വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഓസീസ്, ഇംഗ്ലണ്ട്, കിവീസ്- എല്ലാവര്‍ക്കുമെതിരേ ഫിഫ്റ്റി! വെല്‍ഡണ്‍ ഗില്‍

52 റണ്‍സാണ് താരം നേടിയത്

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഫിഫ്റ്റിയുമായി കസറി. ഒരിടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് മികച്ച ഇന്നിങ്‌സോടെ താരം ഗംഭീരമാക്കുകയായിരുന്നു. ജൂണില്‍ നടന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഗില്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ഇന്ത്യ എട്ടു വിക്കറ്റിനു പരാജയപ്പെട്ട ടെസ്റ്റില്‍ പക്ഷെ താരത്തിനു വലിയ ഇന്നിങ്‌സ് കളിക്കാനായിരുന്നില്ല.

Shubman Gill Registers 4th Test Fifty On His Comeback From Injury | Oneindia Malayalam

പിന്നീട് നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും പരിക്കു കാരണം ഗില്ലിനു പിന്‍മാറേണ്ടി വന്നു. തുടര്‍ന്ന് കെഎല്‍ രാഹുലായിരുന്നു രോഹിത് ശര്‍മയ്‌ക്കൊപ്പം ഇംഗ്ലണ്ടുമായുള്ള നാലു ടെസ്റ്റുകളില്‍ ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ ഇത്തവണത്തെ പരമ്പരയില്‍ രോഹിത്തിന് വിശ്രമം നല്‍കുകയും രാഹുലിന് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഗില്ലിനു ടീമിലേക്കു വഴി തുറക്കുകയായിരുന്നു. 93 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 52 റണ്‍സെടുത്ത് താരം ഇതു മുതലാക്കുകയും ചെയ്തു.

 മൂന്നു ടീമുകള്‍ക്കെതിരേയും ഫിഫ്റ്റികള്‍

മൂന്നു ടീമുകള്‍ക്കെതിരേയും ഫിഫ്റ്റികള്‍

ടെസ്റ്റ് കരിയറില്‍ മൂന്നു ടീമുകള്‍ക്കെതിരേ മാത്രമേ ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് കളിച്ചിട്ടുള്ളൂ. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേയില, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍മാര്‍ക്കെതിരേയാണിത്. ഇവര്‍ക്കെതിരേയെല്ലാം ഫിഫ്റ്റി നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞൂവെന്നതാണ് ശ്രദ്ധേയം. നേരത്തേ ന്യൂസിലാന്‍ഡിനെതിരേ ഒരു ഫിഫ്റ്റി ഗില്ലിന്റെ പേരില്‍ ഇല്ലായിരുന്നു. ഈ കുറവാണ് കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ താരം തീര്‍ത്തത്.
ഓസീസിനെതിരേ മൂന്നു ടെസ്റ്റുകളില്‍ നിന്നും 51.80 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 259 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഡിസംബര്‍- ജനുവരി മാസങ്ങളിലായി നടന്ന ഓസീസ് പര്യടനത്തിലായിരുന്നു ഇത്.
ഇംഗ്ലണ്ടിനെതിരേയാവട്ടെ നാലു ടെസ്റ്റുകളില്‍ നിന്നും 19.83 ശരാശരിയില്‍ 119 റണ്‍സാണ് ഗില്‍ നേടിയിട്ടുള്ളത്. ഒരു ഫിഫ്റ്റിയടക്കമായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 50 റണ്‍സാണ്. ഇപ്പോള്‍ കിവിള്‍ക്കെതിരേയും ഫിഫ്റ്റി ആവര്‍ത്തിച്ചിരിക്കുകയാണ് ഗില്‍. രണ്ടു ടെസ്റ്റുകളില്‍ നിന്നും 88 റണ്‍സാണ് നേടിയത്. കാണ്‍പൂരില്‍ നേടിയ 52 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

 23 വയസ്സിനുള്ളില്‍ കൂടുതല്‍ ഫിഫ്റ്റി

23 വയസ്സിനുള്ളില്‍ കൂടുതല്‍ ഫിഫ്റ്റി

ടെസ്റ്റ് ക്രിക്കറ്റില്‍ 23 വയസ്സിനുള്ളില്‍ കൂടുതല്‍ ഫിഫ്റ്റികളടിച്ച നാലാമത്തെ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായി ശുഭ്മാന്‍ ഗില്‍ മാറിയിട്ടുണ്ട്. നാലു ഫിഫ്റ്റികളാണ് 22 കാരനായ താരത്തിന്റെ അക്കൗണ്ടിലുള്ളത്. മാധവ് ആപ്‌തെയുടെ നോട്ടത്തിനൊപ്പമാണ് ഗില്‍ എത്തിയിരിക്കുന്നത്.
ഇനി മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായ സുനില്‍ ഗവാസ്‌കറുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 23 വയസ്സിനുള്ളില്‍ ഒമ്പത് ഫിഫ്റ്റികളാണ് ഗവാസ്‌കര്‍ അടിച്ചെടുത്തിട്ടുള്ളത്. രണ്ടാംസ്ഥാനത്തു മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേശ് കാര്‍ത്തികാണ്. ആറു ഫിഫ്റ്റികളുമായാണ് അദ്ദേഹം രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. എംഎല്‍ ജയ്‌സിന്‍ഹയാണ് അഞ്ചു ഫിഫ്റ്റികളോടെ രണ്ടാംസ്ഥാനത്ത്.

ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്

ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്

കാണ്‍പൂര്‍ ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38 ഓവറില്‍ മൂന്നു വിക്കറ്റിനു 106 റണ്‍സെടുത്തിട്ടുണ്ട്. ഗില്ലിനെക്കൂടാതെ ഓപ്പണിങ് പങ്കാളി മായങ്ക് അഗര്‍വാള്‍ (13), ചേതേശ്വര്‍ പുജാര (26) എന്നിവരാണ് പുറത്തായത്. ന്യൂസിലാന്‍ഡിനു വേണ്ടി ഫാസ്റ്റ് ബൗളര്‍ കൈല്‍ ജാമിസണ്‍ രണ്ടു വിക്കറ്റുകളെടുത്തു. മറ്റൊരു വിക്കറ്റ് പേസര്‍ ടിം സൗത്തിക്കാണ്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്.

ന്യൂസിസലാന്‍ഡ്- ടോം ലാതം, വില്‍ യങ്, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലെന്‍ഡല്‍ (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, കൈല്‍ ജാമിസണ്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്ല്യം സോമര്‍വില്ലെ.

Story first published: Thursday, November 25, 2021, 12:59 [IST]
Other articles published on Nov 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X