IND vs SA: ബുംറയ്ക്കു എന്തുപറ്റി? എല്ലാത്തിനും കാരണം ബിസിസിഐയുടെ തിടുക്കമോ?

തിരുവനന്തപുരം: സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എവിടെയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ആകാംക്ഷയോടെ ചോദിക്കുന്നത്. കാരണം ഭുവനേശ്വര്‍ കുമാറിനു ഇന്ത്യ നേരത്തേ തന്നെ പരമ്പരയില്‍ വിശ്രമം നല്‍കിയതിനാല്‍ ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കേണ്ടിയിരുന്നത് ബുംറയായിരുന്നു. പക്ഷെ ടോസിനു ശേഷം ബുംറ കളിക്കില്ലെന്നു നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയപ്പോള്‍ ആരാധകര്‍ ഞെട്ടുക തന്നെ ചെയ്തു.

ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്

പരിക്കില്‍ നിന്നും മുക്തനായി ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടി20 പരമ്പരയിലൂടെയായിരുന്നു ബുംറ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. പരിക്കു കാരണം യുഎഇയില്‍ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പ് അദ്ദേഹത്തിനു നഷ്ടമായിരുന്നു.

പുറം വേദനയെ തുടര്‍ന്നാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20യില്‍ ജസ്പ്രീത് ബുംറയുടെ സേവനം ഇന്ത്യന്‍ ടീമിനു നഷ്ടമായത്. കഴിഞ്ഞ പരമ്പരയിലുണ്ടായിരുന്ന ഹാര്‍ദിക് പാണ്ഡ്യക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം നല്‍കിയിരിക്കുകയാണ്. ഇവര്‍ക്കു പകരം റിഷഭ് പന്തും അര്‍ഷ്ദീപ് സിങുമാണ് ടീമിലേക്കു വന്നത്.

ജസ്പ്രീത് ബുംറയ്ക്കു രാവിലെ ചില അസ്വസ്ഥതകളുണ്ടായിരുന്നു. അതുകൊണ്ട് ഈ മല്‍സരം മിസ്സായിരിക്കുകയാണ്. ദീപക് ചാഹറും ആര്‍ അശ്വിനും തിരിച്ചെത്തിയിട്ടുണ്ടെന്നുമായിരുന്നു ടോസിനു ശേഷം രോഹിത് ശര്‍മ പറഞ്ഞത്.

ജസ്പ്രീത് ബുംറയുടെ പിന്‍മാറ്റത്തിനു പിന്നിലെ കാരണം ബിസിസിഐ ഇതിനു പിന്നാലെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇന്ത്യയുടെ പ്രാക്ടീസ് സെഷനിടെ ജസ്പ്രീത് ബുംറ പുറംവേദനയുള്ളതായി പരാതിപ്പെട്ടിരുന്നു. ഇന്നു ബിസിസിഐയുടെ മെഡിക്കല്‍ ടീം അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. ആദ്യ ടി20യില്‍ നിന്നും ബുംറ പിന്‍മാറിയിരിക്കുകയാണ് എന്നായിരുന്നു ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചത്.

IND vs AUS: 16ല്‍ എട്ടിലും ഫിഫ്റ്റി പ്ലസ്! ഓസീസെന്നു കേട്ടാല്‍ കോലിക്ക് കലി കയറും

ജസ്പ്രീത് ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. പരിക്ക് കൂടുതല്‍ ഗുരുതരമാക്കേണ്ട എന്ന മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ ആദ്യ ടി20ടില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നാണ് സൂചന. പരമ്പരയിലെ അടുത്ത രണ്ടു മല്‍സരങ്ങളില്‍ ബുംറ ടീമില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുംറയെയും ഇന്ത്യന്‍ ടീമിനെയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പര കൂടിയാണിത്. അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്.

IND vs SA: രജത് പാട്ടിധര്‍ ഇന്ത്യന്‍ ടീമിലേക്ക്! കൂടെ സഞ്ജുവും ഉറപ്പിച്ചു, നയിക്കാന്‍ ധവാന്‍

അതേസമയം, ജസ്പ്രീത് ബുംറയുടെ ഇപ്പോഴത്തെ പരിക്കിനു പിന്നില്‍ ബിസിസിഐയുടെ ധൃതിയാണോയെന്നു പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കാരണം ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ അദ്ദേഹത്തെ ധൃതി പിടിച്ച് തിരികെ കൊണ്ടുവരാനുള്ള ബോര്‍ഡിന്റെ നീക്കമാണ് വീണ്ടും പരിക്ക് വരുത്തി വച്ചിരിക്കുന്നതെന്നു ചിലര്‍ ആരോപിക്കുന്നു.

പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാവാതെയാണോ ഓസീസുമായുള്ള കഴിഞ്ഞ പരമ്പരയില്‍ ബുംറ കളിച്ചത് എന്നതിലാണ് ഇപ്പോള്‍ സംശയമുയരുന്നത്. ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ ബുംറയുടെ കാര്യത്തില്‍ ബിസിസിഐ ഇങ്ങനെയൊരു റിസ്‌കിനു മുതിരാന്‍ പാടില്ലായിരുന്നുവെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, September 28, 2022, 20:17 [IST]
Other articles published on Sep 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X