വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സൂപ്പര്‍ സൗത്തി- 'ഫൈഫറില്‍' ഡബിള്‍, സാക്ഷാല്‍ റിച്ചാര്‍ഡ് ഹാഡ്‌ലിക്കൊപ്പം

അഞ്ചു വിക്കറ്റുകളുമായി താരം കസറി

1
Tim Southee's Record Breaking Five Wicket Haul Vs India | Oneindia Malayalam

കാണ്‍പൂര്‍: സ്പിന്നര്‍മാര്‍ വാഴുമെന്നു പ്രവചിക്കപ്പെട്ട ടെസ്റ്റില്‍ പക്ഷെ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് ബൗളിങിനു ചുക്കാന്‍ പിടിച്ചത് സ്റ്റാര്‍ പേസറായ ടിം സൗത്തിയായിരുന്നു. അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം കളിയില്‍ കൊയ്തത്. 27.4 ഓവറില്‍ ആറു മെയ്ഡനടക്കം 69 റണ്‍സ് വിട്ടുകൊടുത്താണ് സൗത്തി അഞ്ചു പേരെ പുറത്താക്കിയത്. ആദ്യദിനം ഒരു വിക്കറ്റെടുത്ത അദ്ദേഹം രണ്ടാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ നാലു പേരെ കൂടി പുറത്താക്കി ഫൈഫര്‍ കുറിക്കുകയായിരുന്നു.

26 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയായിരുന്നു ആദ്യദിനം സൗത്തിയുടെ ഇര. എന്നാല്‍ രണ്ടാംദിനം ആദ്യ സെഷനില്‍ തന്നെ അദ്ദേഹം ആഞ്ഞടിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് തുടര്‍ച്ചയായി ബൗള്‍ ചെയ്ത് അദ്ദേഹം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. രവീന്ദ്ര ജഡേജയെ (50) ബൗള്‍ഡാക്കിക്കൊണ്ട് രണ്ടാംദിനം വിക്കറ്റ് കൊയ്ത്താരംഭിച്ച സൗത്തി തുടര്‍ന്ന് വൃധിമാന്‍ സാഹയെ (1) വിക്കറ്റ് കീപ്പര്‍ ടോം ബ്ലെന്‍ഡലിനു സമ്മാനിച്ചു.

2

സെഞ്ച്വറി വീരനായ അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യരെയാണ് (105) സൗത്തി നാലാമതായി പുറത്താക്കിയത്. മൂന്നു റണ്‍സെടുത്ത അക്ഷര്‍ പട്ടേലിനെ വീഴ്ത്തിയാണ് അദ്ദേഹം അഞ്ചു വിക്കറ്റ് നേട്ടം കൊയ്തത്. വിക്കറ്റ് കീപ്പര്‍ ബ്ലെന്‍ഡലിനു അക്ഷര്‍ അനായാസ ക്യാച്ച് നല്‍കുകയായിരുന്നു.

ഇതോടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് സൗത്തി. ഇന്ത്യയില്‍ കൂടുതല്‍ തവണ ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകളെടുത്ത ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളറെന്ന ഹാഡ്‌ലിയുടെ റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹമെത്തിയത്. രണ്ടാം തവണയാണ് സൗത്തി ഫൈഫര്‍ സ്വന്തമാക്കുന്നത്. ഹാഡ്‌ലി, സൗത്തി എന്നിവരെക്കൂടാതെ നേരത്തേ ബ്രൂസ് ടെയ്‌ലര്‍ മാത്രമേ അഞ്ചു പേരെ ഇവിടെ പുറത്താക്കിയിട്ടുള്ളൂ. ലാന്‍സ് കെയ്ന്‍സ്, ക്രിസ് മാര്‍ട്ടിന്‍, ഡിയോന്‍ നാഷ് എന്നിവരാണ് ഇന്ത്യയില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത മറ്റു കിവീസ് പേസര്‍മാര്‍. ഇവരെല്ലാം ഓരോ തവണയാണ് അഞ്ചു വിക്കറ്റെടുത്തിട്ടുള്ളത്.

3

മറ്റൊരു നേട്ടത്തിനൊപ്പവും സൗത്തിക്കു എത്താന്‍ സാധിച്ചു. ഈ നൂറ്റാണ്ടില്‍ ഇന്ത്യക്കെതിരേ നാട്ടില്‍ രണ്ടു തവണ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ച രണ്ടാമത്തെ ഫാസ്റ്റ് ബൗളറായും അദ്ദേഹം മാറി. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നു മാത്രം അവകാശപ്പെട്ടതായിരുന്നു ഈ റെക്കോര്‍ഡ്. അഹമ്മദാബാദ്, നാഗ്പൂര്‍ ടെസ്റ്റുകളിലായിരുന്നു അദ്ദേഹം അഞ്ചു വിക്കറ്റ് കൊയ്തത്. സൗത്തിയാവട്ടെ കാണ്‍പൂര്‍ ടെസ്റ്റിനു മുമ്പ് ബെംഗളൂരുവിലും അഞ്ചു പേരെ പുറത്താക്കിയിരുന്നു.

ഇന്ത്യ 345 റണ്‍സിന് പുറത്ത്

കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് രണ്ടാംദിനം തന്നെ 345 റണ്‍സില്‍ അവസാനിച്ചു. അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യരുടെ (105) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 171 ബോളില്‍ 13 ൗബണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ശുഭ്മാന്‍ ഗില്‍ (52), രവീന്ദ്ര ജഡേജ (50) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ആര്‍ അശ്വിന്‍ (38), നായകന്‍ അജിങ്ക്യ രഹാനെ (35), ചേതേശ്വര്‍ പുജാര (26) എന്നിവര്‍ മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. സൗത്തി അഞ്ചു വിക്കറ്റുകളെടുത്തപ്പോള്‍ പേസ് ബൗളിങ് പങ്കാളിയായ കൈല്‍ ജാമിസണിനു മൂന്നു വിക്കറ്റുകള്‍ ലഭിച്ചു. സ്പിന്നര്‍ അജാസ് പട്ടേല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്.

ന്യൂസിസലാന്‍ഡ്- ടോം ലാതം, വില്‍ യങ്, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലെന്‍ഡല്‍ (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, കൈല്‍ ജാമിസണ്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്ല്യം സോമര്‍വില്ലെ.

Story first published: Friday, November 26, 2021, 12:48 [IST]
Other articles published on Nov 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X