വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു എത്ര മാര്‍ക്ക് കൊടുക്കാം? ഇതാ പട്ടിക

ടെസ്റ്റില്‍ സമനില വഴങ്ങിയിരുന്നു

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചത് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് തീര്‍ച്ചയായും വളരെയധികം നിരാശ നല്‍കുന്ന കാര്യമാണ്. കാരണം വിജയിക്കായിരുന്ന ടെസ്റ്റിലാണ് അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യക്കു സമനില സമ്മതിക്കേണ്ടി വന്നത്. ഒരൊറ്റ വിക്കറ്റില്‍ കടിച്ചുതൂങ്ങി കിവികള്‍ തോല്‍വിയുടെ വക്കില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

ഈ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ചില താരങ്ങള്‍ ഗംഭീര പ്രകടനം നടത്തിയപ്പോള്‍ മറ്റു ചിലരാവട്ടെ ഫ്‌ളോപ്പാവുകയും ചെയ്തു. കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ച താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ഓരൊരുത്തര്‍ക്കും എത്ര വീതം ലഭിക്കുമെന്നു നമുക്കു പരിശോധിക്കാം.

 മായങ്ക് അഗര്‍വാള്‍ (3/10, മോശം)

മായങ്ക് അഗര്‍വാള്‍ (3/10, മോശം)

ഇന്ത്യക്കു വേണ്ടി നിരാശാജനകമായ പ്രകടനമാണ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നടത്തിയത്. രണ്ടിന്നിങ്‌സുകളിലും അദ്ദേഹത്തിനു ബാറ്റിങില്‍ തിളങ്ങാനായില്ല. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണ മായങ്ക് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള മികച്ചൊരു അവസരമാണ് നഷ്ടപ്പെടുത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 13ഉം രണ്ടാമിന്നിങ്‌സില്‍ 17ഉം റണ്‍സിനു അദ്ദേഹം പുറത്താവുകയായിരുന്നു. നേരത്തേ മികച്ച ബാറ്റിങിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ച മായങ്കിന്റെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ കാണുന്നത്.

 ശുഭ്മാന്‍ ഗില്‍ (5/10, ശരാശരി)

ശുഭ്മാന്‍ ഗില്‍ (5/10, ശരാശരി)

മായങ്കിന്റെ ഓപ്പണിങ് പങ്കാളിയായ യുവ താരം ശുഭ്മാന്‍ ഗില്‍ ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയടിച്ചെങ്കിലും രണ്ടാമിന്നിങ്‌സില്‍ ഫ്‌ളോപ്പായി. 51, 1 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. രണ്ടിന്നിങ്‌സുകളിലും കൈല്‍ ജാമിസണ്‍ ഗില്ലിനെ ബൗള്‍ഡാക്കുകയായിരുന്നു. ഉയര്‍ന്ന നിലവാരത്തില്‍ കളിക്കണമെങ്കില്‍ താരത്തിന്റെ ബാറ്റിങ് ടെക്‌നിക്ക് ഇനിയും മെച്ചപ്പെടാനുണ്ടെന്ന് കൂടിയാണ് ഇത് തെളിയിക്കുന്നത്.

 ചേതേശ്വര്‍ പുജാര (4/10, ശരാശരിക്കും താഴെ)

ചേതേശ്വര്‍ പുജാര (4/10, ശരാശരിക്കും താഴെ)

വിശ്വസ്തനായ ചേതേശ്വര്‍ പുജാരയ്ക്കു രണ്ടിന്നിങ്‌സിലുകളിലും മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും അവ വലിയ ഇന്നിങ്‌സുകളിലെത്തിക്കാനായില്ല. 26, 22 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. നേരത്തേ നാട്ടിലും വിദേശത്തുമെല്ലാം ഒരുപിടി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള അദ്ദേഹത്തിനു ഇപ്പോള്‍ ഇതാവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.

 അജിങ്ക്യ രഹാനെ (2/10, വളരെ മോശം)

അജിങ്ക്യ രഹാനെ (2/10, വളരെ മോശം)

ഇന്ത്യന്‍ നിരയില്‍ വളരെ മോശമെന്നു പറയാവുന്ന ഏകതാരം ക്യാപ്റ്റന്‍ കൂയിയായ അജിങ്ക്യ രഹാനെയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സെടുക്കാന്‍ അദ്ദേഹത്തിനായെങ്കിലും രണ്ടാമിന്നിങ്‌സില്‍ നാലു റണ്‍സെടുക്കാനേ ആയുള്ളൂ. ഈ വര്‍ഷം കളിച്ച ടെസ്റ്റുകളില്‍ രഹാനെയുടെ ബാറ്റിങ് ശരാശരി 20ലും താഴെയാണ്. കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ച രഹാനെയില്‍ നിന്നും ക്യാപ്റ്റന്റെ ഇന്നിങ്‌സായിരുന്നു കാണ്‍പൂരില്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അതു നല്‍കാന്‍ അദ്ദേഹത്തിനായില്ല.

