വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം

ന്യൂസിലാന്‍ഡിനെയും ഇന്ത്യ കശാപ്പ് ചെയ്തിരിക്കുകയാണ്

india

സ്വന്തം നാട്ടില്‍ തങ്ങള്‍ എത്രം മാത്രം അപകടകാരികളാണെന്നു തെളിയിച്ചുകൊണ്ടാണ് ടീം ഇന്ത്യ വീണ്ടുമൊരു തൂത്തുവാരല്‍ കൂടി നടത്തിയിരിക്കുന്നത്. ഇത്തവണ ലോക ഒന്നാം നമ്പര്‍ ടീമെന്ന തലയെടുപ്പുമായി വന്ന ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യ 3-0നു കശാപ്പ് ചെയ്തിരിക്കുന്നത്. ആദ്യ മല്‍സത്തില്‍ വിയര്‍ത്തു ജയിച്ചതൊഴിച്ചാല്‍ തുടര്‍ന്നുള്ള രണ്ടു കളികളിലും രോഹിത് ശര്‍മയും സംഘവും എതിരാളികളെ വാരിക്കളയുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിനും മൂന്നാമങ്കത്തില്‍ 90 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം.

ഒന്നാം റാങ്കുകാരായി ഇവിടേക്കു വന്ന ന്യൂസിലാന്‍ഡിനെ അവിടെ നിന്നും പിടിച്ച് താഴെയിറക്കുക മാത്രമല്ല ആദ്യ സിംഹാസനത്തില്‍ കയറിപ്പറ്റുകയും ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഫേവറിറ്റുകള്‍ തങ്ങളാണെന്നു എതിരാളികള്‍ക്കു ഇന്ത്യ മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്.

Also Read: IND vs AUS: ഇഷാന്‍, സൂര്യ, അക്ഷര്‍ പുറത്ത്! ജഡ്ഡു ടീമില്‍- ഏകദിനത്തില്‍ ഇന്ത്യന്‍ ബെസ്റ്റ് 11Also Read: IND vs AUS: ഇഷാന്‍, സൂര്യ, അക്ഷര്‍ പുറത്ത്! ജഡ്ഡു ടീമില്‍- ഏകദിനത്തില്‍ ഇന്ത്യന്‍ ബെസ്റ്റ് 11

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാനത്തെ ഏകദിന ലോകകപ്പില്‍ വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ ന്യൂസിലാഡിനോടു തോല്‍ക്കുകയായിരുന്നു. അതിനു ശേഷം നാട്ടില്‍ കളിച്ച ഏകദിന പരമ്പരകളില്‍ ഒന്നില്‍പ്പോലും ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. 2019 ഡിസംബര്‍ മുതല്‍ സ്വന്തം നാട്ടില്‍ കളിച്ച ഏകദിന പരമ്പരകളില്‍ ഇന്ത്യയുടെ പെര്‍ഫോമന്‍സ് പരിശോധിക്കാം.

ഏഴു പരമ്പരകള്‍

ഏഴു പരമ്പരകള്‍

2019 ഡിസംബര്‍ മുതല്‍ നാട്ടില്‍ ഇന്ത്യ കളിച്ചിരിക്കുന്നത് ഏഴു ഏകദിന പരമ്പരകളാണ്. ഇവയിലെല്ലാം ഇന്ത്യ ചാംപ്യന്‍മാരാവുകയും ചെയ്തു. എല്ലാം മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട പരമ്പരകളായിരുന്നു. മൂന്നു പരമ്പരകള്‍ തൂത്തുവാരിയ ഇന്ത്യ ശേഷിച്ച പരമ്പരകള്‍ 2-1നും സ്വന്തമാക്കുകയായിരുന്നു.

ഈ കാലയളവില്‍ ഇന്ത്യ കൂടുതല്‍ പരമ്പരകളില്‍ കളിച്ചിട്ടുള്ളത് വെസ്റ്റ് ഇന്‍ഡീസുമായിട്ടാണ് (രണ്ടു തവണ). ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവരുമായി ഓരോ തവണയും കൊമ്പുകോര്‍ത്തു. വിന്‍ഡീസിനെ 2-1നു തോല്‍പ്പിച്ചായിരുന്നു 2019 അവസാനത്തോടെ ഇന്ത്യ പടയോട്ടം തുടങ്ങിയത്.

