IND vs NZ: ശ്രേയസ് ഇനി അസ്ഹറിനൊപ്പം! അരങ്ങേറ്റത്തില്‍ കുറിച്ചത് വമ്പന്‍ നേട്ടം

കാണ്‍പൂര്‍: ഇന്ത്യക്കുവേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ വരവറിയിച്ചിരിക്കുകയാണ് യുവ ബാറ്റര്‍ ശ്രേയസ് അയ്യര്‍. ക്യാപ്റ്റന്‍ വിരാട് കോലിക്കു പകരം പ്ലെയിങ് ഇലവനിലെത്തിയ ശ്രേയസ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ തെറ്റിച്ചില്ല. തകര്‍പ്പന്‍ പ്രകടനവുമായി അദ്ദേഹം ടീമിന്റെ ഹീറോയായി മാറി. ആദ്യദിനം വെളിച്ചക്കുറവ് കാരണം കളി ആറോവര്‍ നേരത്തേ നിര്‍ത്തുമ്പോള്‍ ശ്രേയസ് പുറത്താവാതെ 75 റണ്‍സെടുത്തിട്ടുണ്ട്. 136 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.

 എലൈറ്റ് ക്ലബ്ബില്‍

എലൈറ്റ് ക്ലബ്ബില്‍

അരങ്ങേറ്റ ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റിയടിച്ചതോടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ് ശ്രേയസ്. 1970നു ശേഷം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റത്തില്‍ തന്നെ അഞ്ചാം നമ്പറില്‍ ഫിഫ്റ്റിയടിച്ച മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍, എസ് ബദ്രിനാഥ് എന്നിവര്‍ക്കു മാത്രമേ നേരത്തേ ഈ നേട്ടം കുറിക്കാനായിട്ടുള്ളൂ.

1984ല്‍ ഇംഗ്ലണ്ടിനെതിരായ കന്നി ടെസ്റ്റിലായിരുന്നു അസ്ഹര്‍ അഞ്ചാമനായെത്തി ഫിഫ്റ്റിയടിച്ചത്. പിന്നീടൊരു പുതുമുഖം ഈ നമ്പറില്‍ ഫിഫ്റ്റി കുറിക്കുന്നതു കാണാന്‍ 2010 വരെ കാത്തിരിക്കേണ്ടി വന്നു. മുന്‍ തമിഴ്‌നാട് ബാറ്റര്‍ എസ് ബദ്രിനാഥ് സൗത്താഫ്രിക്ക്‌ക്കെതിരേയായിരുന്നു ഫിഫ്റ്റിയുമായി വരവറിയിച്ചത്. മൂന്നാമനു വേണ്ടിയുള്ള കാത്തിരിപ്പ് 11 വര്‍ഷങ്ങള്‍ക്കു ശേഷം ശ്രേയസ് അവസാനിപ്പിച്ചിരിക്കുകയാണ്.

 തുടക്കം ശ്രദ്ധയോടെ

തുടക്കം ശ്രദ്ധയോടെ

ന്യൂസിലാന്‍ഡിനെതിരേ ശ്രദ്ധയോടെ തുടങ്ങിയ ശ്രേയസ് റിസ്‌കെടുത്തുള്ള ഒരു ഷോട്ടും കളിച്ചില്ല. മോശം ബോളുകളില്‍ മാത്രം അഗ്രസീവായി ബാറ്റ് വീശിയ താരം പരമാവധി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കാനായിരുന്നു ശ്രമിച്ചത്. 94 ബോളുകളില്‍ നിന്നായിരുന്നു ശ്രേയസ് കന്നി ഫിഫ്റ്റി തികച്ചത്. ടീം സ്‌കോര്‍ 106ല്‍ വച്ച് വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാല പുറത്തായ ശേഷമായിരുന്നു ശ്രേയസ് ക്രീസിലെത്തിയത്. നായകന്‍ രഹാനെയോടൊപ്പം 39 റണ്‍സ് നാലാം വിക്കറ്റില്‍ അദ്ദേഹം നേടി. തുടര്‍ന്നായിരുന്നു കളിയില്‍ വഴിത്തിരിവായ കൂട്ടൂകെട്ട്. ശ്രേയസിനു കൂട്ടായി രവീന്ദ്ര ജഡേജ വന്നതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് കരുത്താര്‍ജിച്ചു. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 113 റണ്‍സ് ഇരുവരും ചേര്‍ന്ന് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

 ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ഇന്ത്യ മികച്ച സ്‌കോറിലേക്ക്

കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യക്കായിരുന്നു ആധിപത്യം. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 258 റണ്‍സെന്ന ശക്തമായ നിലയിലാണ്. ശ്രേയസിനോടൊപ്പം 50 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് ക്രീസില്‍. നേരത്തേ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും (52) ഫിഫ്റ്റിയടിച്ചിരുന്നു. മായങ്ക് അഗര്‍വാള്‍ (13), ചേതേശ്വര്‍ പുജാര (26), നായകന്‍ അജിങ്ക്യ രഹാനെ (35) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

93 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഗില്‍ 52 റണ്‍സെടുത്തത്. ജഡേജയാവട്ടെ 100 ബോളില്‍ ആറു ബൗണ്ടറികളും പായിച്ചു. രഹാനെ, പുജാര എന്നിവര്‍ക്കു മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും വലിയ ഇന്നിങ്‌സുകളാക്കി മാറ്റുന്നതില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. ന്യൂസിലാന്‍ഡ് ബൗളര്‍മാരില്‍ തിളങ്ങിയത് പേസര്‍ കൈല്‍ ജാമിസണായിരുന്നു. ഇന്ത്യക്കെതിരേ എല്ലായ്‌പ്പോഴും മികച്ച പ്രകടനം നടത്താറുള്ള അദ്ദേഹം പതിവു തെറ്റിച്ചില്ല. മൂന്നു വിക്കറ്റുകള്‍ ജാമിസണ്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് ടിം സൗത്തിക്കായിരുന്നു. അജാസ് പട്ടേല്‍, വില്ല്യം സോമര്‍വില്ലെ, രചിന്‍ രവീന്ദ്ര തുടങ്ങിയ മൂന്നു സ്പിന്നര്‍മാരെ കിവീസ് ഇറക്കിയെങ്കിലും ആര്‍ക്കും വിക്കറ്റ് ലഭിച്ചില്ല.

ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ മുന്‍നിര താരങ്ങളാരും തന്നെയില്ലാതെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. രാഹുലിന് പരിക്കേറ്റപ്പോള്‍ മറ്റുള്ളവര്‍ക്കു ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. കോലി മുംബൈയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ടീമില്‍ മടങ്ങിയെത്തും.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, November 25, 2021, 16:52 [IST]
Other articles published on Nov 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X