For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: ഒരു സിക്‌സകലെ രോഹിത്തിനെ കാത്ത് വമ്പന്‍ നേട്ടം, കോലിയെ മറികടക്കാന്‍ ഗപ്റ്റില്‍

റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റാഞ്ചിയില്‍ നടക്കും. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച ഇന്ത്യക്ക് ഇന്നും ജയിക്കാനായാല്‍ പരമ്പര അലമാരയിലെത്തിക്കാം. രോഹിത് ശര്‍മ-രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ട് ഒന്നിച്ച ശേഷമുള്ള ആദ്യ പരമ്പര കിരീടം ഇന്നത്തെ മത്സരത്തിലൂടെ അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റങ്ങളുണ്ടാവാനും സാധ്യതയുണ്ട്. അതേ സമയം ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനുറച്ചാവും ന്യൂസീലന്‍ഡിന്റെ വരവ്. ശക്തരായ ന്യൂസീലന്‍ഡ് ഇഷ് സോധിയെ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിച്ചേക്കും. നിരവധി റെക്കോഡുകള്‍ മത്സരത്തില്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇതുവരെ 19 മത്സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 9 മത്സരം വീതം രണ്ട് ടീമും ജയിച്ചപ്പോള്‍ ഒരു മത്സരം മാത്രം സമനിലയിലാണ് അവസാനിച്ചത്. ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഗപ്റ്റില്‍ 11 റണ്‍സുകൂടി നേടിയാല്‍ 3227 റണ്‍സുള്ള വിരാട് കോലിയെ മറികടന്ന് അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സുള്ള താരമെന്ന നേട്ടത്തിലെത്താനാവും. കോലി പരമ്പരക്കില്ല. അതിനാല്‍ ഇന്നത്തെ മത്സരത്തിലൂടെത്തന്നെ ഗപ്റ്റില്‍ ഈ നേട്ടത്തിലേക്കെത്താന്‍ സാധ്യതകളേറെ.

rohitsharma

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ മത്സരത്തില്‍ 48 റണ്‍സാണ് നേടിയത്. ഗംഭീര ഷോട്ടുകളുമായി നിറഞ്ഞാടിയ രോഹിത് ഒരു സിക്‌സുകൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 450 സിക്‌സുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിലെത്താനാവും. നിലവില്‍ മികച്ച ഫോമിലുള്ള രോഹിത്തിന് രണ്ടാം മത്സരത്തിലൂടെത്തന്നെ ഈ നേട്ടത്തിലെത്താനായേക്കും.എട്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ ഗപ്റ്റിലിന് ശേഷം അന്താരാഷ്ട്ര ടി20യില്‍ 150 സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കെത്താന്‍ രോഹിത്തിനാവും.

ഇഷാന്‍ കിഷന്‍ പ്ലേയിങ് 11ലേക്ക് തിരിച്ചെത്താന്‍ സാധ്യതകളേറെയാണ്. ഒരു ക്യാച്ചകലെ ടി20യില്‍ 50 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ ഇഷാന്‍ കിഷനാവും. യുവരാതം വെങ്കടേഷ് അയ്യര്‍ അഞ്ച് സിക്‌സുകള്‍ നേടിയാല്‍ ടി20യില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനാവും. ഇന്ത്യ ആദ്യ മത്സരത്തില്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിന് അവസരം നല്‍കിയിരുന്നില്ല. ഇന്ന് കളിപ്പിക്കുമോയെന്നത് കണ്ടറിയണം. നാല് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ജസ്പ്രീത് ബുംറയെ മറികടന്ന് അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ വിക്കറ്റുള്ള ഇന്ത്യക്കാരനെന്ന റെക്കോഡിലെത്താന്‍ ചഹാലിനാവും. 66 വിക്കറ്റാണ് ബുംറക്കുള്ളത്. ടി20 ലോകകപ്പിലാണ് ചഹാലിനെ ബുംറ മറികടന്നത്.

കിവീസ് വിക്കറ്റ് കീപ്പര്‍ ടി20 സീഫര്‍ട്ട് 10 റണ്‍സുകൂടി നേടിയാല്‍ ടി20യില്‍ 2500 റണ്‍സ് പൂര്‍ത്തിയാക്കാനാവും. മിച്ചല്‍ സാന്റ്‌നര്‍ ഒരു സിക്‌സുകൂടി നേടിയാല്‍ ടി20യില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനാവും. 1394 റണ്‍സാണ് ഇൗ വര്‍ഷം ടി20യില്‍ ഗ്ലെന്‍ ഫിലിപ്‌സ് അടിച്ചെടുത്തത്. ഈ കലണ്ടര്‍ വര്‍ഷത്തെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് ഫിലിപ്‌സ്. 94 സിക്‌സുകളുമായി ഈ കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടി20 സിക്‌സുകളെന്ന റെക്കോഡ് ഫിലിപ്‌സിന്റെ പേരിലാണ്.

ഇന്ത്യയുടെ റിഷഭ് പന്തും ശ്രേയസ് അയ്യരും ആറ് ബൗണ്ടറി വീതം നേടിയാല്‍ ടി20യില്‍ 50 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കാനാവും. ഇന്ന് കളിച്ചാല്‍ ചഹാലിന്റെ 50ാമത്തെ ടി20 മത്സരമായിരിക്കും അത്. ഒരു അര്‍ധ സെഞ്ച്വറി കൂടി നേടിയാല്‍ ടി20യില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്താന്‍ രോഹിത്തിനാവും.

Story first published: Friday, November 19, 2021, 8:55 [IST]
Other articles published on Nov 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+