വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇന്ത്യയോ, ന്യൂസിലാന്‍ഡോ, ടി20 പരമ്പര ആരു നേടും?- ഹര്‍ഭജന്റെ പ്രവചനം

മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ബുധനാഴ്ച ജയ്പൂരില്‍ തുടക്കമാവുകയാണ്. ഐസിസിയുടെ ടി20 ലോകകപ്പിലേറ്റ നിരാശ മറന്നാണ് ഇന്ത്യ ഈ പരമ്പരയ്ക്കിറങ്ങുന്നത്. വിരാട് കോലി നയിച്ച ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായിരുന്നു. മറുഭാഗത്ത് ന്യൂസിലാന്‍ഡാവട്ടെ ലോകകപ്പില്‍ റണ്ണറപ്പായ ശേഷമാണ് ഇന്ത്യയുമായി കൊമ്പുകോര്‍ക്കുന്നത്. കന്നി ഫൈനല്‍ കളിച്ച കിവീസ് ഓസ്‌ട്രേലിയയോടു എട്ടു വിക്കറ്റിനു പരാജയപ്പെടുകയായിരുന്നു.

പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയാണ് ന്യൂസിലാന്‍ഡിനെതിരേയുള്ളത്. വിജയത്തോടെ തന്നെ തുടക്കം ഗംഭരമാക്കാനിയിരിക്കും ഇരുവരുടെയും ശ്രമം. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ആരായിരിക്കും വിജയിക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

 ഇന്ത്യ വിജയിക്കും

ഇന്ത്യ വിജയിക്കും

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ വിജയിക്കുമെന്നാണ് ഹര്‍ഭജന്‍ പ്രവചിച്ചിരിക്കുന്നത്. പക്ഷെ പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് അദ്ദേഹം കരുതുന്നില്ല. 2-1നായിരിക്കും ഇന്ത്യ പരമ്പര സ്വന്തമാക്കുകയെന്നാണ് ഭാജി പ്രവചിച്ചിരിക്കുന്നത്.
പരമ്പര ഇന്ത്യക്കു തന്നെ ലഭിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 2-1 എന്ന മാര്‍ജിനിലായിരിക്കും ഇന്ത്യയുടെ വിജയമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഹര്‍ഭജന്‍ വ്യക്തമാക്കി.

 ശ്രദ്ധിക്കേണ്ട താരങ്ങള്‍

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ടി20 പരമ്പരയില്‍ ശ്രദ്ധിക്കേണ്ട രണ്ടു താരങ്ങളെയും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ബാറ്റര്‍മാരായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് അദ്ദേഹം തിരഞ്ഞെടുത്ത രണ്ടുതാരങ്ങള്‍. ഭാവിയിലേക്കു നോക്കുമ്പോള്‍ ഇന്ത്യയുടെ നിര്‍ണായക താരമായിരിക്കും ഇഷാന്‍. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20ലോകകപ്പില്‍ വലിയ റോള്‍ വഹിക്കാനും താരത്തിനു കഴിയും.
കഴിവ് തെളിയിക്കാന്‍ സൂര്യകുമാറിന് ഇന്ത്യ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണം. 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാനുള്ള താരത്തിന്റെ കഴിവ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും ഹര്‍ഭജന്‍ നിരീക്ഷിച്ചു.

 കണക്കുതീര്‍ക്കാന്‍ ഇന്ത്യ

കണക്കുതീര്‍ക്കാന്‍ ഇന്ത്യ

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ന്യൂസിലാന്‍ഡിനോടേറ്റ കനത്ത പരാജയം ഇന്ത്യയുടെ പുറത്താവലില്‍ നിര്‍ണായകമായിരുന്നു. എട്ടു വിക്കറ്റിന്റെ ദയനീയ പരാജയമായിരുന്നു കളിയില്‍ ഇന്ത്യക്കു നേരിട്ടത്. തുടര്‍ന്നുള്ള മൂന്നു മല്‍സരങ്ങളിലും ആധികാരികമായി വിജയിച്ചിട്ടും കിവീസിനെതിരായ പരാജയം ഇന്ത്യക്കു സെമി പ്രവേശനം നിഷേധിച്ചു. ഈ തിരിച്ചടിക്കു കണക്കുതീര്‍ക്കാനുള്ള അവസരമായിട്ടാണ് ടി20 പരമ്പരയെ ഇന്ത്യ കാണുന്നത്.
കൂടാതെ ഈ വര്‍ഷം ജൂണില്‍ നടന്ന ഐസിലിയുടെ പ്രഥമ ലോക ടെസ്റ്റ് ചംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യ കീഴടങ്ങിയിരുന്നു. അന്നും എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇവയ്‌ക്കെല്ലാം പകരം ചോദിക്കാനുള്ള അവസരമാണ് ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയും.

 വില്ല്യംസണ്‍ കളിക്കില്ല

വില്ല്യംസണ്‍ കളിക്കില്ല

ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണ്‍ ടി20 പരമ്പരയില്‍ കളിക്കുന്നില്ലെന്നത് ഇന്ത്യയുടെ വിജയസാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ടി20ക്കു ശേഷം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു തയ്യാറെടുക്കുന്നതിനു വേണ്ടി അദ്ദേഹം പിന്മാറിയിരിക്കുകയാണ്. വില്ല്യംസണിന്റെ അഭാവത്തില്‍ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ടിം സൗത്തിയാണ് ന്യൂസിലാന്‍ഡിനെ പരമ്പരയില്‍ നയിക്കുക.
ലോകകപ്പ് ടീമിലുണ്ടായിരുന്നവരെല്ലാം ന്യൂസിലാന്‍ഡ് സംഘത്തിലുണ്ടെന്നത് ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണ്. ഡാരില്‍ മിച്ചെല്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ജിമ്മി നീഷാം, ട്രെന്റ് ബോള്‍ട്ട്, ഇഷ് സോധി എന്നിവരെല്ലാം ഈ പരമ്പരയില്‍ കിവീസ് ടീമിന്റെ ഭാഗമാണ്.

ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍, രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ് ടി20 ടീം

ന്യൂസിലാന്‍ഡ് ടി20 ടീം

ടിം സൗത്തി (ക്യാപ്റ്റന്‍), ടോഡ് ആസില്‍, ട്രെന്റ് ബോള്‍ട്ട്, മാര്‍ക്ക് ചാപ്മാന്‍, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കൈല്‍ ജാമിസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചെല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫേര്‍ട്ട്, ഇഷ് സോധി.

Story first published: Tuesday, November 16, 2021, 13:43 [IST]
Other articles published on Nov 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X