വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കിവികളെ 62 റണ്‍സിന് എറിഞ്ഞിട്ടു, വമ്പന്‍ ലീഡുമായി ഇന്ത്യ പിടിമുറുക്കി

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ ലീഡുമായി ഇന്ത്യ പിടിമുറുക്കി. 263 റണ്‍സിന്റെ തകര്‍പ്പന്‍ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു ദിവസവും മുഴുവന്‍ വിക്കറ്റുകളും ശേഷിക്കെ ഇന്ത്യ ഇപ്പോള്‍ 332 റണ്‍സിന് മുന്നിലാണ്. മായങ്ക് അഗര്‍വാളും (38*) ചേതേശ്വര്‍ പുജാരയുമാണ് (29*) ക്രീസില്‍. ശുഭ്മാന്‍ ഗില്ലിനു ഫീല്‍ഡിങിനിടെ പരിക്കേറ്റതിനാലാണ് മായങ്കിനൊപ്പം പുജാര ഓപ്പണറായി ഇറങ്ങിയത്.

ആതിഥേയരുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 325 റണ്‍സിനു മറുപടിയില്‍ കിവീസ് രണ്ടാംദിനം തന്നെ വെറും 62 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 28.1 ഓവര്‍ മാത്രമേ കിവികളുടെ ഇന്നിങ്‌സിനു ആയുസ്സുണ്ടായിരുന്നുള്ളൂ. കൈല്‍ ജാമിസണ്‍ (17), നായകന്‍ ടോം ലാതം (10) എന്നിവരൊഴികെ മറ്റെല്ലാവരും ഒറ്റയക്ക സ്‌കോറിനു പുറത്തായി. നാലു വിക്കറ്റുകളെടുത്ത ആര്‍ അശ്വിനും മൂന്നു പേരെ പുറത്താക്കിയ മുഹമ്മദ് സിറാജും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനെ കശാപ്പ് ചെയ്തത്. അക്ഷര്‍ പട്ടേല്‍ രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റും നേടി. 263 റണ്‍സിന്റെ മികച്ച ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങി. അഞ്ചോവര്‍ കഴിയുമ്പോള്‍ വിക്കറ്റ് പോവാതെ 20 റണ്‍സെടുത്തിട്ടുണ്ട്.

T20 World Cup 2021: രോഹിത്തിനെ പുറത്താക്കാന്‍ ബാബറിനു വഴി പറഞ്ഞുകൊടുത്തു!- രാജ പറയുന്നുT20 World Cup 2021: രോഹിത്തിനെ പുറത്താക്കാന്‍ ബാബറിനു വഴി പറഞ്ഞുകൊടുത്തു!- രാജ പറയുന്നു

1

മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് പങ്കിട്ട അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും ജയന്ത് യാദവുമാണ് കിവീസിന്റെ ചിറകരിഞ്ഞത്. ഇന്ത്യന്‍ ബൗളര്‍മാരുടെ സമ്പൂര്‍ണ്ണ ആധിപത്യമെന്ന് പറയാം. ക്യാപ്റ്റന്‍ ടോം ലാദം (10),വില്‍ യങ് (4),ഡാരില്‍ മിച്ചല്‍ (8),റോസ് ടെയ്‌ലര്‍ (1),ഹെന്‍ റി നിക്കോള്‍സ് (7),രചിന്‍ രവീന്ദ്ര (4) എന്നിവരുടെ വിക്കറ്റാണ് ന്യൂസീലന്‍ഡിന് നഷ്ടമായത്. ടോം ബ്ലന്‍ഡല്‍ (3*) ക്രീസിലുണ്ട്. ഇന്ന് തന്നെ ന്യൂസീലന്‍ഡിനെ ഓള്‍ഔട്ടാക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

Also Read: തട്ടകത്തില്‍ ഇന്ത്യയെപ്പോലെ ശക്തര്‍ മറ്റാരുമില്ല, ക്രഡിറ്റ് കോലിക്കും ശാസ്ത്രിക്കും, കണക്കുകളിതാ

2

ഇന്ത്യയെ ആദ്യ ഇന്നിങ്‌സില്‍ എറിഞ്ഞിട്ടത് അജാസ് പട്ടേലാണ്. 10 വിക്കറ്റുകളും സ്പിന്നറായ അജാസ് തന്നെയാണ് വീഴ്ത്തിയത്. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ബൗളറാണ് അദ്ദേഹം. മായങ്ക് അഗര്‍വാളിന്റെ (150) സെഞ്ച്വറി പ്രകടനവും അക്ഷര്‍ പട്ടേലിന്റെ (52) അര്‍ധ സെഞ്ച്വറിയുമാണ് വലിയ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

Also Read: IND vs SA: സൗത്താഫ്രിക്കയിലേക്കു ഞങ്ങളില്ല, ഇന്ത്യന്‍ താരങ്ങള്‍ക്കു മടി- പര്യടനം നീട്ടിയേക്കും

3

രണ്ടാം ദിനത്തിന്റെ തുടക്കം തന്നെ വൃദ്ധിമാന്‍ സാഹയെ (27) അജാസ് പട്ടേല്‍ മടക്കി. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ആര്‍ അശ്വിനെ ക്ലീന്‍ ബൗള്‍ഡാക്കാനും അജാസ് പട്ടേലിനായി. സെഞ്ച്വറിയോടെ കുതിക്കുകയായിരുന്ന മായങ്കിനെ വിക്കറ്റ് കീപ്പര്‍ക്ക് കൈയിലെത്തിച്ച അജാസ് അക്ഷര്‍ പട്ടേലിനെ എല്‍ബിയില്‍ കുരുക്കി. ജയന്ത് യാദവിനെ രചിന്‍ രവീന്ദ്രയുടെ കൈയിലെത്തിച്ച അജാസ് മുഹമ്മജ് സിറാജിനെയും രചിന്റെ കൈയിലെത്തിച്ചാണ് 10ാം വിക്കറ്റും സ്വന്തം പേരിലാക്കിയത്. ഉമേഷ് യാദവ് (0) ഇന്ത്യന്‍ നിരയില്‍ പുറത്താവാതെ നിന്നു.

