വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: അരങ്ങേറ്റം അടിപൊളി- വീരു, റെയ്‌ന, രോഹിത്, ഇനി ശ്രേയസും! വമ്പന്‍ റെക്കോര്‍ഡിനൊപ്പം

സെഞ്ച്വറിയുമായി ശ്രേയസ് കസറി

കാണ്‍പൂര്‍: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഗംഭീര പ്രകടനവുമായി വരവറിയിച്ചിരിക്കുകയാണ് ഇ്ന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയുമായാണ് ശ്രേയസ് എലൈറ്റ് താരങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചത്. ആദ്യദിനം ഫിഫ്റ്റിയടിച്ച അദ്ദേഹം രണ്ടാം ദിനം ആദ്യ സെഷനലില്‍ തന്നെ തന്റെ സെഞ്ച്വറിയും കണ്ടെത്തുകയായിരുന്നു.

IND vs NZ: Shreyas Iyer slams century on Test debut | Oneindia Malayalam

ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ദേശീയ ടീമിലെത്തിയ 26 കാരനായ ശ്രേയസ് തനിക്കു ലഭിച്ച അവസരം ശരിക്കും മുതലാക്കുകയായിരുന്നു. അഞ്ചാം നമ്പറിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. കളിയില്‍ ഇന്ത്യ പതറവെയെത്തിയ ശ്രേയസ് ഉജ്ജ്വല ഇന്നിങ്‌സുമായി ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു.

 16ാമത്തെ ഇന്ത്യന്‍ താരം

16ാമത്തെ ഇന്ത്യന്‍ താരം

ഇന്ത്യക്കു വേണ്ടി കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറി തികച്ച 16ാമത്തെ താരമാണ് ശ്രേയസ്. നാട്ടില്‍ കന്നി ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച 10ാമത്തെ താരമായും അദ്ദേഹം മാറി. കൂടാതെ പൃഥ്വി ഷാ (2018), രോഹിത് ശര്‍മ (2013) എന്നിവര്‍ക്കു ശേഷം കന്നി ടെസ്റ്റില്‍ 100ലെത്തി മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ശ്രേയസ്.
ലാല അമര്‍നാഥ് (1933, എതിരാളി ഇംഗ്ലണ്ട്), ദീപക് ശോധാന്‍ (1952, പാകിസ്താന്‍), കൃപാല്‍ സിങ് (1955, ന്യൂസിലാന്‍ഡ്), അബ്ബാസ് അലി ബെയ്ഗ് (1959, ഇംഗ്ലണ്ട്), ഹനുമന്ദ് സിങ് (1964, ഇംഗ്ലണ്ട്), ഗുണ്ടപ്പ വിശ്വനാഥ് (1969, ഓസ്‌ട്രേലിയ), സുരീന്ദര്‍ അമര്‍നാഥ് (1976, ന്യൂസിലാന്‍ഡ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (1985, ഇംഗ്ലണ്ട്), പ്രവീണ്‍ ആംറെ (1992, സൗത്താഫ്രിക്ക), സൗരവ് ഗാംഗുലി (1996, ഇംഗ്ലണ്ട്), വീരേന്ദര്‍ സെവാഗ് (2011, സൗത്താഫ്രിക്ക), സുരേഷ് റെയ്‌ന (2010, ശ്രീലങ്ക), ശിഖര്‍ ധവാന്‍ (2013, ഓസ്‌ട്രേലിയ), രോഹിത് ശര്‍മ (2013, വെസ്റ്റ് ഇന്‍ഡീസ്), പൃഥ്വി ഷാ (2018, വെസ്റ്റ് ഇന്‍ഡീസ്) എന്നിവരാണ് കന്നി ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച ഇന്ത്യക്കാര്‍.

 വീരു, രോഹിത്ത് എന്നിവര്‍ക്കൊപ്പം

വീരു, രോഹിത്ത് എന്നിവര്‍ക്കൊപ്പം

അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ചാമനായോ, അതിനു താഴെയോ ക്രീസിലെത്തിയ ശേഷം സെഞ്ച്വറിയുമായി കസറിയ നാലാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. നേരത്തേ ഈ ലിസ്റ്റിലുള്ളവരെല്ലാം വമ്പന്‍ താരങ്ങളാണ്.
സൗത്താഫ്രിക്കയ്‌ക്കെതിരേ മുന്‍ ഇതിഹാസ ബാറ്റര്‍ വീരേന്ദര്‍ സെവാഗായിരുന്നു ആദ്യമായി അഞ്ചാമനായി ഇറങ്ങി കന്നി ടെസ്റ്റില്‍ നൂറടിച്ചത്. പിന്നീട് ശ്രീലങ്കയ്‌ക്കെതിരേ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും ഈ നേട്ടം കൈവരിച്ചു. അവസാനമായി ഈ റെറക്കോഡ് കുറിച്ചത് നിലവിലെ ഓപ്പണറും ടി20 ടീം നായകനുമായ രോഹിത് ശര്‍മയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ചാമനായെത്തി ഹിറ്റ്മാന്‍ സെഞ്ച്വറിയുമായി മിന്നിയിരുന്നു.

പ്രായമേറിയ മൂന്നാമത്തെ താരം

പ്രായമേറിയ മൂന്നാമത്തെ താരം

കന്നി ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച പ്രായമേറിയ മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് 26 വയസും 355 ദിവസവും പ്രായമുള്ള ശ്രേയസ്. കൂടാതെ അരങ്ങേറ്റത്തില്‍ നേരിട്ട ബോളുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പവും അദ്ദേഹം എത്തി.
157 ബോളുകളിലായിരുന്നു ശ്രേയസ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ സെഞ്ച്വറിക്കു ശേഷം വ്യക്തിഗത സ്‌കോറിലേക്കു അഞ്ചു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനോ അദ്ദേഹത്തിനായുള്ളൂ. 105 റണ്‍സെടുത്ത് ശ്രേയസ് പുറത്തായി. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ടിം സൗത്തിയുടെ ബോളില്‍ ഡ്രൈവിനു ശ്രമിച്ച അദ്ദേഹത്തിനു പിഴച്ചു. ബോള്‍ നേരെ കവറില്‍ ഫീല്‍ഡ് ചെയ്ത വില്‍ യങിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

Story first published: Friday, November 26, 2021, 10:50 [IST]
Other articles published on Nov 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X