വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ:രക്ഷകരായി സാഹയും ശ്രേയസും,കിവീസിന് 284 റണ്‍സ് വിജയലക്ഷ്യം,ഒരു വിക്കറ്റ് വീണു

കാണ്‍പൂര്‍:ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രേയസ് അയ്യരുടെയും (65),വൃദ്ധിമാന്‍ സാഹയുടെയും (61*) അര്‍ധ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യയുടെ തിരിച്ചുവരവ്.ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയ വാലറ്റം രണ്ടാം ഇന്നിങ്‌സില്‍ മികവ് കാട്ടിയതോടെ രണ്ടാം ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിങ്‌സിലെ 49 റണ്‍സ് ലീഡും ഇന്ത്യക്ക് കരുത്തായപ്പോള്‍ 284 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം ന്യൂസീലന്‍ഡിന് മുന്നിലുയര്‍ത്താന്‍ ഇന്ത്യക്കായി.

indvsnztest

നാലാം ദിനത്തിന്റെ അവസാന സമയത്ത് ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനിറക്കിയ ഇന്ത്യയുടെ തന്ത്രം ഫലിച്ചു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ വില്‍ യങ്ങിനെ (2) അശ്വിന്‍ എല്‍ബിയില്‍ കുരുക്കിയതോടെ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. ഒമ്പത് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ന്യൂസീലന്‍ഡിന് ജയിക്കാന്‍ 280 റണ്‍സുകൂടി വേണം.

പ്ലീസ്, എന്നെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്!- വിചിത്രമായ അഭ്യര്‍ഥനയുമായി ഹാര്‍ദിക്പ്ലീസ്, എന്നെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്!- വിചിത്രമായ അഭ്യര്‍ഥനയുമായി ഹാര്‍ദിക്

1

ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. മായങ്ക് അഗര്‍വാള്‍ (17),ശുഭ്മാന്‍ ഗില്‍ (1),ചേതേശ്വര്‍ പുജാര (22),അജിന്‍ക്യ രഹാനെ (4) എന്നീ പ്രമുഖര്‍ വലിയ സ്‌കോര്‍ നേടാതെ മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയോടെ വീണ്ടും ഇന്ത്യയുടെ രക്ഷകനായി.125 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമാണ് ശ്രേയസ് നേടിയത്.

Also Read: IPL 2022: ഭാവി ക്യാപ്റ്റനെ മുംബൈ കണ്ടെത്തി? അത് ശ്രേയസ് അയ്യര്‍!- ടീമിലെത്തിക്കാന്‍ നീക്കം

ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി. ആര്‍ അശ്വിന്‍ 32 റണ്‍സ് പുറത്തായപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയ സാഹ അര്‍ധ സെഞ്ച്വറിയോടെ തിരിച്ചുവരവ് നടത്തി. 126 പന്തുകള്‍ നേരിട്ട് നാല് ഫോറും ഒരു സിക്‌സുമാണ് സാഹ നേടിയത്. കഴുത്തിന് പരിക്കേറ്റ് കീപ്പ് ചെയ്യാന്‍ ഇറങ്ങാതിരുന്ന സാഹ നിര്‍ണ്ണായക സമയത്ത് ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. അക്ഷര്‍ പട്ടേല്‍ (28) പുറത്താവാതെ നിന്നു.

2

രണ്ടാം ദിനം കളി പിരിയുമ്പോള്‍ വരെ ഡ്രൈവിങ് സീറ്റില്‍ ന്യൂസീലന്‍ഡായിരുന്നെങ്കിലും മൂന്നാം ദിനം മത്സരം ഇന്ത്യ വരുതിയിലാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 345 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 296 റണ്‍സിനാണ് പുറത്തായത്. ഒന്നാം വിക്കറ്റില്‍ 151 റണ്‍സിന്റെ കൂട്ടുകെട്ട് ലഭിച്ച ശേഷമാണ് ന്യൂസീലന്‍ഡ് തകര്‍ന്നത്.

