വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: അര്‍ഷ്ദീപിനെ ഇന്ത്യ ഏകദിനത്തില്‍ കളിപ്പിക്കരുത്! കാരണം പറഞ്ഞ് മുന്‍ താരം

വെള്ളിയാഴ്ചയാണ് ആദ്യ ഏകദിനം

ചുരുങ്ങിയ കാലം കൊണ്ടു ശ്രദ്ധേയായ ബൗളിങിലൂടെ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയ യുവ താരമാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ടീമിലുള്ള അദ്ദേഹം വെള്ളിയാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. അതിനിടെ അര്‍ഷ്ദീപിനെ ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍.

Also Read: IND vs NZ Odi: ഇന്ത്യക്ക് മുന്നില്‍ അഞ്ച് ചോദ്യങ്ങള്‍, ധവാന്‍ വിയര്‍ക്കും! സഞ്ജു എന്ത് ചെയ്യും?Also Read: IND vs NZ Odi: ഇന്ത്യക്ക് മുന്നില്‍ അഞ്ച് ചോദ്യങ്ങള്‍, ധവാന്‍ വിയര്‍ക്കും! സഞ്ജു എന്ത് ചെയ്യും?

അരങ്ങേറ്റം ഈ വര്‍ഷം

അരങ്ങേറ്റം ഈ വര്‍ഷം

ഈ വര്‍ഷം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് അര്‍ഷ്ദീപ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. വളരെ പെട്ടെന്നു തന്നെ താരം ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഏഷ്യാ കപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയ അര്‍ഷ്ദീപ് പിന്നാലെ നടന്ന ടി20 ലോകകപ്പിലും ഉജ്ജ്വല ബൗളിങ് കാഴ്ചവച്ചു. ടി20യില്‍ മാത്രമേ താരം ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. ഏകദിന അരങ്ങേറ്റം കൂടിയാണ് ന്യൂസിലാന്‍ഡുമായുള്ള പരമ്പര.

അര്‍ഷ്ദീപിനു വിശ്രമം നല്‍കും

അര്‍ഷ്ദീപിനു വിശ്രമം നല്‍കും

ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ അര്‍ഷ്ദീപ് സിങിനെ ഇന്ത്യ ഇറക്കരുതെന്നു പാര്‍ഥീവ് പട്ടേല്‍ പറഞ്ഞത്. ഞാന്‍ അര്‍ഷ്ദീപിനു വിശ്രമമാണ് നല്‍കുക. ഉമ്രാന്‍ മാലിക്കിനെയും ദീപക് ചാഹറിനെയുമാണ്് ഏകദിനത്തില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ഈ യുവ ഫാസ്റ്റ് ബൗളര്‍മാരെ കാണാനുള്ള വളരെ നല്ല അവസരം കൂടിയാണിത്. ഉമ്രാനും ചാഹറും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണ്. ഇന്ത്യക്കു വേണ്ടി രണ്ടു പേരും തിളങ്ങിയാല്‍ അതു ഇന്ത്യന്‍ പേസ് ബൗളിങ് കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും പട്ടേല്‍ വിശദമാക്കി.

Also Read: നാലു പേര്‍ക്ക് സഞ്ജുവിന്റെ പകുതി പോലും റണ്‍സില്ല, എന്നിട്ടും ടീമില്‍! ഇന്ത്യ 'നന്നാവില്ല'

ഓസ്‌ട്രേലിയക്കെതിരേ ബ്രേക്ക്

ഓസ്‌ട്രേലിയക്കെതിരേ ബ്രേക്ക്

ഓസ്‌ട്രേലിയക്കെതിരേ സപ്തംബറില്‍ നടന്ന പരമ്പരയില്‍ അര്‍ഷ്ദീപ്് സിങിനു ഇന്ത്യ ബ്രേക്ക് നല്‍കിയിരുന്നു. എന്നാല്‍ ന്യസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ പഞ്ചാബില്‍ നിന്നുള്ള യുവ പേസറെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധ്യത തീരെ കുറവാണ്. അര്‍ഷ്ദീപിന്റെ മികച്ച ഫോം തന്നെയാണ ഇതിനു കാരണം. ഏകദിനത്തിലും തന്റെ സാന്നിധ്യം അറിയിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

മൂന്നു പേസര്‍മാരെന്നു ഡിക്കെ

മൂന്നു പേസര്‍മാരെന്നു ഡിക്കെ

ഇന്ത്യയുമായുളള ഏകദിന പരമ്പരയില്‍ മൂന്നു ഫാസ്റ്റ് ബൗളര്‍മാരെ ന്യൂസിലാന്‍ഡ് കളിപ്പിക്കാനാണ് സാധ്യതയെന്നു ക്രിക്ക്ബസിന്റെ ഷോയില്‍ പങ്കെടുത്ത ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെട്ടു.
ന്യൂസിലാന്‍ഡ് ടീമിലേക്കു നോക്കുമ്പോള്‍ അവര്‍ മൂന്നു പേസര്‍മാരെയും രണ്ടു സ്പിന്നര്‍മാരെയും ഇറക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഫിംഗര്‍ സ്പിന്നര്‍മാരായ ബ്രേസ്വെല്ലും സാന്റ്‌നറുമായിരിക്കും കളിക്കുക. സമീപകാലത്തു ന്യൂസിലാന്‍ഡിനായി മികച്ച പ്രകടനമാണ് ബ്രേസ്വെല്‍ നടത്തിയിട്ടുള്ളത്. പേസര്‍മാരുടെ കാര്യത്തില്‍ ലോക്കി ഫെര്‍ഗൂസണ്‍, ആദം മില്‍നെ എന്നിവരിലൊരാളെ മാത്രമേ കളിപ്പിക്കാനിടയുള്ളൂവെന്നും കാര്‍ത്തിക് നിരീക്ഷിച്ചു.

Also Read: IND vs NZ: തടിയന്‍, ഫിറ്റ്‌നസില്ല! റിഷഭ് ടീമിന്റെ ബാധ്യത,സഞ്ജു വരണമെന്ന് സോധി

വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ

വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പര പോക്കറ്റിലാക്കിയ ഇന്ത്യ ഇനി ഏകദിന പരമ്പരയിലും വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഇന്ത്യ 1-0നാണ് പരമ്പര നേടിയെടുത്തത്.
ആദ്യ മല്‍സരം മഴ കാരണം ടോസ് പോലും നടത്താനാവാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാമങ്കത്തില്‍ സൂര്യകുമാര്‍ യാദവിന്റെ (111*) സെഞ്ച്വറിയിലേറി ഇന്ത്യ 65 റണ്‍സിന്റെ വിജയം ആഘോഷിച്ചു. മൂന്നാമത്തെ മല്‍സരം ടൈയാവുകയായിരുന്നു. മഴകാരണം കളി മുടങ്ങിയപ്പോള്‍ ഡെ്ക്ക് വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കുകയായിരുന്നു. ഈ ഘടത്തില്‍ നിയമപ്രകാരം നേടേണ്ടിയിരുന്ന അതേ സ്‌കോറാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഇതോടെ കളി ടൈയാവുകയും ചെയ്തു.

Story first published: Thursday, November 24, 2022, 17:57 [IST]
Other articles published on Nov 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X