വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: പാക് നിര നാട്ടില്‍ നാണംകെടുന്നു, ഇന്ത്യ തകര്‍ക്കുന്നു-കാരണം പറഞ്ഞ് കനേരിയ

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഒന്നാം നമ്പര്‍ ഏകദിന ടീമായിരുന്ന ന്യൂസീലന്‍ഡിനെയും ഇന്ത്യ നാണംകെടുത്തിയിരിക്കുകയാണ്

1

ഇന്‍ഡോര്‍: ഏകദിന ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കെ എല്ലാ എതിരാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഒന്നാം നമ്പര്‍ ഏകദിന ടീമായിരുന്ന ന്യൂസീലന്‍ഡിനെയും ഇന്ത്യ നാണംകെടുത്തിയിരിക്കുകയാണ്.

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 90 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 41.2 ഓവറില്‍ 295 റണ്‍സിനാണ് ഓള്‍ഔട്ടായത്.

ശുബ്മാന്‍ ഗില്ലിന്റെയും (112) രോഹിത് ശര്‍മയുടെയും (101) സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. ഇതോടെ ഒന്നാം നമ്പര്‍ ഏകദിന ടീമായി വളരാനും ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. തട്ടകത്തില്‍ ഇന്ത്യ ആര്‍ക്കും കീഴടക്കാനാവാത്ത ശക്തികളായി മാറിയിരിക്കുന്നു.

ഇനി ഓസ്‌ട്രേലിയന്‍ കടമ്പയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ്. ഇപ്പോഴിതാ നാട്ടില്‍ ഇന്ത്യ മികവ് കാട്ടാനും പാകിസ്താന്‍ തകര്‍ന്നടിയാനുമുള്ള കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

Also Read: Odi World Cup 2023: ഇന്ത്യ ലോകകപ്പ് നേടും! ആ ദൗര്‍ബല്യം മാറി-പ്രവചിച്ച് വോണ്‍Also Read: Odi World Cup 2023: ഇന്ത്യ ലോകകപ്പ് നേടും! ആ ദൗര്‍ബല്യം മാറി-പ്രവചിച്ച് വോണ്‍

ആരാധക പിന്തുണയാണ് കാരണം

ആരാധക പിന്തുണയാണ് കാരണം

ഇന്ത്യ നാട്ടില്‍ എങ്ങനെയാണ് തിളങ്ങുന്നതെന്നത് പാകിസ്താന്‍ കണ്ട് പഠിക്കണമെന്നാണ് കനേരിയ പറയുന്നത്. എന്നാല്‍ ഇന്ത്യക്ക് ലഭിക്കുന്ന ആരാധക പിന്തുണ നാട്ടില്‍ പാകിസ്താന് ലഭിക്കാത്തത് താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടെന്നും സ്പിന്നര്‍ വിലയിരുത്തി.

'ഇന്ത്യയുടെ നാട്ടിലെ എല്ലാ മത്സരങ്ങളിലും നിറഞ്ഞ സ്റ്റേഡിയങ്ങളാണ് കാണാനാവുന്നത്. ഇന്ത്യ നന്നായി കളിക്കുന്നതിനാല്‍ ആരാധകര്‍ കൂടുതല്‍ പിന്തുണക്കുന്നു. എന്നാല്‍ പാകിസ്താന് പലപ്പോഴും ഇത് ലഭിക്കാറില്ല. ഇന്ത്യക്ക് നാട്ടില്‍ ലഭിക്കുന്ന ആരാധക പിന്തുണ പാകിസ്താന് നാട്ടില്‍ ലഭിക്കുന്നില്ല'-യുട്യൂബ് ചാനലില്‍ സംസാരിക്കവെ ഡാനിഷ് കനേരിയ പറഞ്ഞു.

