Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ T20: ന്യൂസീലന്‍ഡ് തകര്‍ത്ത് തുടങ്ങി ഇന്ത്യ, മത്സരത്തില്‍ പിറന്ന എല്ലാ റെക്കോഡുകളുമിതാ

ജയ്പൂര്‍: ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. ഒന്നാം ടി20യില്‍ അഞ്ച് വിക്കറ്റിനാണ് ആതിഥേയരായ ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയെടുത്തത്. സൂര്യകുമാര്‍ യാദവിന്റെയും (62) രോഹിത് ശര്‍മയുടെയും പ്രകടനങ്ങളാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

40 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 155 സ്‌ട്രൈക്കറേറ്റില്‍ കളിച്ച സൂര്യകുമാറാണ് കളിയിലെ താരം. രോഹിത് ശര്‍മ 36 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് നേടിയത്. റിഷഭ് പന്തും (17*) അക്ഷര്‍ പട്ടേലും (1*) പുറത്താവാതെ നിന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. രാഹുല്‍ ദ്രാവിഡ്-രോഹിത് ശര്‍മ കൂട്ടുകെട്ട് ഒന്നിച്ച ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യക്ക് ജയിക്കാനായി എന്നതാണ് ശ്രദ്ധേയമായത്. നിരവധി റെക്കോഡുകള്‍ മത്സരത്തില്‍ പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

1

ടി20യില്‍ 50ലധികം സ്‌കോര്‍ കൂടുതല്‍ തവണ നേടുന്നവരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനായി. ഇത് 21ാം തവണയാണ് ഗപ്റ്റില്‍ ഈ നേട്ടത്തിലെത്തുന്നത്. 23 തവണ ഈ നേട്ടത്തിലെത്തിയ ഡേവിഡ് വാര്‍ണറും രോഹിത് ശര്‍മയുമാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. ജയ്പൂരില്‍ 42 പന്തില്‍ 70 റണ്‍സാണ് ഗപ്റ്റില്‍ നേടിയത്. മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 166.66 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

ഇന്ത്യയുടെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ (15) കൂട്ടുകെട്ട് മികവ് തുടരുന്നു. ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കായി. ഇത് 12ാം തവണയാണ് ഈ കൂട്ടുകെട്ട് 50ഓ അതിലധികമോ സ്‌കോര്‍ ഒന്നാം വിക്കറ്റില്‍ നേടുന്നത്. അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രിയാന്‍-പോള്‍ സ്റ്റിര്‍ലിങ് കൂട്ടുകെട്ട് 13 തവണ ഈ നേട്ടത്തിലെത്തി ഈ പട്ടികയില്‍ തലപ്പത്ത് നില്‍ക്കുകയാണ്. ഈ പരമ്പരയിലൂടെത്തന്നെ രോഹിത്-രാഹുല്‍ കൂട്ടുകെട്ട് ഈ റെക്കോഡ് മറികടന്നേക്കും.

2

സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണ്ണായകമായത്. പതിയെ തുടങ്ങി തന്റെ സ്വാഭാവിക ശൈലിയിലേക്കെത്തിയ സൂര്യകുമാര്‍ അന്താരാഷ്ട്ര ടി20യിലെ തന്റെ ഉയര്‍ന്ന സ്‌കോറാണ് (62) ന്യൂസീലന്‍ഡിനെതിരേ കുറിച്ചത്. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലിറങ്ങിയാണ് സൂര്യകുമാറിന്റെ പ്രകടനം. ടീമെന്ന നിലയില്‍ ഇന്ത്യ ചരിത്ര നാഴികക്കല്ല് പിന്നിട്ട മത്സരം കൂടിയായിരുന്നു ഇത്. റണ്‍സ് പിന്തുടര്‍ന്നിറങ്ങി ഇന്ത്യ ജയിക്കുന്ന 50ാമത്തെ ടി20 മത്സരമായിരുന്നു ഇത്.

രണ്ട് റണ്‍സകലെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് അര്‍ധ സെഞ്ച്വറി നഷ്ടമായത്. ട്രന്റ് ബോള്‍ട്ടിന്റെ സ്ലോ ബോളിലാണ് രോഹിത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയത്. ടി20യില്‍ രോഹിത്തിനെ മൂന്ന് തവണയില്‍ കൂടുതല്‍ പുറത്താക്കുന്ന അഞ്ചാമത്തെ ബൗളറാണ് ട്രന്റ് ബോള്‍ട്ട്. ഐപിഎല്ലില്‍ രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ബോള്‍ട്ട്. ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്തിയതോടെ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി മാറി. നിലവില്‍ 108 വിക്കറ്റാണ് സൗത്തിയുടെ പേരിലാണ്. 117 വിക്കറ്റുമായി ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ഹസനാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്.

3

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ മികവ് തുടരുകയാണ്. നാട്ടില്‍ രോഹിത് ഇന്ത്യയെ നയിക്കുന്ന 10ാമത്തെ ടി20യായിരുന്നു ഇത്. ഇതില്‍ ഒമ്പതിലും ടീമിനെ ജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായി. ഒരു മത്സരം മാത്രമാണ് തോറ്റത്. ഇത് ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ ഒമ്പതാമത്തെ ജയമായിരുന്നു. ഇതോടെ നേര്‍ക്കുനേര്‍ കണക്കില്‍ ന്യൂസീലന്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്കായി.

ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡ് താരങ്ങളുടെ മികച്ച കൂട്ടുകെട്ട് എന്ന റെക്കോഡ് മാര്‍ട്ടിന്‍ ഗപ്റ്റിലും മാര്‍ക് ചാപ്പ്മാനും ചേര്‍ന്ന് സ്വന്തമാക്കി. 109 റണ്ഡസാണ് രണ്ട് പേരും ചേര്‍ന്ന് സ്വന്തമാക്കിയത്. 2017ല്‍ കോളിന്‍ മണ്‍റോയും ഗപ്റ്റിലും ചേര്‍ന്ന് രാജ്‌കോട്ടില്‍ നേടിയ 105 റണ്‍സിന്റെ റെക്കോഡാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

Story first published: Thursday, November 18, 2021, 9:23 [IST]
Other articles published on Nov 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+