IND vs SA: ഇന്ത്യയുടെ പ്രധാന സ്‌കോറര്‍ എക്‌സ്ട്രാസും! മൂന്നു പ്രമുഖരേക്കാള്‍ റണ്‍സ്- വന്‍ നാണക്കേട്

വാനോളം പ്രതീക്ഷകളുമായെത്തിയ ടീം ഇന്ത്യ സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിരുപാധികം കീഴടങ്ങിയിരിക്കുകയാണ്. സമീപകാലത്ത ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീവിടങ്ങളിലെല്ലാം ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ സൗത്താഫ്രിക്കന്‍ മണ്ണില്‍ ചരിത്രത്തിലാദ്യമായി പരമ്പര വിജയം സ്വപ്‌നം കണ്ടിരുന്നു. പക്ഷെ സൗത്താഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എന്തു ചെയ്യണമെന്നു പോലുമറിയാതെ പകച്ചുനിന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. നേരത്തേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീവിടങ്ങളിലെല്ലാം സമാനമായ പിച്ചുകളില്‍ ഇതിനേക്കാള്‍ മികച്ച ബൗളിങ് നിരയ്‌ക്കെതിരേ പിടിച്ചുനിന്ന ബാറ്റര്‍മാര്‍ ഇവിടെ 'കവാത്ത്' മറക്കുകയായിരുന്നു.

ബാറ്റര്‍മാരുടെ മോശം പ്രകടനം തന്നെയാണ് ഇന്ത്യക്കു പരമ്പര നഷ്ടാവാനുള്ള പ്രധാന കാരണമെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. കാരണം കളിച്ച ആറ് ഇന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യക്കു 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌ലായിരുന്നു ഇത്. അന്ന് 327 റണ്‍സാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്. പരമ്പരയിലെ ബാറ്റിങിന്റെ കണക്കുകളെടുത്താല്‍ രസകരമായ ഒരു കാര്യം പലരെയും അദ്ഭുതപ്പെടുത്തും.

ഇന്ത്യന്‍ ബാറ്റിങ് നിരയിലെ മൂന്ന് പ്രമുഖ താരങ്ങളേക്കാള്‍ കൂടുതല്‍ റണ്‍സ് എക്‌സ്ടായിനത്തില്‍ ഇന്ത്യക്കു ലഭിച്ചിട്ടുണ്ട് എന്നതാണ് ഈ കൗതുകം. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, പരിചയസമ്പന്നരായ ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ആറ് ഇന്നിങ്‌സുകളില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ റണ്‍സ് എക്‌സ്ട്രായായി ഇന്ത്യക്കു ലഭിച്ചിട്ടുണ്ട്. ടെസ്റ്റിലെ ലോകത്തിലെ നമ്പര്‍ വണ്‍ ടീമിനാണ് ബാറ്റിങില്‍ ഇങ്ങനെയൊരു ഗതികേട് വന്നത് എന്നതാണ് ഏറ്റവും വലിയ നാണക്കേട്. എക്‌സ്ട്രായുടെ സംഭാവന കൂടി ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഇതിനേക്കാള്‍ ദയനീയമായി ഇന്ത്യ പരമ്പര കൈവിടുമായിരുന്നു.

എക്‌സ്ട്രായായി മൂന്നു ടെസ്റ്റുകളില്‍ നിന്നും ഇന്ത്യക്കു ലഭിച്ചത് 136 റണ്‍സാണ്. മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയയാ രഹാനെയും ഇത്ര തന്നെ റണ്‍സാണ് നേടിയത്. 22.66 എന്ന ശരാശരിയിലായിരുന്നു ഇത്. ഒരു റണ്‍സ് മാത്രം പിറകിലായി മായങ്ക് രണ്ടാംസ്ഥാനത്തെത്തി. താരത്തിന്റെ ശരാശരി 22.5 ആയിരുന്നു. പുജാരയുടെ പ്രകടനമായിരുന്നു ഏറ്റവും ദയനീയം. 20.66 ശരാശരിയില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 124 റണ്‍സായിരുന്നു.

മുന്‍ പരമ്പരകളിലും നിറംമങ്ങിയെങ്കിലും രഹാനെ, പുജാര എന്നിവര്‍ക്കു ഇന്ത്യ സൗത്താഫ്രിക്കയ്‌ക്കെതിരേ വീണ്ടും അവസരം നല്‍കുകയായിരുന്നു. പക്ഷെ ഒരിക്കല്‍ക്കൂടി രണ്ടു പേരും ബാറ്റിങില്‍ പരാജയപ്പെട്ടു. ഒരേയൊരു ഫിഫ്റ്റി മാത്രമാണ് പുജാരയും രഹാനെയും പരമ്പരയില്‍ നേടിയത്. ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു ഇരുവരുടെയും ഫിഫ്റ്റികള്‍. രഹാനെയുടെ ഉയര്‍ന്ന സ്‌കോര്‍ 58 റണ്‍സും പുജാരയുടേത് 53 റണ്‍സുമാണ്. പക്ഷെ ഇവരുടെ ഇന്നിങ്‌സുകള്‍ക്കും ഇന്ത്യയെ ഈ ടെസ്റ്റില്‍ രക്ഷിച്ചില്ല. ഏഴു വിക്കറ്റിനു സൗത്താഫ്രിക്ക ഇന്ത്യയെ കെട്ടുകെട്ടിക്കുകയായിരുന്നു.

മായങ്കിന്റെ കാര്യമെടുത്താല്‍ ന്യൂസിലാന്‍ഡിനെതിരേ അവസാനമായി മുംബൈയിലെ വാംഖഡെയില്‍ കളിച്ച ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ചാണ് സൗത്താഫ്രിക്കയിലേക്കു വന്നത്. മുംബൈ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സൗത്താഫ്രിക്കയിലും പ്രകടനം ആവര്‍ത്തിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ സൗത്താഫ്രിക്കയിലെ അതിവേഗ പിച്ചില്‍ മായങ്കിനു പിടിച്ചുനില്‍ക്കാനായില്ല. പിച്ചിലെ അപ്രതീക്ഷിത പേസും ബൗണ്‍സുമെല്ലാം താരത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 135 റണ്‍സെടുത്ത മായങ്കിന്റെ ഉയര്‍ന്ന സ്‌കോര്‍ ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ നേടിയ 60 റണ്‍സായിരുന്നു. മിക്ക ഇന്നിങ്‌സുകളിലും മികച്ച തുടക്കമായിരുന്നു താരത്തിനു ലഭിച്ചത്. പക്ഷെ അവയൊന്നും വലിയ സ്‌കോറുകളാക്കി മാറ്റാന്‍ മായങ്കിനായില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, January 14, 2022, 23:47 [IST]
Other articles published on Jan 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X