IND vs NZ: പേസറായി തുടക്കം, മുംബൈക്കാരന്‍ അജാസ് എങ്ങനെ ന്യൂസിലാന്‍ഡ് ടീമിലെത്തി? എല്ലാമറിയാം

മുംബൈ ടെസ്റ്റിലെ മാജിക്കല്‍ ബൗളിങ് പ്രകടനത്തോടെ ലോക ക്രിക്കറ്റിലെ പുതിയ സംസാര വിഷയമായി മാറിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍. താന്‍ ജനിച്ചു വളര്‍ന്ന മുംബൈയില്‍ ആദ്യമായി കളിച്ച ടെസ്റ്റില്‍ തന്നെ പത്തു വിക്കറ്റുകളുമായി ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് രണ്ടാംദിനം 325 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മുഴുവന്‍ വിക്കറ്റുകളും അജാസിനായിരുന്നു. ഇതോടെയാണ് ഈ ടെസ്റ്റിനു മുമ്പ് അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ 33 കാരനായ താരത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്.

47.5 ഓവറില്‍ 12 മെയ്ഡനുകളടക്കം 119 റണ്‍സ് വിട്ടുകൊടുത്താണ് അജാസ് ഇന്ത്യയുടെ മുഴുവന്‍ വിക്കറ്റുകളും വീഴ്ത്തിയത്. ടെസ്റ്റിന്റെ ചരിത്രത്തില്‍ ഒരിന്നിങ്‌സിലെ മുഴുവന്‍ വിക്കറ്റുകളുമെടുത്ത മൂന്നാമത്തെ താരമായി അദ്ദേഹം മാറി. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍, ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ എന്നിവരാണ് നേരത്തേ ഈ റെക്കോര്‍ഡ് കുറിച്ചിട്ടുള്ളത്.

 എട്ടാം വയസ്സ് വരെ മുംബൈയില്‍

എട്ടാം വയസ്സ് വരെ മുംബൈയില്‍

മുംബൈയില്‍ ജനിച്ച അജാസ് എട്ടാം വയസ്സിലാണ് മാതാപിതാക്കളോടൊപ്പം ന്യൂസിലാന്‍ഡിലേക്കു കുടിയേറിയത്. തികച്ചും വ്യത്യസ്തമായ സംസ്‌കാരമുള്ള പുതിയ രാജ്യത്തേക്കു മാറാനുള്ള തീരുമാനം മാതാപിതാക്കള്‍ക്കു വലിയ വെല്ലുവിളിയായിരുന്നുവെന്നു അജാസ് നേരത്തേ ഒരു കോളത്തില്‍ കുറിച്ചിരുന്നു.

പക്ഷെ രണ്ടു പേരും ഈ വെല്ലുവിളി ഏറ്റെടുത്തു. പുതിയ ബിസിനസ് തുടങ്ങുന്നതിനായി പിതാവിന് ഇംഗ്ലീഷ് പഠിക്കേണ്ടി വന്നു. താന്‍ നേരിടുന്ന ഒന്നും അത്ര ബുദ്ധിമുട്ടേറിയതായിരിക്കില്ലെന്നു എനിക്കു തോന്നിയത് ഇതിനു ശേഷമാണ്. ക്രിക്കറ്റ് ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ നേരിടാന്‍ തന്നെ സഹായിച്ചതും ഇതാണെന്നു അജാസ് പറയുന്നു.

