വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: 'രോഹിത് ക്യാപ്റ്റനായി എല്ലാം ശരിയായി', രണ്ടാം ടി20യിലെ മൂന്ന് നിര്‍ണ്ണായക കാര്യങ്ങളിതാ

റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിന്റെ ഗംഭീര ജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനും ഇന്ത്യക്ക് ജയിക്കാനായിരുന്നു. രാഹുല്‍ ദ്രാവിഡ്-രോഹിത് ശര്‍മ കൂട്ടുകെട്ടിലെത്തുന്ന ആദ്യത്തെ പരമ്പര തന്നെ അലമാരയിലെത്തിക്കാനായത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 11 മാസങ്ങള്‍ക്കപ്പുറം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 പരമ്പരക്കായി ഇപ്പോഴേ ഇന്ത്യ തയ്യാറെടുപ്പുകള്‍ ആരംഭിച്ചെന്ന് പറയാം.

IND vs NZ T20: 'അടുത്ത ലോകകപ്പിനായി ഇന്ത്യ ഇപ്പോഴേ തയ്യാറെടുക്കുന്നു'- പ്രശംസിച്ച് സഹീര്‍ ഖാന്‍IND vs NZ T20: 'അടുത്ത ലോകകപ്പിനായി ഇന്ത്യ ഇപ്പോഴേ തയ്യാറെടുക്കുന്നു'- പ്രശംസിച്ച് സഹീര്‍ ഖാന്‍

1

സമീപകാലത്ത് തിളങ്ങിയ യുവ പ്രതിഭകളെ ടീമിലേക്കെത്തിച്ച് അവസരം നല്‍കാന്‍ ന്യൂസീലന്‍ഡ് പരമ്പരയിലൂടെത്തന്നെ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. രാഹുല്‍-രോഹിത് കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ ഐസിസി കിരീടം തന്നെയാണ് ഇന്ത്യയുടെ മുഖ്യ പരിഗണന. രണ്ടാം ടി20യിലും ആധിപത്യം പുലര്‍ത്തുന്ന ജയമാണ് ഇന്ത്യ നേടിയത്. ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ന്യൂസീലന്‍ിനായില്ലെന്ന് പറയാം.

Also Read: നിങ്ങളുടെ നമ്പര്‍ വണ്‍ ഫാന്‍ ഞാനായിരിക്കും- എബിഡിയുടെ വിരമിക്കലില്‍ മനസ്സ് തകര്‍ന്ന് കോലി

2

ടി20 ലോകകപ്പിലെ പ്രകടനത്തില്‍ നിന്ന് വ്യത്യസ്തമായി വളരെ പോസിറ്റീവ് ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യക്കിപ്പോള്‍ സാധിക്കുന്നു. കെ എല്‍ രാഹുലിന്റെയും സൂര്യകുമാറിന്റെയും ഫോമിലേക്കുള്ള തിരിച്ചുവരവും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. രോഹിത് ശര്‍മ-രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ടിന്റെ ഇംപാക്ട് തന്നെയാണ് ഇപ്പോള്‍ കാണുന്നതെന്ന് തന്നെ പറയാം. റാഞ്ചിയില്‍ രോഹിത് ശര്‍മ-ദ്രാവിഡ് കൂട്ടുകെട്ടിന്റെ മികച്ച പദ്ധതികളെന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് കാര്യങ്ങളിതാ.

Also Read: IPL 2022: ആര്‍സിബിയുടെ പുതിയ നായകനാര്? അത് കെ എല്‍ രാഹുല്‍ തന്നെ, മൂന്ന് കാരണങ്ങള്‍ അറിയാം

ഹര്‍ഷല്‍ പട്ടേലിന് അവസരം നല്‍കി

ഹര്‍ഷല്‍ പട്ടേലിന് അവസരം നല്‍കി

ആദ്യ മത്സരത്തില്‍ പേസ് നിരയില്‍ മുഹമ്മദ് സിറാജായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഫീല്‍ഡിങ്ങിനിടെ സിറാജിന് പരിക്കേറ്റതോടെയാണ് രണ്ടാം മത്സരത്തില്‍ പകരക്കാരനെ തേടേണ്ടി വന്നത്. ആവേഷ് ഖാനെയാണ് പകരക്കാരനായി പ്രതീക്ഷിച്ചിരുന്നതെങ്കിലും രോഹിത്-ദ്രാവിഡ് കൂട്ടുകെട്ട് ഹര്‍ഷല്‍ പട്ടേലിലാണ് വിശ്വാസം അര്‍പ്പിച്ചത്. മഞ്ഞ് വീഴ്ച പിച്ചിലുള്ളതിനാല്‍ പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള താരത്തിന് തിളങ്ങാന്‍ സാധിക്കുമെന്നതിനാല്‍ ഹര്‍ഷലിനെ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Also Read: അന്താരാഷ്ട്ര കരിയര്‍ ഗംഭീരമായി തുടങ്ങി, എന്നാല്‍ എങ്ങുമെത്തിയില്ല, എട്ട് ക്രിക്കറ്റ് താരങ്ങളിതാ