Also Read: IPL 2022: ഡല്‍ഹി ധവാനെയും റബാദയേയും കൈവിട്ടത് മണ്ടത്തരം, നിലനിര്‍ത്തണമായിരുന്നു; ഉത്തപ്പ

4

മറുപടി ബൗളിങ്ങിനിറങ്ങുന്ന ഇന്ത്യയുടെ പ്രതീക്ഷ അശ്വിന്റെയും അക്ഷര്‍ പട്ടേലിന്റെയും സ്പിന്നിലാവും. ഓരോ ദിവസവും പിന്നിടുമ്പോള്‍ സ്പിന്‍ കൂടുതല്‍ മികവ് കാട്ടുമെന്നതിനാല്‍ ഇന്ത്യയെ പിന്തുടര്‍ന്നിറങ്ങുന്ന സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇടം കൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്റെ മാജിക്കിലാണ് ടീം കൂടുതല്‍ പ്രതീക്ഷവെക്കുന്നത്.

Also Read: IND vs NZ: ക്യാപ്റ്റന്‍മാരുടെ 'കസേര കളി'- രണ്ട് ടെസ്റ്റ്, നാലു നായകര്‍!

5

മുംബൈയില്‍ പിച്ചില്‍ ഈര്‍പ്പം നിറഞ്ഞതോടെ ആദ്യ ദിനം രണ്ട് മണിക്കൂറോളം വൈകിയാണ് മത്സരം തുടങ്ങിയത്. 70 ഓവര്‍ മാത്രമാണ് ആദ്യ ദിനം കളി നടന്നത്. അജിന്‍ക്യ രഹാനെ,ഇഷാന്ത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കിന്റെ പിടിയിലായതോടെ വിരാട് കോലി,മുഹമ്മദ് സിറാജ്,ജയന്ത് യാദവ് എന്നിവര്‍ ടീമിലിടം പിടിക്കുകയും ചെയ്തു.

Also Read: IPL 2022: വിക്കറ്റ് കീപ്പര്‍മാരെ ആവിശ്യമുണ്ടോ? അവസരം കാത്ത് അഞ്ച് സൂപ്പര്‍ താരങ്ങളിതാ

6

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഈര്‍പ്പം മുതലാക്കാമെന്ന് കരുതി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് തന്നെ ഇന്ത്യക്ക് ലഭിച്ചു. മായങ്ക് അഗര്‍വാളും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 71 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമടക്കം 44 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിനെ മടക്കി അജാസ് പട്ടേല്‍ ഇന്ത്യക്ക് ആദ്യ ഷോക്ക് നല്‍കി.

Also Read: IND vs NZ: ഒടുവില്‍ രഹാനെ ടീമിനു പുറത്ത്! ജഡേജയും ഇഷാന്തും കളിക്കില്ല

7

ഒരു വശത്ത് മായങ്ക് അഗര്‍വാള്‍ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ മായങ്കിനെ പ്ലേയിങ് 11ല്‍ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞവര്‍ക്ക് സെഞ്ച്വറിയിലൂടെ മറുപടി പറയാന്‍ മായങ്ക് അഗര്‍വാളിനായി. 246 പന്തുകള്‍ നേരിട്ട് 14 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് അദ്ദേഹം ക്രീസില്‍ തുടരുന്നത്. രണ്ടാം ദിനം മായങ്കിന് എത്രദൂരം പോകാനാവുമെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

8

എന്നാല്‍ ഇന്ത്യ വളരെ പ്രതീക്ഷവെച്ച രണ്ട് സീനിയര്‍ താരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തി. മോശം ഫോമിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിടുന്ന ചേതേശ്വര്‍ പുജാര അഞ്ച് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. അജാസ് പട്ടേല്‍ പുജാരയെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിലും പുജാരക്ക് തിളങ്ങാനാവാത്ത പക്ഷം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യ പകരക്കാരെ ആലോചിച്ചേക്കും. 2019 ജനുവരിക്ക് ശേഷം ഒരു സെഞ്ച്വറി പോലും പുജാരക്ക് നേടാനായിട്ടില്ല.

9

വലിയ പ്രതീക്ഷ നല്‍കി ടീമിലേക്ക് തിരിച്ചെത്തിയ നായകന്‍ വിരാട് കോലിയും പൂജ്യത്തിന് മടങ്ങിയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. നാല് പന്തുകള്‍ നേരിട്ട കോലിയെ അജാസ് പട്ടേല്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. കോലിയുടെ ബാറ്റില്‍ ടെച്ച് ചെയ്താണ് പന്ത് പാഡില്‍ തട്ടിയതെങ്കിലും തേര്‍ഡ് അംപയറും ഔട്ട് വിധിക്കുകയായിരുന്നു. ഈ പുറത്താകല്‍ വിവാദമായിട്ടുണ്ട്.

Story first published: Saturday, December 4, 2021, 17:28 [IST]
Other articles published on Dec 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X