IND vs NZ: ദ്രാവിഡ് കോലി-രവി ശാസ്ത്രി കൂട്ടുകെട്ടിന്റെ പിന്നാലെയാണെന്ന് കരുതരുത്- സാബ കരീം

മുംബൈ: രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ഉയരങ്ങള്‍ സ്വപ്‌നം കാണുകയാണ്. രവി ശാസ്ത്രി നിര്‍ത്തിയിടത്തുനിന്ന് വീണ്ടും ഉയരങ്ങളിലേക്ക് തന്നെയാണ് രാഹുല്‍ ദ്രാവിഡ് ടീമിനെ കൊണ്ടുപോകുന്നതെന്ന് പറയാം. ആദ്യ ടി20 പരമ്പരയില്‍ ന്യൂസീലന്‍ഡിനെ വൈറ്റ് വാഷ് ചെയ്യാന്‍ ഇന്ത്യക്കായി. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം പുരോഗമിക്കുകയാണ്. നടന്നുതേഞ്ഞ വഴിയിലൂടെ നടക്കാന്‍ ഇഷ്ടമില്ലാത്ത ദ്രാവിഡ് പുതിയ വഴിതന്നെ വെട്ടിത്തുറക്കുമെന്നുറപ്പാണ്.

IND vs NZ Test: 'ബാക് ഫൂട്ടില്‍ മാത്രം കളിക്കാനുള്ള ശ്രമം', മായങ്ക് അഗര്‍വാളിന്റെ പിഴവ് ചൂണ്ടിക്കാട്ടി ജാഫര്‍IND vs NZ Test: 'ബാക് ഫൂട്ടില്‍ മാത്രം കളിക്കാനുള്ള ശ്രമം', മായങ്ക് അഗര്‍വാളിന്റെ പിഴവ് ചൂണ്ടിക്കാട്ടി ജാഫര്‍

ഐസിസി കിരീടത്തില്‍ കുറഞ്ഞൊന്നും ദ്രാവിഡിന്റെ വരവോടെ ഇന്ത്യ സ്വപ്‌നം കാണുന്നില്ല. രവി ശാസ്ത്രി-വിരാട് കോലി കൂട്ടുകെട്ടില്‍ ഇന്ത്യ നിരവധി നേട്ടങ്ങള്‍ തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഈ റെക്കോഡുകള്‍ നിലനിര്‍ത്തുകയെന്നത് ദ്രാവിഡിന് മുന്നിലുള്ള വെല്ലുവിളി തന്നെയാണെന്ന് പറയാം. ഇപ്പോഴിതാ രവി ശാസ്ത്രി-വിരാട് കോലി കൂട്ടുകെട്ടിന്റെ റെക്കോഡുകള്‍ക്ക് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡെന്ന് കരുതരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം.

IND vs NZ: സൂര്യയെ പിന്നിലാക്കി ശ്രേയസ് എങ്ങനെ അരങ്ങേറി? ദ്രാവിഡിനെ ആകര്‍ഷിച്ചത് എന്തെന്നറിയാം

'രവി ശാസ്ത്രിയും വിരാട് കോലിയും മികച്ച റെക്കോഡാണ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ദ്രാവിഡ് വിരാട് കോലി,അജിന്‍ക്യ രഹാനെ എന്നിവരോടൊപ്പം റെക്കോഡുകളെ ലക്ഷ്യം വെക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ദ്രാവിഡിന്റെ യുഗത്തില്‍ റെക്കോഡുകളെക്കുറിച്ച് ആരും പറയില്ല. എന്താണ് നേരത്തെ സംഭവിച്ചതെന്ന് അദ്ദേഹം നോക്കാറില്ല'-സാബ കരീം പറഞ്ഞു.

വിവാദങ്ങള്‍ സൃഷ്ടിച്ച് നായകസ്ഥാനം ഒഴിഞ്ഞ നാല് ക്രിക്കറ്റ് താരങ്ങളിതാ

ദ്രാവിഡ് സാധാരണ പരിശീലകരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ശൈലിയുള്ളയാളാണ്. രവി ശാസ്ത്രി താരങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന പരിശീലകനാണെങ്കില്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കത് പ്രതീക്ഷിക്കാനാവില്ല. വിട്ടുവീഴ്ചയില്ലാത്ത പരിശീലകനായ അദ്ദേഹം കര്‍ക്കശക്കാരനാണ്. ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ദ്രാവിഡ് ഇന്ത്യ എ ടീമിന്റെ പരിശീലകനെന്ന നിലയിലും തിളങ്ങിയിട്ടും.