 ശ്രേയസ് അയ്യര്‍ (10/10, ഗംഭീരം)

ശ്രേയസ് അയ്യര്‍ (10/10, ഗംഭീരം)

അരങ്ങേറ്റ ടെസ്റ്റ് കളിച്ച യുവ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കു മാത്രമേ മുഴുവന്‍ റേറ്റിങും നല്‍കാന്‍ സാധിക്കുകയുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമടിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. 105 റണ്‍സാണ് ഒന്നാമിന്നിങ്‌സില്‍ ശ്രേയസ് നേടിയത്. രണ്ടാമിന്നിങ്‌സില്‍ ടീം ബാറ്റിങ് തകര്‍ച്ച നേരിടവെ 65 റണ്‍സോടെ അദ്ദേഹം വീണ്ടും ടീമിനെ രക്ഷിക്കുകയായിരുന്നു. ടെസ്റ്റ് ടീമില്‍ താന്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്നതായി ഈ മല്‍സരത്തിലൂടെ ശ്രേയസ് കാണിച്ചു തരികയും ചെയ്തു.

 വൃധിമാന്‍ സാഹ (7/10, ഗുഡ്)

വൃധിമാന്‍ സാഹ (7/10, ഗുഡ്)

വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സിനു പുറത്തായിരുന്നു. പരിക്കു കാരണം പക്ഷെ അദ്ദേഹത്തിന് പിന്നീട് വിക്കറ്റ് കാക്കാനായില്ല. പകരം കെഎസ് ഭരത് വിക്കറ്റ് കീപ്പറാവുകയായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ പരിക്ക് വകവയ്ക്കാതെ ക്രീസിലെത്തിയ സാഹ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചു. 126 ബോളില്‍ നിന്നും നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 61 റണ്‍സ് അദ്ദേഹം നേടിയിരുന്നു.

 ആര്‍ അശ്വിന്‍ (9/10, വെരി ഗുഡ്)

ആര്‍ അശ്വിന്‍ (9/10, വെരി ഗുഡ്)

ആര്‍ അശ്വിന്‍ ഓള്‍റൗണ്ട് പ്രകടനമായിരുന്നു മല്‍സരത്തില്‍ കാഴ്ചവച്ചത്. ബൗളിങിനൊപ്പം ബാറ്റിങിലും അദ്ദേഹം ടീമിനായി മികച്ച സംഭാവന നല്‍കി. ആദ്യ ഇന്നിങ്‌സില്‍ 38ഉം രണ്ടാമിന്നിങ്‌സില്‍ 32ഉം റണ്‍സെടുക്കാന്‍ അശ്വിനു കഴിഞ്ഞു. കൂടാതെ രണ്ടിന്നിങ്‌സുകളിലായി ആറു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

 രവീന്ദ്ര ജഡേജ (7/10, ഗുഡ്)

രവീന്ദ്ര ജഡേജ (7/10, ഗുഡ്)

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും നിരാശപ്പെടുത്തിയില്ല. ആദ്യ ഇന്നിങ്‌സില്‍ 50 റണ്‍സ് നേടാന്‍ അദ്ദേഹത്തിനായിരുന്നു. രണ്ടാമിന്നിങ്‌സില്‍ പക്ഷെ ഡെക്കായി ജഡേജയ്ക്കു ക്രീസ് വിടേണ്ടി വന്നു. ബൗളിങില്‍ ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂവെങ്കിലും രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്തു. നാലു വിക്കറ്റുകളാണ് രണ്ടാമിന്നിങ്‌സില്‍ ജഡ്ഡു വീഴ്ത്തിയത്.

 അക്ഷര്‍ പട്ടേല്‍ (7/10, ഗുഡ്)

അക്ഷര്‍ പട്ടേല്‍ (7/10, ഗുഡ്)

അശ്വിന്‍, ജഡേജ എന്നിവര്‍ക്കൊപ്പം മൂന്നാം സ്പിന്നറായെത്തിയ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് നടത്തിയത്. ബാറ്റിങില്‍ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് റണ്‍സിനു പുറത്തായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 28 റണ്‍സ് നേടി. ബൗളിങിലേക്കു വന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്താന്‍ അക്ഷറിനു കഴിഞ്ഞു. രണ്ടാമിന്നിങ്‌സില്‍ പക്ഷെ ഒരു വിക്കറ്റ് മാത്രമേ കിട്ടിയുള്ളൂ.

 ഉമേഷ് യാദവ് (5/10, ശരാശരി)

ഉമേഷ് യാദവ് (5/10, ശരാശരി)

ഇന്ത്യന്‍ ടീമിലെ പേസര്‍മാരില്‍ ഒരാളായ ഉമേഷ് യാദവ് രണ്ടിന്നിങ്‌സുകളിലും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഒന്നാമിന്നിങ്‌സില്‍ നായകന്‍ കെയ്ന്‍ വില്ല്യംസണിനെയും രണ്ടാമിന്നിങ്‌സില്‍ വില്ല്യം സോമര്‍വില്ലെയെയുമാണ് പുറത്താക്കിയത്. മല്‍സരത്തില്‍ ഈ രണ്ടു വിക്കറ്റുകള്‍ മാത്രമേ ഉമേഷിനു ലഭിച്ചുള്ളൂ.

 ഇഷാന്ത് ശര്‍മ (3/10, ശരാശരിക്കും താഴെ)

ഇഷാന്ത് ശര്‍മ (3/10, ശരാശരിക്കും താഴെ)

ഇന്ത്യന്‍ നിരയിലെ ഏറ്റവും പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്കു കളിയില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാനായില്ല. രണ്ടിന്നിങ്‌സുകളിലും വിക്കറ്റ് വീഴ്ത്താന്‍ കഴിയാതെ വെറുംകൈയോടെയാണ് അദ്ദേഹം മല്‍സരം അവസാനിപ്പിച്ചത്.

Story first published: Tuesday, November 30, 2021, 13:32 [IST]
Other articles published on Nov 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X