IND vs NZ: കോലിയെത്തി ധോണിക്കൊപ്പം, നാണക്കേടിന്റെ റെക്കോര്‍ഡാണെന്നു മാത്രം! സച്ചിന്‍ രക്ഷപ്പെട്ടു

മുംബൈ: ചെറിയൊരു ബ്രേക്കിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള നായകന്‍ വിരാട് കോലിയുടെ മടങ്ങിവരവ് നാണക്കേടില്‍ കലാശിച്ചു. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം പൂജ്യത്തിനു പുറത്തായി. ടെസ്റ്റില്‍ തന്റെ ഫേവറിറ്റ് വേദിയായ വാംഖഡെയില്‍ വെറും നാലു ബോളുകളുടെ ആയുസ്സ് മാത്രമേ കോലിക്കുണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേലിന്റെ ബൗളിങില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

Virat Kohli equals the most embarrassing record in Test cricket

നേരത്തേ നടന്ന ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും കാണ്‍പൂരിലെ ആദ്യ ടെസ്റ്റിലും കോലി കളിച്ചിരുന്നില്ല. ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി ഇറങ്ങിയത്.

 നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം

നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം

ഈ ഇന്നിങ്‌സില്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നതോടെ നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം കോലിയും എത്തിയിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹമെത്തയിത്. ഈ വര്‍ഷം ഇതു നാലാം തവണയാണ് കോലിക്കു അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിടേണ്ടി വന്നത്.

നേരത്തേ ഈ മോശം റെക്കോര്‍ഡുള്ളത് മൂന്നു ക്യാപ്റ്റന്‍ാമര്‍ക്കായിരുന്നു. ബിഷന്‍ സിങ് ബേദിയാണ് ആദ്യമായി ഈ നാണക്കേട് കുറിച്ചത്. 1976ലായിരുന്നു ഇത്. 83ല്‍ മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവും ഈ ലിസ്റ്റിന്റെ ഭാഗമായി. 2011ല്‍ മുന്‍ ഇതിഹാസ നായകനായ എംഎസ് ധോണിയും നാലു ഡെക്കുകളുമായി ഇവര്‍ക്കൊപ്പം ചേര്‍ന്നു. 10 വര്‍ഷങ്ങള്‍ക്കു ശേഷം കോലിയും ഈ ലിസ്റ്റിന്റെ ഭാഗമായിരിക്കുകയാണ്.

 സച്ചിനെ പിന്തള്ളി

സച്ചിനെ പിന്തള്ളി

മുംബൈ ടെസ്റ്റിലെ ഡെക്കോടെ വിരാട് കോലി നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡും തന്റെ പേരിലാക്കി. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ നാലാം നമ്പറില്‍ കൂടുതല്‍ തവണ ഡെക്കായിട്ടുള്ള താരമെന്ന നാണക്കേടാണ് അദ്ദേഹത്തെ തേടിയെത്തിയത്. 12ാം തവണയാണ് കോലി ഈ പൊസിഷനില്‍ പൂജ്യത്തിനു പുറത്തായത്.

നേരത്തേ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനോടൊപ്പം 11 ഡെക്കുകളുമായി റെക്കോര്‍ഡ് പങ്കിടുകയായിരുന്നു കോലി. സച്ചിന്റെ ഹോംഗ്രൗണ്ടായ മുംബൈയില്‍ തന്നെ കോലി ഒരിക്കല്‍ക്കൂടി ഡെക്കായി സച്ചിനെ പിന്തള്ളുകയായിരുന്നു.

 സ്മിത്തിനൊപ്പം കോലി

സ്മിത്തിനൊപ്പം കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ തവണ ഡെക്കായിട്ടുള്ള രണ്ടാമത്തെ ക്യാപ്റ്റനായി വിരാട് കോലി മാറുകയും ചെയ്തു. 10 തവണ ഡെക്കായ സൗത്താഫ്രിക്കയുടെ മുന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ ഗ്രേയം സ്മിത്തിന്റെ റെക്കോര്‍ഡിനൊപ്പമാണ് കോലിയെത്തിയത്. ഇനി ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. 13 ഡെക്കുകളുമായാണ് ഫ്‌ളെമിങ് ഓള്‍ടൈം ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുന്നത്.

കോലി, സ്മിത്ത് എന്നിവര്‍ക്കു പിറകില്‍ മൂന്നാംസ്ഥാനത്തു മൂന്നു പേരുണ്ട്. ഇന്ത്യയുടെ എംഎസ് ധോണി, ഇംഗ്ലണ്ടിന്റെ മൈക്ക് അതേര്‍ട്ടണ്‍, സൗത്താഫ്രിക്കയുടെ ഹാന്‍സി ക്രോണ്യ എന്നിവരാണിവര്‍. മൂന്നു പേരും എട്ടു തവണയാണ് ഡെക്കായത്.

 കോലിയുടെ വിവാദ പുറത്താവല്‍

കോലിയുടെ വിവാദ പുറത്താവല്‍

വിവാദപരമായ രീതിയാണ് മുംബൈ ടെസ്റ്റില്‍ വിരാട് കോലി പുറത്തായത്. ഇതിനെതിരേ വിമര്‍ശനം ശക്തമാവുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നത്. 30ാം ഓവറിലെ അവസാനത്തെ ബോളിലായിരുന്നു കോലിയുടെ വിവാദ പുറത്താവല്‍. ഇതേ ഓവറിലെ രണ്ടാമത്തെ ബോളില്‍ ചേതേശ്വര്‍ പുജാരയും അക്കൗണ്ട് തുറക്കും മുമ്പ് ബൗള്‍ഡായിരുന്നു. ഈ ഷോക്ക് മാറുന്നതിനു മുമ്പാണ് കോലിയും മടങ്ങുന്നത്.

കോലിക്കെതിരേ അജാസും കിവീസ് താരങ്ങളും ശക്തമായി അപ്പീല്‍ ചെയ്തതോടെ അംപയര്‍ അനില്‍ ചൗധരി ഔട്ട് വിളിക്കുകയായിരുന്നു. എന്നാല്‍ കോലി ഉടന്‍ ഡിആര്‍എസ് കോളെടുത്തു. പക്ഷെ തേര്‍ഡ് അംപയര്‍ക്കു കൃത്യമായ നിഗമനത്തില്‍ എത്താനായില്ല. പല ആംഗിളുകളില്‍ നിന്നും പരിശോധിച്ചിട്ടും ബാറ്റിലാണോ, പാഡിലാണോ ബോള്‍ ആദ്യം ടച്ച് ചെയ്തതെന്നു വ്യക്തമായില്ല. മതിയായ തെളിവ് ലഭിക്കാത്തതിനാല്‍ ഫീല്‍ഡ് അംപയര്‍ ചൗധരിയോടു തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അവിശ്വസനീയതോടെ നിന്ന കോലി രോഷത്തോടെും നിരാശയോടെയുമാണ് ക്രീസ് വിട്ടത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, December 3, 2021, 14:54 [IST]
Other articles published on Dec 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X