Also Read: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ 'തലമുറ മാറ്റം' അനിവാര്യം, പകരക്കാര്‍ വരേണ്ട സമയമായി, ഇവരെ പരിഗണിക്കാം

3

നാലാം ദിനത്തിലെ ഇന്ത്യയുടെ സ്പിന്‍നിരയുടെ തിരിച്ചുവരവാണ് ശ്രദ്ധേയമായത്.അക്ഷര്‍ പട്ടേല്‍ അഞ്ച് വിക്കറ്റുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു. 34 ഓവറില്‍ 62 റണ്‍സ് വിട്ടുകൊടുത്താണ് അക്ഷറിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. കഴിഞ്ഞ ആറ് മത്സരത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ് അക്ഷര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റും ഉമേഷ് യാദവ്,രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Also Read: IPL 2022: 'ഹര്‍ദിക്കിനെ വേണ്ട ഇഷാനെ മതി', മുംബൈ നിലനിര്‍ത്തേണ്ട താരങ്ങളെ തിരഞ്ഞെടുത്ത് പഠാന്‍

4

ന്യൂസീലന്‍ഡ് നിരയില്‍ ടോം ലാദമാണ് (95) ടോപ് സ്‌കോററായത്. വില്‍ യങ്ങും (89) അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ പിന്നീടുള്ളവരെല്ലാം നിരാശപ്പെടുത്തി. കെയ്ന്‍ വില്യംസന്‍ (18),റോസ് ടെയ്‌ലര്‍ (11),ഹെന്‍ റി നിക്കോള്‍സ് (2),ടോം ബ്ലന്‍ഡല്‍ (13) എന്നിവരെയെല്ലാം പെട്ടെന്ന് പുറത്താക്കാനായതാണ് ഇന്ത്യക്ക് കരുത്തായത്. ഒരു ഘട്ടത്തില്‍ ന്യൂസീലന്‍ഡ് വമ്പന്‍ ലീഡ് നേടുമെന്ന് വരെ തോന്നിച്ചെങ്കിലും ഇന്ത്യയുടെ സ്‌കോറിന്റെ 49 റണ്‍സകലെ ഇന്നിങ്‌സ് അവസാനിച്ചു.

Also Read: IPL 2022: 'ഇവര്‍ ഭാവി നായകന്മാര്‍', മൂന്ന് പേരെയും നിലനിര്‍ത്തിയാല്‍ ടീമിന് ഗുണമാവുമെന്നുറപ്പ്

5

നേരത്തെ ശ്രേയസ് അയ്യരുടെ (105) സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേടി ടീമിന്റെ രക്ഷകനാവാന്‍ ശ്രേയസിനായി. ശുഭ്മാന്‍ ഗില്‍ (52),രവീന്ദ്ര ജഡേജ (50) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനവും ഇന്ത്യയെ തുണച്ചു. മായങ്ക് അഗര്‍വാള്‍ (13),ചേതേശ്വര്‍ പുജാര (26),അജിന്‍ക്യ രഹാനെ (35) എന്നിവര്‍ക്ക് ലഭിച്ച തുടക്കത്തെ മുതലാക്കാനായില്ല. വാലറ്റത്ത് ആര്‍ അശ്വിന്‍ (38) നിര്‍ണ്ണായക റണ്‍സുകള്‍ നേടി.

Also Read: IPL 2022: ആരെയൊക്കെ നിലനിര്‍ത്തും? ഈ മൂന്ന് തെറ്റുകള്‍ ടീമുകള്‍ ചെയ്യരുത്, ചെയ്താല്‍ ദുരന്തമാവും

6

വൃദ്ധിമാന്‍ സാഹ (1),അക്ഷര്‍ പട്ടേല്‍ (3) എന്നിവര്‍ക്ക് കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ അതിവേഗം സ്‌കോര്‍ ഉയര്‍ത്തേണ്ടതായുണ്ട്. 300ന് മുകളിലേക്ക് വിജയലക്ഷ്യം എത്തിച്ച് ഇന്നുതന്നെ ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനിറക്കുകയും ഒന്നോ രണ്ടോ വിക്കറ്റ് നേടി സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യാനാവും ഇന്ത്യ പദ്ധതിയിടുന്നത്. ഇന്നത്തെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും.

Story first published: Sunday, November 28, 2021, 17:28 [IST]
Other articles published on Nov 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X