Also Read: IND vs NZ: ഹിറ്റ്മാന്‍ ഡാ, തകര്‍പ്പന്‍ സെഞ്ച്വറി, ജയസൂര്യയുടെ റെക്കോഡും തകര്‍ത്തു-അറിയാം

പാകിസ്താന്റെ സമീപകാല പ്രകടനം മോശം

പാകിസ്താന്റെ സമീപകാല പ്രകടനം മോശം

ഇടവേളക്ക് ശേഷം പാകിസ്താനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സജീവമായി വരികയാണ്. വലിയ ടീമുകള്‍ പാകിസ്താനിലേക്ക് പരമ്പര കളിക്കാന്‍ ഇപ്പോള്‍ ചെല്ലുന്നു. എന്നാല്‍ ഇതിനനുസരിച്ച് പ്രകടന മികവ് കാട്ടാല്‍ പാകിസ്താനാവുന്നില്ല. സന്ദര്‍ശക ടീമിനോട് നാട്ടില്‍ തോല്‍ക്കുന്ന അവസ്ഥയാണ് നിലവില്‍ പാകിസ്താനുള്ളത്.

അവസാന ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരകള്‍ തോറ്റ പാകിസ്താന്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര 2-1നും തോറ്റു. ബാബര്‍ അസം നയിക്കുന്ന പാക് നിരക്ക് നാട്ടില്‍ പരമ്പര കാക്കാനാവാത്തത് ആരാധകരെയും നിരാശപ്പെടുത്തുന്നു.

ബാബറിന്റെ ക്യാപ്റ്റന്‍സിക്കെതിരേയും വിമര്‍ശനം ശക്തമാണ്. ബാബറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവിശ്യം പാക് ആരാധകര്‍ക്കിടയില്‍ പോലും സജീവമാകുന്നു. ഇന്ത്യ നാട്ടില്‍ കാട്ടുന്ന മികവ് പാകിസ്താന് കാട്ടാനാവുന്നില്ലെന്നതാണ് വസ്തുത.

Also Read: 2011ല്‍ ലോകകപ്പ് നേടി, പിന്നീട് ഒന്ന് പോലുമില്ല-ഇന്ത്യയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍

രോഹിത്-ശുബ്മാന്‍ കൂട്ടുകെട്ടിന് പ്രശംസ

രോഹിത്-ശുബ്മാന്‍ കൂട്ടുകെട്ടിന് പ്രശംസ

ഇന്ത്യ മൂന്നാം ഏകദിനത്തില്‍ ജയിക്കുന്നതിന് കരുത്ത് പകര്‍ന്നത് രോഹിത് ശര്‍മയുടെയും ശുബ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറി പ്രകടനമാണ്. രണ്ട് പേരും ഒന്നാം വിക്കറ്റിന് 212 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഈ കൂട്ടുകെട്ടാണ് ന്യൂസീലന്‍ഡിന്റെ നട്ടെല്ലൊടിച്ചതെന്നാണ് കനേരിയ പറയുന്നത്.

'രോഹിത് സെഞ്ച്വറി നേടി. രണ്ടാം ഏകദിനത്തില്‍ വെടിക്കെട്ട് ഫിഫ്റ്റി നേടിയത് അവന്റെ ആത്മവിശ്വാസം ഉയര്‍ത്തി. ശുബ്മാന്‍ ഗില്‍ അതി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. സ്ഥിരതയോടെ റണ്‍സടിക്കാന്‍ ശുബ്മാന് സാധിക്കുന്നു. ഇരുവരുടെയും ഓപ്പണിങ് കൂട്ടുകെട്ടാണ് ന്യൂസീലന്‍ഡിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്'-കനേരിയ കൂട്ടിച്ചേര്‍ത്തു.

കുറച്ച് നാളുകളായി മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനാവാതെ ഇന്ത്യ പ്രയാസപ്പെടുകയായിരുന്നു. കെ എല്‍ രാഹുലും ശിഖര്‍ ധവാനുമെല്ലാം പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താനാവാതെ പ്രയാസപ്പെട്ടിരുന്ന സാഹചര്യത്തിലാണ് മികവ് കാട്ടി ഗില്ലിന്റെ വരവ്. യുവതാരത്തിന്റെ പ്രകടനം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷയും സജീവമാക്കുന്നു.

Story first published: Wednesday, January 25, 2023, 12:23 [IST]
Other articles published on Jan 25, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X