വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ബാബര്‍ മാത്രമല്ല, ഇനി ഗില്ലും ഗ്രേറ്റ്! ട്രോട്ടിന്‍റെ റെക്കോര്‍ഡും തകര്‍ന്നു, അറിയാം

സെഞ്ച്വറിയുമായി താരം കസറിയിരുന്നു

ഇന്ത്യന്‍ ഏകദിന ടീമിലെ ഓപ്പണിങ് സ്ഥാനം മറ്റൊരു കിടിലന്‍ സെഞ്ച്വറിയിലൂടെ ഉറപ്പിച്ചിരിക്കുകയാണ് യുവ താരം ശുഭ്മാന്‍ ഗില്‍. ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും സെഞ്ച്വ്വറിയുമായി താരം കസറി. പരമ്പരയിലെ രണ്ടാം സെഞ്ച്വറിയാണ് ഗില്‍ കുറിച്ചത്. 112 റണ്‍സാണ് ഇന്‍ഡോറില്‍ നടന്ന കളിയില്‍ താരം നേടിയത്.

വെറും 78 ബോളില്‍ 13 ബൗണ്ടറികളും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. നേരത്തേ ആദ്യ കളിയില്‍ കരിയറിലെ കന്നി ഡബിള്‍ സെഞ്ച്വറി താരം കണ്ടെത്തിയിരുന്നു. രണ്ടാം ഏകദിനത്തില്‍ വിജയലക്ഷ്യം 108 റണ്‍സ് മാത്രമായതിനാല്‍ അധികനേരം ബാറ്റ് ചെയ്യാന്‍ ഗില്ലിനു സമയം ലഭിച്ചിരുന്നില്ല. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വീണ്ടും ആദ്യം ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ മറ്റൊരു വമ്പന്‍ ഇന്നിങ്‌സുമായി ഗില്‍ മിന്നിക്കുകയായിരുന്നു.

Also Read: IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളി പൃഥ്വി, ഗില്ലിന് ഇടമില്ല! ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11Also Read: IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളി പൃഥ്വി, ഗില്ലിന് ഇടമില്ല! ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ഈ മല്‍സരത്തിലെ സെഞ്ച്വറി നേട്ടത്തോടെ വമ്പന്‍ ലോക റെക്കോര്‍ഡിനൊപ്പവും താരം എത്തിയിരിക്കുകയാണ്. പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിന്റെ റെക്കോര്‍ഡിനൊപ്പാണ് ഗില്‍ എത്തിയത്. വിശദമായി വായിക്കാം.

കൂടുതല്‍ റണ്‍സ്

കൂടുതല്‍ റണ്‍സ്

മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കൂടുതല്‍ റണ്‍സെന്ന ലോക റെക്കോര്‍ഡ് നേരത്തേ ബാബര്‍ ആസമിനു അവകാശപ്പെട്ടതായിരുന്നു. 360 റണ്‍സോടെയായിരുന്നു അദ്ദേഹം ഒന്നാംസ്ഥാനമലങ്കരിച്ചത്.

ഈ റെക്കോര്‍ഡിനൊപ്പം ശുഭ്മാന്‍ ഗില്ലും ഇപ്പോള്‍ എത്തിയിരിക്കുകയാണ്. 360 റണ്‍സ് തന്നെയാണ് താരം അടിച്ചെടുത്തത്. ഈ ലിസ്റ്റിലെ മൂന്നാമന്‍ ബംഗ്ലാദേശ് താരം ഇംറുല്‍ ഖയസാണ്. 349 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ ടോപ്‌സ്‌കോററായ ഗില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും ഉറപ്പാക്കിക്കഴിഞ്ഞു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 180 ശരാശിയരിയില്‍ 128.57 സ്‌ട്രൈക്ക് റേറ്റിലാണ് ഗില്‍ 360 റണ്‍സെടുത്തത്. 208 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Also Read: World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്‍മാരാവാന്‍ ഇന്ത്യ എന്തു ചെയ്യണം? അറിയാം

ട്രോട്ടിന്റെ റെക്കോര്‍ഡ് തിരുത്തി

ട്രോട്ടിന്റെ റെക്കോര്‍ഡ് തിരുത്തി

ഏകദിന ക്രിക്കറ്റില്‍ കരിയറിലെ ആദ്യത്തെ 24 ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്‍സെടുത്ത താരം ഇംഗ്ലണ്ടിന്റെ മുന്‍ ബാറ്റര്‍ ജൊനാതന്‍ ട്രോട്ടായിരുന്നു. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍.

24 ഇന്നിങ്‌സുകളില്‍ നിന്നും ട്രോട്ട് സ്‌കോര്‍ ചെയ്തത് 1,194 റണ്‍സായിരുന്നു. അദ്ദേഹത്തേക്കാള്‍ മൂന്നു ഇന്നിങ്‌സുകള്‍ കുറച്ചു കളിച്ചാണ് ഈ റെക്കോര്‍ഡ് തകര്‍ത്തത്. 21 ഇന്നിങ്‌സുകളില്‍ നിന്നും ഗില്‍ വാരിക്കൂട്ടിയത് 1254 റണ്‍സാണ്. 73.76 ശരാശരിയോടെയാണിത്. 109.81 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

Also Read:ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

ഗില്ലിന്റെ പ്രകടനം

ഗില്ലിന്റെ പ്രകടനം

2022 മുതലുള്ള ശുഭ്മാന്‍ ഗില്ലിന്റെ 18 മല്‍സരങ്ങളിലെ പ്രകടനമെടുത്താല്‍ അത് അദ്ഭുതപ്പെടുത്തുന്നതാണ്. നാലു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമടക്കം 1204 റണ്‍സാണ് താരം അടിച്ചെടുത്തത്.

നാലു സെഞ്ച്വറികളില്‍ ഒന്നു ഡബിള്‍ സെഞ്ച്വറിയിലെത്തിക്കാനും ഗില്ലിനു കഴിഞ്ഞു. ഒരിന്നിങ്‌സില്‍ മാത്രമേ അദ്ദേഹം ഒറ്റയക്ക സ്‌കോറില്‍ പുറത്തായിട്ടുള്ളൂ.

64 (53 ബോള്‍), 43 (49), 98*(98), 82* (72), 33 (34), 130 (97), 3(7), 28 (26), 49 (57), 50 (65), 45* (42), 13 (22), 70 (60), 21 (12), 116 (97), 208 (149), 40* (45), 112 (78) എന്നിങ്ങനെയാണ് ഗില്ലിന്റെ സ്‌കോറുകള്‍.

Story first published: Tuesday, January 24, 2023, 16:32 [IST]
Other articles published on Jan 24, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X