വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഹിറ്റ്മാന്‍ ജാഗ്രതൈ! കിങ് കോലി ഒരുങ്ങിത്തന്നെ, റെക്കോര്‍ഡുകള്‍ തകരും

മൂന്നു മല്‍സരങ്ങളുടേതാണ് പരമ്പര

സൗത്താഫ്രിക്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പര ടീം ഇന്ത്യയെ സംബന്ധിച്ച് മോഡല്‍ പരീക്ഷയ്ക്കു തുല്യമാണ്. അടുത്ത മാസത്തെ ഐസിസി ടി20 ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ അവസാനത്തെ പടയൊരുക്കമാണ് ഈ പരമ്പര. തെറ്റുകള്‍ തിരുത്താനും, ഫോം വീണ്ടെടുക്കാനും താരങ്ങള്‍ക്കു മുന്നിലുള്ള അവസാന അവസരമാണ് ഈ പരമ്പരയെന്നു പറയാം.

ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ഇന്ത്യയുടെ ചില വീക്ക്‌നെസുകള്‍ തുറന്നു കാണിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ചും ബൗളിങിലായിരുന്നു ഇത്. ഇവയ്‌ക്കെല്ലാം ഉത്തരം സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഇന്ത്യക്കു കണ്ടെത്തിയേ തീരൂ.

1

മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി തന്റെ പഴയ ബാറ്റിങ് ടച്ച് വീണ്ടെടുത്തുവെന്നത് ഇന്ത്യന്‍ ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്. ഏഷ്യാ കപ്പിലും ഓസീസുമായുള്ള പരമ്പരയിലുമെല്ലാം ചില കിടിലന്‍ ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേയും ഇതു തുടരാനായിരിക്കും കോലിയുടെ ശ്രമം. നായകന്‍ രോഹിത് ശര്‍മയുടെ ചില റെക്കോര്‍ഡുകള്‍ ഈ പരമ്പരയില്‍ കോലി തിരുത്താനും സാധ്യത കൂടുതലാണ്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

സൗത്താഫ്രിക്കയ്‌ക്കെതിരേ കൂടുതല്‍ ഫിഫ്റ്റികള്‍

സൗത്താഫ്രിക്കയ്‌ക്കെതിരേ കൂടുതല്‍ ഫിഫ്റ്റികള്‍

സൗത്താഫ്രിക്കയ്‌ക്കെതിരേ കൂടുതല്‍ ഫിഫ്റ്റികളെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് വിരാട് കോലി തട്ടിയെടുത്തേക്കും. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം ഫിഫ്റ്റികളുള്ളത് കോലിയുടെ (33) പേരിലാണ്. ഓസ്‌ട്രേലിയയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യിലെ ഫിഫ്റ്റിയോടെയാണ് അദ്ദേഹം ഈ നേട്ടത്തിന് അര്‍ഹനായത്.
33 ഫിഫ്റ്റികളില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ കോലിക്കു നേടാനായത് രണ്ടെണ്ണാണ്. കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത്, ഇഷാന്‍ കിഷന്‍ എന്നിവരോടൊപ്പം അദ്ദേഹം ഒന്നാംസ്ഥാനവും പങ്കിടുകയാണ്. നടക്കാനിരിക്കുന്ന പരമ്പരയില്‍ കൂടുതല്‍ ഫിഫ്റ്റികള്‍ നേടി രോഹിത്തിനെ പിന്തള്ളി കോലി തലപ്പത്തേക്കു കയറുമോയെന്നാണ് അറിയാനുള്ളത്.

IND vs SA: ഷമിയും ഹൂഡയും പുറത്ത്! പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ, സഞ്ജുവിന് വിളിയില്ല

കൂടുതല്‍ റണ്‍സ്

കൂടുതല്‍ റണ്‍സ്

ടി20 ക്രിക്കറ്റില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരങ്ങളില്‍ മൂന്നാംസ്ഥാനത്താണ് വിരാട് കോലി. ഈ ലിസ്റ്റില്‍ രോഹിത് ശര്‍മയും മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. 13 മല്‍സരങ്ങളില്‍ നിന്നും 362 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. റെയ്‌നയാവട്ടെ 12 ടി20കളില്‍ നിന്നും 339 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

4

കോലി 10 ടി20കളാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇതുവരെ കളിച്ചത്. അവയില്‍ നിന്നും നേടിയത് 254 റണ്‍സാണ്. രോഹിത്തിനെ പിന്തള്ളി റണ്‍വേട്ടയില്‍ തലപ്പത്തേക്കു കയറാന്‍ അദ്ദേഹത്തിനു ഇനി വേണ്ടത് 108 റണ്‍സാണ്. നിലവിലെ ഫോം തുടരുകയാണെങ്കില്‍ കോലിക്കു അതു സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

IND vs SA: ഒരു അവസരം പോലും കിട്ടില്ല! പരമ്പരയില്‍ മുഴുവനും ഇവര്‍ പുറത്തിരിക്കും?

ടി20 ഫോര്‍മാറ്റിലെ റണ്‍വേട്ടക്കാരന്‍

ടി20 ഫോര്‍മാറ്റിലെ റണ്‍വേട്ടക്കാരന്‍

അന്താരാഷ്ട്ര ടി20യില്‍ നിലവില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മയ്ക്കാണ്. 131 ഇന്നിങ്‌സുകളില്‍ നിന്നായി 3694 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. വിരാട് കോലി അദ്ദേഹത്തേക്കാള്‍ ഒരുപാട് പിറകികല്ല. 99 ഇന്നിങ്‌സുകളില്‍ നിന്നും 3660 റണ്‍സ് കോലി നേടിയിട്ടുണ്ട്.
രോഹിത്തിനെ പിന്തള്ളി പുതിയ റെക്കോര്‍ഡിടാന്‍ കോലിക്കു വേണ്ടത് 34 റണ്‍സാണ്. രോഹിത് കാര്യമായി സ്‌കോര്‍ ചെയ്യാതെ പുറത്തായാല്‍ കോലിക്കു തിരുവനന്തപുരത്തെ ആദ്യ ടി20യില്‍ തന്നെ റെക്കോര്‍ഡ് കുറിക്കാന്‍ സാധിച്ചേക്കും.

6

ഈ നേട്ടം മാത്രമല്ല കരിയറില്‍ ടി20 ക്രിക്കറ്റില്‍ 11,000 റണ്‍സെന്ന നാഴികക്കല്ല് കൂടി കോലിയെ കാത്തിരിക്കുകയാണ്. ഇതിനായി 22 റണ്‍സ് മാത്രമേ അദ്ദേഹത്തിനു ആവശ്യമുള്ളൂ. 11,000 പൂര്‍ത്തിയാക്കിയാല്‍ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരമായി കോലി മാറുകയും ചെയ്യും.

Story first published: Wednesday, September 28, 2022, 16:52 [IST]
Other articles published on Sep 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X