For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: ഇന്ത്യയുടെ മനോഭാവം മാറണം, ഇതുപോലെ അടുത്ത ലോകകപ്പിന് പോയിട്ട് കാര്യമില്ല- ഗംഭീര്‍

മുംബൈ: ടി20 ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം ഇന്ത്യ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. യുഎഇ ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യ ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താനോട് തോല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോകകപ്പിന് അവസാനമായതോടെ രവി ശാസ്ത്രി പരിശീലകസ്ഥാനവും വിരാട് കോലി ടി20 നായകസ്ഥാനവും ഒഴിഞ്ഞിരുന്നു. പകരക്കാരായി രാഹുല്‍ ദ്രാവിഡ് പരിശീലകനായും രോഹിത് ശര്‍മ ക്യാപ്റ്റനായും എത്തുകയും ചെയ്തിരുന്നു.

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ വിജയം നേടിയിരുന്നു. അവസാന ഓവറിലെ രണ്ട് പന്ത് ബാക്കിനിര്‍ത്തിയാണ് ഇന്ത്യ ന്യൂസീലന്‍ഡ് മുന്നോട്ടുവെച്ച 165 റണ്‍സ് വിജയലക്ഷ്യത്തെ മറികടന്നത്. ഇപ്പോഴിതാ ഇന്ത്യ അവസാന ഓവറിലേക്ക് മത്സരം നീട്ടിവെക്കേണ്ട ആവിശ്യമില്ലെന്നും നേരത്തെ കളിതീര്‍ക്കാന്‍ ശ്രമിക്കണമായിരുന്നുവെന്നും ഈ മനോഭാവത്തില്‍ ഇന്ത്യ മാറ്റം വരുത്തണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

gautamgambhir

'ഇതിലും മികച്ച രീതിയില്‍ ഇന്ത്യക്ക് മത്സരം പൂര്‍ത്തിയാക്കാനാവുമായിരുന്നു. കാരണം അത്രയും മികച്ച ബാറ്റിങ് നിരയാണ് ടീമിനൊപ്പമുള്ളത്. 165എന്ന സ്‌കോര്‍ അവസാന രണ്ട് ബോളുകള്‍ ബാക്കിനിര്‍ത്തി ജയിക്കുന്നതല്ല പ്രൊഫഷനലിസം. എതിരാളികളെ ആക്രമിച്ച് അതിവേഗം റണ്‍സ് നേടാന്‍ ശ്രമിക്കണമായിരുന്നു.അടുത്ത ടി20 ലോകകപ്പിന് 11 മാസം മാത്രമാണുള്ളത്. ഇതേ മനോഭാവമാണ് ഇന്ത്യക്കെങ്കില്‍ വലിയ ടൂര്‍ണമെന്റില്‍ ശക്തരായ എതിരാളികള്‍ക്കെതിരേ പ്രയാസപ്പെടും'- ഗംഭീര്‍ പറഞ്ഞു.

ഗംഭീറിന്റെ വാക്കുകള്‍ ഏറെക്കുറെ ശരിയാണെന്ന് തന്നെ പറയാം. കെ എല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.മൂന്നമായെത്തിയ സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തി. എന്നാല്‍ നാലാമനായി എത്തിയ റിഷഭ് പന്ത് 17 പന്തില്‍ 17 റണ്‍സുമായി പുറത്താവാതെ നിന്നു. വേഗത്തില്‍ കളി തീര്‍ക്കാനുള്ള ശ്രമം റിഷഭിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ശ്രേയസ് അയ്യര്‍ എട്ട് പന്ത് നേരിട്ട് മൂന്ന് റണ്‍സുമായാണ് പുറത്തായത്.

സൂര്യകുമാറും ശ്രേയസ് അയ്യരും വെങ്കടേഷ് അയ്യരും ചെറിയ ഇടവേളയില്‍ മടങ്ങിയപ്പോള്‍ ഇന്ത്യ അല്‍പ്പം ഭയപ്പെട്ടെങ്കിലും രണ്ട് പന്ത് ബാക്കിനിര്‍ത്തി റിഷഭ് പന്ത് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് തട്ടകത്തിലാണ് കളിക്കുന്നത്. അതിനാല്‍ അത് മുതലാക്കി കളിക്കണം. ബാറ്റിങ്ങിന് പിച്ച് അനുകൂലമായതിനാല്‍ നേരത്തെ തന്നെ കളി തീര്‍ക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു.

സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് മികച്ചതായിരുന്നെങ്കിലും അവന്‍ ക്രീസില്‍ നിന്ന് മത്സരം പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു. 'കാണുമ്പോള്‍ വളരെ വിഷമമാണ് തോന്നിയത്.അവന്റെ ബാറ്റിങ്ങിനെ അഭിനന്ദിക്കുന്നു. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമായിരുന്നു. അവന്‍ എങ്ങനെ തുടങ്ങിയെന്നതിലല്ല കാര്യം എങ്ങനെയാണ് അവസാനിപ്പിച്ചത് എന്നതിലാണ്. നിങ്ങള്‍ 60,70,80 റണ്‍സ് എടുത്തു എന്നതിലല്ല വിജയ റണ്‍സ് നേടുമ്പോഴാണ് ടീമിലെ പ്രധാനപ്പെട്ട താരമായി മാറുന്നത്'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

62 റണ്‍സെടുത്ത സൂര്യകുമാറാണ് കളിയിലെ താരമായത്. 48 റണ്‍സുമായി രോഹിത് ശര്‍മയും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ വെങ്കടേഷ് അയ്യരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ആറാം നമ്പറിലാണ് വെങ്കടേഷിനെ ഇറക്കിയത്. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്നത് ആശങ്കപ്പെടേണ്ട കാര്യമാണ്. ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കൃത്യമായൊരു പ്ലേയിങ് 11നെ കണ്ടെത്തേണ്ടതായുണ്ട്. ഇപ്പോഴും ഇന്ത്യ പ്ലേയിങ് 11ല്‍ പരീക്ഷണം തുടരുന്നു. കൃത്യമായ ബാറ്റിങ് പൊസിഷന്‍ ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.

Story first published: Friday, November 19, 2021, 16:16 [IST]
Other articles published on Nov 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+