വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: പുജാരയും രഹാനെയും ഇനി വേണ്ട, പകരം അവര്‍ കളിക്കട്ടെ!- പ്രതികരിച്ച് ഫാന്‍സ്

രണ്ടു പേരും രണ്ടാമിന്നിങ്‌സില്‍ ഫ്‌ളോപ്പായി മാറി

ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ നിരാശപ്പെടുത്തിയ ഇന്ത്യയുടെ പരിചയസമ്പന്നരായ ബാറ്റിങ് ജോടികളായ അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വര്‍ പുജാരയ്ക്കു സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളും വിമര്‍ശനവും. സൗത്താഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ നടക്കുന്ന മൂന്നാമത്തെയും ടെസ്റ്റിന്റെ രണ്ടാമന്നിങ്‌സിലും ഇരുവരും ഫ്‌ളോപ്പായി മാറി. രണ്ടു പേരില്‍ നിന്നും ടീം മികച്ച ഇന്നിങ്‌സുകള്‍ ഇത്തവണ പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തുകയായിരുന്നു. പുജാരയ്ക്കു ഒമ്പതും രഹാനെയ്ക്കു ഒരു റണ്‍സുമാണ് നേടാനായത്.

മാര്‍ക്കോ യാന്‍സണിന്റെ ഒരു അവിശ്വസനീയ ക്യാച്ചിലൂടെ പുജാരയെ കീഗന്‍ പീറ്റേഴ്‌സന്‍ പിടികൂടുകയായിരുന്നു. മറ്റൊരു കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചാണ് രഹാനെയെ മടക്കിയത്. കാഗിസോ റബാഡയുടെ ബൗളിങില്‍ ഡീന്‍ എല്‍ഗര്‍ സ്ലിപ്പില്‍ രഹാനെയെ ക്യാച്ച് ചെയ്യുകയായിരുന്നു.

ശ്രേയസും ഗില്ലും കളിക്കണം

ശ്രേയസും ഗില്ലും കളിക്കണം

ശ്രീലങ്കയ്‌ക്കെതിരായ അടുത്ത ടെസ്റ്റ് പരമ്പരയിലും ഇന്ത്യ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരില്‍ വിശ്വാസമര്‍പ്പിക്കുന്നത് ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരോടു ചെയ്യുന്ന ക്രൂരതയായിരിക്കും. രഹാനെ, പുജാര എന്നിവര്‍ക്കു ഇനിയും പിന്തുണ നല്‍കുന്നത് തുടരുന്നത് കത്തിയെടുത്ത് മുറിക്കേണ്ട സമയമായിരിക്കുകയാണ്. ഇതു പുനര്‍നിര്‍മാണത്തിനുള്ള സമയാണമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

 സമയമായിരിക്കുന്നു?

സമയമായിരിക്കുന്നു?

ചേതേശ്വര്‍ പുജാര ഇപ്പോള്‍ നടക്കുന്ന പരമ്പരില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റിയോടെ 20.66 ശരാശരിയില്‍ 124 റണ്‍സാണ് നേടിയത്. അജിങ്ക്യ രഹാനെയാവട്ടെ ഇത്ര തന്നെ ഇന്നിങ്‌സുകളില്‍ നിന്നും 22.66 ശരാശരിയില്‍ നേടിയത് 136 റണ്‍സാണ്.
മുന്‍ പര്യടനങ്ങളില്‍ ഇവിടെ റണ്‍സ് നേടിയിട്ടുള്ളതിനാല്‍ പരിചയസമ്പന്നരായ പുജാര, രഹാനെ എന്നിവരില്‍ ഇന്ത്യ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. വലിയ സ്‌കോറുകള്‍ പിറക്കാതിരുന്ന പരമ്പരയില്‍ രണ്ടു പേരും ചില നിര്‍ണാക സംഭാവനകള്‍ നല്‍കിയിരുന്നു. ഇരുവരെയും ഒഴിവാക്കി പുതിയൊരു തുടക്കത്തിനുള്ള സമയമായിരിക്കുകയാണോയെന്ന് ഒരു യൂസര്‍ ചോദിക്കുന്നു.