4

ഇത് തെറ്റിയില്ല. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേല്‍ കളിയിലെ താരമാവുകയും ചെയ്തു. 2012മുതല്‍ ഐപിഎല്ലില്‍ സജീവമായിരുന്ന ഹര്‍ഷലിന് 2021ലാണ് അരങ്ങേറ്റത്തിന് അവസരം ലഭിക്കുന്നത്. ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്യാനും മികവുള്ള താരമാണ് ഹര്‍ഷല്‍ പട്ടേല്‍.

Also Read: വരുന്നു 'മിനി ഐപിഎല്‍', ലീഗ് കളറാക്കാന്‍ മുംബൈ ഇന്ത്യന്‍സും കെകെആറും!- ഇത് പൊളിക്കും

ആര്‍ അശ്വിനെ കൈവിടുന്നില്ല

ആര്‍ അശ്വിനെ കൈവിടുന്നില്ല

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടി20 ലോകകപ്പിലൂടെ ഇന്ത്യയുടെ ടി20 ലോകകപ്പിലേക്ക് തിരിച്ചെത്തിയ താരമാണ് ആര്‍ അശ്വിന്‍. എന്നാല്‍ ലോകകപ്പിലെ രണ്ട് പ്രധാനപ്പെട്ട മത്സരത്തിലും അശ്വിനെ കോലി പ്ലേയിങ് 11ലേക്ക് പരിഗണിച്ചില്ല. എന്നാല്‍ ന്യൂസീലന്‍ഡ് പരമ്പരയില്‍ അശ്വിനെ ഇന്ത്യ മുഖ്യ സ്പിന്നറായി ഉപയോഗിക്കുന്നു. സീനിയര്‍ താരത്തിന്റെ ബൗളിങ് മികവിനെ രോഹിത് വിശ്വസിക്കുന്നത് ടീമിന് വളരെ ഗുണം ചെയ്യുന്നുമുണ്ട്. അടുത്ത ടി20 ലോകകപ്പിലെ ഇന്ത്യയുടെ മുഖ്യ സ്പിന്നറായി അശ്വിനുണ്ടാവുമെന്ന സൂചന നല്‍കുന്നതാണ് ഇപ്പോള്‍ അദ്ദേഹത്തിന് നല്‍കുന്ന പരിഗണന വ്യക്തമാക്കുന്നത്.

Also Read: യുഗാന്ത്യം, നിങ്ങളെപ്പോലെ ആരുമില്ല- എബിഡിയുടെ വിരമിക്കലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

വെങ്കടേഷ് അയ്യരെ വളര്‍ത്തിക്കൊണ്ടുവരുന്നു

വെങ്കടേഷ് അയ്യരെ വളര്‍ത്തിക്കൊണ്ടുവരുന്നു

ഫിറ്റാല്ലായിരുന്നിട്ടും മോശം ഫോമിലായിരുന്നിട്ടും ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ലോകകപ്പ് കളിപ്പിച്ചു എന്നത് പലരിലും ആശ്ചര്യം ഉണ്ടാക്കുന്ന കാര്യമാണ്. ഹര്‍ദിക്കിനെ മാറ്റിനിര്‍ത്താന്‍ മുന്‍ ടീം മാനേജ്‌മെന്റിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ദ്രാവിഡ്-രോഹിത് കൂട്ടുകെട്ട് വന്നതോടെ ഹര്‍ദിക്കിന്റെ സ്ഥാനം തെറിച്ചു. ആഭ്യന്തര മത്സരം കളിച്ച് ഫോമും ഫിറ്റ്‌നസും വീണ്ടെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹര്‍ദിക്കിന് പകരക്കാരനായി വെങ്കടേഷ് അയ്യരെ വളര്‍ത്തിക്കൊണ്ടുവരാന്‍ രോഹിത് ധൈര്യം കാട്ടുന്നു. ആദ്യ മത്സരത്തില്‍ ആറാം നമ്പറില്‍ കളിച്ച വെങ്കടേഷിന് രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ കളിപ്പിച്ചു. യുവ പ്രതിഭകള്‍ക്ക് വളര്‍ന്നുവരാന്‍ രോഹിത് ആത്മവിശ്വാസം നല്‍കുന്നത് ടീമിന് മുന്നോട്ട് ഗുണം ചെയ്‌തേക്കും.

Story first published: Saturday, November 20, 2021, 13:30 [IST]
Other articles published on Nov 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X