നാല്‍ സൗത്താഫ്രിക്കയുമായുള്ള ഈ പരമ്പരയില്‍ കസറിയാല്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കുല്‍ദീപിനു കഴിയും.

16ാം ഓവറില്‍

16ാം ഓവറില്‍

സൗത്താഫ്രിക്കന്‍ ഇന്നിങ്‌സിലെ 16ാം ഓവറിലായിരുന്നു എയ്ഡന്‍ മര്‍ക്രാമിനെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ച കുല്‍ദീപ് യാദവിന്റെ മാജിക്കല്‍ ബോള്‍. കളിയില്‍ കുല്‍ദീപിന്റെ ആദ്യത്തെ ഓവറായിരുന്നു ഇത്. മര്‍ക്രാമാവട്ടെ ക്രീസിലേക്കു വന്നതും ഇതേ ഓവറിലായിന്നു. നായകന്‍ ടെംബ ബവുമ പുറത്തായ ശേഷമായിരുന്നു മര്‍ക്രാം ക്രീസിലെത്തിയത്.
ഓവറിലെ ആദ്യ ബോളില്‍ ക്വിന്റണ്‍ ഡികോക്ക് സിംഗിളെടുത്തു. തുടര്‍ന്ന് സ്‌ട്രൈക്ക് നേരിട്ടത് മര്‍ക്രാമായിരുന്നു. പക്ഷെ കുല്‍ദീപിന്റെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ മര്‍ക്രാം പതറുന്നതാണ് കണ്ടത്. ഓവറിലെ അവസാന ബോളായിരുന്നു മര്‍ക്രാമിന്റെ സ്റ്റംപെടുത്തത്.

മര്‍ക്രാം ബൗള്‍ഡ്

മര്‍ക്രാം ബൗള്‍ഡ്

ഓഫ്‌സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത ബോളിനെ ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാനായിരുന്നു എയ്ഡന്‍ മര്‍ക്രാം ശ്രമിച്ചത്. പക്ഷെ പിച്ച് ചെയ്ത ബോള്‍ അവിശ്വസനീയമാം വിധം മര്‍ക്രാമിന്റെ ബാറ്റിനും പാഡിനും ഇടയിലൂടെ അകത്തേക്കു തുളഞ്ഞു കയറുന്നതാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്നു മര്‍ക്രാമിനു മനസ്സിലാവുന്നതിനു മുമ്പ് തന്നെ ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയും ചെയ്തു.

ഇതോടെ ഏകദിനത്തില്‍ മര്‍ക്രാമിനെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരില്‍ ഒരാളായി കുല്‍ദീപ് മാറുകയും ചെയ്തു. മൂന്നാം തവണയാണ് മര്‍ക്രാമിനെ അദ്ദേഹം വീഴ്ത്തിയത്. നേരത്തേ ശ്രീലങ്കയുടെ അഖില ധനഞ്ജ, ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമേ മര്‍ക്രാമിനെ മൂന്നു തവണ ഔട്ടാക്കിയിട്ടുള്ളൂ.

Also Read: ക്യാപ്റ്റനായി രോഹിത്തിന്റെ 'ഹണിമൂണ്‍' തീരുന്നു, വലിയ കുഴപ്പത്തിലായേക്കും! ഫാന്‍സ് ക്ഷമിക്കില്ല

അന്നു ബാബറും വീണു

അന്നു ബാബറും വീണു

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ ആസമിനെ പുറത്താക്കിയ കുല്‍ദീപ് യാദവിന്റെ മാജിക്കല്‍ ബോളിനാണ് ഇതിനെ ക്രിക്കറ്റ് പ്രേമികള്‍ താരതമ്യം ചെയ്യുന്നത്. അന്നും ഇതേ ബോള്‍ തന്നെയായിരുന്നു ബാബറിനെയും വീഴ്ത്തിയത്.

Also Read: T20 World Cup: ഫേവറിറ്റ് ഒന്നല്ല, മൂന്ന് പേര്‍! വമ്പന്‍ പ്രവചനവുമായി മുന്‍ ഓസീസ് ഇതിഹാസം

പ്രതിരോധിക്കാന്‍ ശ്രമിച്ചു

പ്രതിരോധിക്കാന്‍ ശ്രമിച്ചു

48 റണ്‍സെടുത്തു നില്‍ക്കെ കുല്‍ദീപിനെതിരേ ഫ്രണ്ട് ഫൂട്ടില്‍ ബാബര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ വളരെ പെട്ടെന്നായിരുന്നു ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത് ബോള്‍ അകത്തേക്കു കയറി സ്റ്റംപില്‍ പതിച്ചത്. പുറത്തായ ശേഷം ബാറ്റ് ഗ്രൗണ്ടിലൂന്നി ബാബര്‍ അമ്പരന്ന് നിന്നത് ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും മറന്നിട്ടില്ല. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അതേ മാജിക്കല്‍ ബോളില്‍ മറ്റൊരു മികച്ച ബാറ്ററായ എയ്ഡന്‍ മര്‍ക്രാമും കീഴടങ്ങിയിരിക്കുകയാണ്.

Story first published: Thursday, October 6, 2022, 18:04 [IST]
Other articles published on Oct 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X