 ആരെ പഴിക്കണം?

ആരെ പഴിക്കണം?

മായങ്ക് അഗര്‍വാളും കെഎല്‍ രാഹുലും രണ്ട് ഇന്നിങ്‌സുകളിലും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരും രണ്ടിന്നിങ്‌സുകളില്‍ നിരാശപ്പെടുത്തി. ആര്‍ അശ്വിനും കഴിഞ്ഞ ഇന്നിങ്‌സില്‍ നിറംമങ്ങി. ഇന്ത്യ ഈ ടെസ്റ്റില്‍ പരാജയപ്പെടുകയാണെങ്കില്‍ ആര്‍ക്കായിരിക്കും പഴി കേള്‍ക്കുകയെന്ന് ഊഹിക്കാമോയെന്ന് ഒരു യൂസര്‍ ചോദിച്ചു.
രണ്ടു പേര്‍ക്കും ഹാപ്പി റിട്ടയേര്‍മെന്റ് എന്നായിരുന്നു ഒരു യൂസര്‍ ട്രോളിയത്.

 2020നു ശേഷമുള്ള പ്രകടനം

2020നു ശേഷമുള്ള പ്രകടനം

2020 ജനുവരി ഒന്നിനു ശേഷം ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെ പ്രകടനമെടുക്കുകയാണെങ്കില്‍ എട്ട് ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് നേടിയത്. ഒരെണ്ണം പോലും സെഞ്ച്വറിയിലെത്തിക്കാനായില്ല. അജിങ്ക്യ രഹാനെയാവട്ടെ ഇതേ കാലയളവില്‍ നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് നേടിയത്. മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ സെഞ്ച്വറി ഇതിലുള്‍പ്പെടുന്നു. പുജാരയുടെ ശരാശരി 26.29ഉം രഹാനെയുടേത് 24.08ഉം ആണ്. ഈ കാലയളവില്‍ രഹാനെയേക്കാള്‍ കൂടുതല്‍ ബോളുകള്‍ നേരിട്ടത് പുജാരയാണ് (1021 ബോള്‍).

 വിടവാങ്ങല്‍ ടെസ്റ്റ്

വിടവാങ്ങല്‍ ടെസ്റ്റ്

വിടവാങ്ങല്‍ ടെസ്റ്റില്‍ പുറത്തായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിലെ ഒരാള്‍പ്പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചില്ല. ഇതു തികഞ്ഞ അനാദരവ് തന്നെയാണെന്നും ഒരു യൂസര്‍ പരിഹസിച്ചു.
മനോഹരമായ ടെസ്റ്റ് കരിയറിനു അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വര്‍ പുജാരയ്ക്കും അഭിനന്ദനങ്ങള്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിങ്ങളെ ഞങ്ങള്‍ മിസ്സ് ചെയ്യും എന്നായിരുന്നു ഒരു യൂസര്‍ ട്രോളിയത്.

ഇന്ത്യ ഭേദപ്പെട്ട ലീഡിലേക്ക്

ഇന്ത്യ ഭേദപ്പെട്ട ലീഡിലേക്ക്

കേപ്ടൗണ്‍ ടെസ്റ്റില്‍ സൗത്താഫ്രിക്കയ്‌ക്കെതിര ഇന്ത്യ ഭേദപ്പെട്ട ലീഡിലേക്കു നീങ്ങുകയാണ്. 13 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ മൂന്നാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ നാലു വിക്കറ്റിനു 130 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്കു ഇപ്പോള്‍ 143 റണ്‍സിന്റെ ലീഡാണുള്ളത്.
നാലിന് 58 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ തിരിച്ചുകൊണ്ടു വന്നത് വിരാട് കോലി- റിഷഭ് പന്ത് സഖ്യമാണ്. 147 ബോളില്‍ ഇരുവരും 72 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. റിഷഭ് 51ഉം കോലി 28ഉം റണ്‍സോടെയാണ് ക്രീസില്‍ നില്‍ക്കുന്നത്.

Story first published: Thursday, January 13, 2022, 16:20 [IST]
Other articles published on Jan 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X