IND vs NZ: ഓസീസ്, ഇംഗ്ലണ്ട്, കിവീസ്- എല്ലാവര്‍ക്കുമെതിരേ ഫിഫ്റ്റി! വെല്‍ഡണ്‍ ഗില്‍

ഏത് സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ പൊരുതാന്‍ ടീമിനെ പ്രേരിപ്പിക്കുന്ന പരിശീലകനാണ് ദ്രാവിഡ്. തട്ടകത്തില്‍ നടക്കുന്ന ന്യൂസീലന്‍ഡ് പരമ്പരയില്‍ വിരാട് കോലി,രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ,റിഷഭ് പന്ത്,കെ എല്‍ രാഹുല്‍ എന്നിവരൊന്നും ഇല്ലാതെ ഇറങ്ങാന്‍ ധൈര്യം കാട്ടാന്‍ ദ്രാവിഡിനെപ്പോലെ അപൂര്‍വ്വം ചില പരിശീലകര്‍ക്കെ സാധിക്കു.

IPL 2022: റിഷഭ് പന്ത് ഡല്‍ഹി നായകനായി തുടരും, ധവാനും അശ്വിനും ശ്രേയസും പുറത്തേക്ക്

യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ വലിയ പിന്തുണ നല്‍കുന്ന പരിശീലകനാണ് ദ്രാവിഡ്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ശ്രേയസ് അയ്യര്‍ അരങ്ങേറിയത് തന്നെ അതിനുദാഹരണമാണ്. ഇന്ത്യ എ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ തിളങ്ങിയിട്ടും രവി ശാസ്ത്രിക്ക് കീഴില്‍ ശ്രേയസിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ദ്രാവിഡ് എത്തിയപ്പോള്‍ ശ്രേയസിന് ടെസ്റ്റ് അരങ്ങേറ്റം സാധ്യമായി. വിശ്വാസം തെറ്റിക്കാതെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ശ്രേയസ് ക്രീസില്‍ തുടരുന്നു.

IPL 2022: രാഹുല്‍ പഞ്ചാബ് വിടുമെന്നുറപ്പായി, പുതിയ തട്ടകം ആര്‍സിബിയല്ല, ലഖ്‌നൗവെന്ന് സൂചന

അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇത്തവണ സെമി പോലും കാണാതെ പുറത്തായ ഇന്ത്യക്ക് അടുത്ത ലോകകപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. ദ്രാവിഡിന്റെ ഇന്ത്യന്‍ ടീമിലെ ഇംപാക്ട് എത്രത്തോളമെന്ന് വ്യക്തമാക്കുക അടുത്ത ടി20 ലോകകപ്പിലെ പ്രകടനമായിരിക്കുമെന്നുറപ്പ്. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം ഇന്ത്യ തുടങ്ങിയെന്ന് പറയാം. മോശം ഫോമിലായിരുന്ന ഹര്‍ദിക് പാണ്ഡ്യയെ ടീമിന് പുറത്താക്കിയതും മധ്യനിരയിലേക്ക് ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതുമെല്ലാം ദ്രാവിഡിന്റെ പദ്ധതികളുടെ ഭാഗമാണ്.

IPL 2022: രോഹിതും ബുംറയും മുംബൈയില്‍ തന്നെ, രണ്ടു പേരുടെ കാര്യത്തില്‍ സംശയം- പാണ്ഡ്യമാര്‍ ഇല്ല!

വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കാതെ ടീമിന് മുഖ്യ പരിഗണന നല്‍കുന്ന പരിശീലകനാണ് ദ്രാവിഡ്. ന്യൂസീലന്‍ഡ് പരമ്പരയില്‍ അജിന്‍ക്യ രഹാനെക്ക് തിളങ്ങാനായില്ലെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രഹാനെ ടീമിലുണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പര ദ്രാവിഡിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാവുമെന്നുറപ്പ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, November 25, 2021, 18:45 [IST]
Other articles published on Nov 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X