 ഫാസ്റ്റ് ബൗളറായി തുടക്കം

ഫാസ്റ്റ് ബൗളറായി തുടക്കം

ഓക്ക്‌ലാന്‍ഡിലെ വ്യത്യസ്ത പ്രായത്തിലുള്ള ക്രിക്കറ്റ് ടീമുകളിലൂടെയായിരുന്നു അജാസ് പട്ടേലിന്റെ വളര്‍ച്ച. തുടക്കകാലത്ത് ഫാസ്റ്റ് ബൗളറായിരുന്നു താരം. സ്‌കൂള്‍ ട്രയല്‍സിനിടെ നിലവിലെ ടീമംഗമായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ തനിക്കെതിരേ വമ്പന്‍ സിക്‌സര്‍ പായിച്ചത് അക്ഷറിനു ഇപ്പോഴും മറക്കാനായിട്ടില്ല. പക്ഷെ ന്യൂസിലാന്‍ഡിന്റെ അണ്ടര്‍ 19 ടീമില്‍ ഇടം ലഭിക്കാതിരുന്നത് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ നിരാശകളിലൊന്നായിരുന്നു. ഇതിനും കുറച്ചു മാസങ്ങള്‍ മുമ്പാണ് അജാസിനു പിതാവ് ആദ്യത്തെ ക്രിക്കറ്റ് സ്‌പൈക്കുകള്‍ വാങ്ങിക്കൊടുക്കുന്നത്. വിദ്യാഭ്യാസത്തേക്കാള്‍ അജാസിന്റെ പിതാവ് പ്രാധാന്യം നല്‍കിയത് ക്രിക്കറ്റിനായിരുന്നു.

 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആറു സീസണുകളില്‍ നടത്തിയ ശ്രദ്ധേയമായ പ്രകടനമാണ് അജാസിന്റെ കരിയറിലെ ആദ്യത്തെ ടേണിങ് പോയിന്റ്. ന്യൂസിലാന്‍ഡ് ടീമിലേക്കു താരത്തിനു വഴി തുറന്നതും ഈ പ്രകടനമായിരുന്നു. ഓരോ മല്‍സരം കഴിയുന്തോറും അദ്ദേഹം കൂടുതല്‍ ആത്മവിശ്വാസം നേടിക്കൊണ്ടിരുന്നു. തന്റെ ബൗളിങ് ആക്ഷനില്‍ കൂടുതല്‍ വിശ്വാസവും സ്പിന്നറെന്ന നിലയില്‍ തന്റെ റോള്‍ അജാസ് മനസ്സിലാക്കിയതും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനത്തിലൂടെയായിരുന്നു.

ഇംഗ്ലണ്ടിലെ പ്ലങ്കെറ്റ് ഷീല്‍ഡില്‍ 2015 മുതല്‍ മൂന്നു സീസണുകളില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അദ്ദേഹമായിരുന്നു.

2018ന്റെ അവസാനമാണ് പാകിസ്താനെതിരേ യുഎഇയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അജാസിനു ഇടം ലഭിക്കുന്നത്. കന്നി ടെസ്റ്റില്‍ തന്നെ താരം വരവറിയിച്ചു. രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകല്‍ കൊയ്ത അജാസ് ടീമിനു നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. മാന്‍ ഓഫ് ദി മാച്ചായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 എട്ടു ടെസ്റ്റുകള്‍ മാത്രം

എട്ടു ടെസ്റ്റുകള്‍ മാത്രം

2108ലെ അരങ്ങേറ്റത്തിനു ശേഷം എട്ടു ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യന്‍ പര്യടനത്തിനുവ മുമ്പ് അജാസ് കളിച്ചിട്ടുള്ളൂ. ടെസ്റ്റില്‍ പലപ്പോഴും പേസ് ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് കിവീസ് ഇറക്കാറുള്ളത്. ഈ കാരണത്താലാണ് അജാസിനു അവസരങ്ങള്‍ കുറഞ്ഞത്. ഓള്‍റൗണ്ടറെന്ന നിലയില്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു.

അവസരങ്ങള്‍ ലഭിച്ചപ്പോഴെല്ലാം അജാസ് അതു പരമാവധി മുതലാക്കിയിട്ടുണ്ട്. മുംബൈ ടെസ്റ്റിലെ അവിശ്വസനീയ പ്രകടനത്തോടെ തന്റെ പ്രാധാന്യം ടീമിനു ബോധ്യമാക്കി കൊടുത്തിരിക്കുകയാണ് അജാസ്. 10 ടെസ്റ്റുകളില്‍ നിന്നും 39 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, December 4, 2021, 18:33 [IST]
Other articles published on Dec 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X