പിന്നാലെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെയും ഇതേ മാര്‍ജിനില്‍ കീഴടക്കി. അടുത്ത എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു. 3-0നു പരമ്പര തൂത്തുവാരിയാണ് ഇന്ത്യ കരുത്തുകാട്ടിയത്. അതിനു ശേഷം കരുത്തരായ സൗത്താഫ്രിക്കയെ 2-1നും ഇന്ത്യ മുട്ടുകുത്തിച്ചു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇത്.

അതിനു ശേഷമാണ് ഈ വര്‍ഷമാദ്യം ശ്രീലങ്കയുടെ വരവ്. ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ ഇന്ത്യ തൂത്തുവാരി. ഇപ്പോഴിതാ ന്യൂസിലാന്‍ഡിനെതിരേയും ഇന്ത്യ ഇതാവര്‍ത്തിച്ചിരിക്കുകയാണ്. അടുത്ത ഏകദിന പരമ്പര മാര്‍ച്ചില്‍ ഓസ്‌ട്രേലിയയുമായിട്ടാണ്.

Also Read: രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിലെ 'ഗജിനി'യോ? മറവി കാരണം പല തവണ പണി കിട്ടി! അറിയാം

നമ്പര്‍ വണ്‍ ടീം

നമ്പര്‍ വണ്‍ ടീം

ന്യൂസിലാന്‍ഡിനെതിരായ സമ്പൂര്‍ണ വിജയം ഇന്ത്യയെ ഐസിസിയുടെ പുതിയ റാങ്കിങില്‍ ഒന്നാംസ്ഥാനക്കാരാക്കിയിരിക്കുകയാണ്. ഈ പരമ്പരയ്ക്കു മുമ്പ് തലപ്പത്തുണ്ടായിരുന്ന ന്യൂസിലാന്‍ഡ് നാലാംസ്ഥാനത്തേക്കു വീഴുതയും ചെയ്തു. രണ്ടാമത്തെ ഫോര്‍മാറ്റിലാണ് ഇന്ത്യ നമ്പര്‍ വണ്ണായിരിക്കുന്നത്. ടി20യില്‍ ഇന്ത്യ നേരത്തേ തന്നെ തലപ്പത്തുണ്ട്. ടെസ്റ്റില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ.

ഐസിസിയുടെ പുതിയ റാങ്കിങില്‍ 114 പോയിന്റോടെയാണ് ഇന്ത്യ ഒന്നാംസ്ഥാനത്തുള്ളത്. ഇംഗ്ലണ്ട് (113), ഓസ്‌ട്രേലിയ (112), ന്യൂസിലാന്‍ഡ് (111), പാകിസ്താന്‍ (106) എന്നിവര്‍ രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുണ്ട്.

Also Read: അര്‍ജുന് ഇല്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്! സര്‍ഫറാസ് പറഞ്ഞ് വെളിപ്പെടുത്തി പിതാവ്

ആധികാരിക വിജയം

ആധികാരിക വിജയം

ഇന്‍ഡോറില്‍ നടന്ന അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഒമ്പതു വിക്കറ്റിനു 385 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.

ശുഭ്മാന്‍ ഗില്ലിന്റെയും (112) നായകന്‍ രോഹിത് ശര്‍മയുടെയും (101) സെഞ്ച്വറികളും ഹാര്‍ദിക് പാണ്ഡ്യയുടെ (54) ഫിഫ്റ്റിയുമാണ് ഇന്ത്യയെ വന്‍ സ്‌കോറിലെത്തിച്ചത്.

മറുപടിയില്‍ ഡെവന്‍ കോണ്‍വേയുടെ (138) സെഞ്ച്വറിയിലേറി കിവികള്‍ പൊരുതി നോക്കിയെങ്കിലും 41.2 ഓവറില്‍ 295 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യക്കായി ശര്‍ദ്ദുല്‍ ടാക്കൂറും കുല്‍ദീപ് യാദവും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു.

Story first published: Tuesday, January 24, 2023, 23:18 [IST]
Other articles published on Jan 24, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X