വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കിവികളെ എറിഞ്ഞിട്ടു, കഷ്ടിച്ച് രക്ഷപ്പെട്ട് ഇന്ത്യ- ഇനി 'ഫൈനല്‍'

ആറു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം

INDIA

ലഖ്‌നൗ: ബൗളര്‍മാര്‍ അരങ്ങുവാണ നിര്‍ണായകമായ രണ്ടാമങ്കത്തില്‍ ന്യൂസിലാന്‍ഡിനെതിരേ കഷ്ടിച്ച് ജയവുമായി തടിതപ്പി ടീം ഇന്ത്യ. ആറു വിക്കറ്റിന്റെ വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തു. ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ടി20 ബുധനാഴ്ച നടക്കും.

Also Read:അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാംAlso Read:അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം

ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ വിജയമുറപ്പായിരുന്നു. കാരണം ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ കിവികളെ നിശ്ചിത ഓവറില്‍ വെറും 99 റണ്‍സില്‍ എറിഞ്ഞൊതുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ബാറ്റിങ് ദുഷ്‌കരമായിരുന്ന പിച്ചില്‍ ഇന്ത്യയും നന്നായി വിയര്‍ത്തു.

അവസാന രണ്ടു ബോളില്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ അഞ്ചാമത്തെ ബോളില്‍ ബൗണ്ടറിയടിച്ച് സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ഹീറോയായി. സ്‌കോര്‍- ന്യൂസിലാന്‍ഡ് എട്ടിന് 99. ഇന്ത്യ ഓവറില്‍ 19.5 ഓവറില്‍ നാലിന് 101.

വട്ടം കറങ്ങി കിവികള്‍

വട്ടം കറങ്ങി കിവികള്‍

തുടക്കം മുതല്‍ സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനത്തിനു മുന്നില്‍ ന്യൂസിലാന്‍ഡിനു മറുപടിയില്ലായിരുന്നു. രണ്ടാം ഓവറില്‍ തന്നെ സ്പിന്നറെ കൊണ്ടു വന്ന് ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പിച്ചിന്റെ ആനുകൂല്യം ശരിക്കും മുതലാക്കി.

ഇതോടെ കിവികള്‍ പൂര്‍ണമായും പ്രതിരോധത്തിലായി. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുത്ത് അവര്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. ഒരാള്‍ പോലും 20 റണ്‍സ് തികച്ചില്ല. പുറത്താവാതെ 19 റണ്‍സെടുത്ത നായകന്‍ മിച്ചെല്‍ സാന്റ്‌നറാണ് ടോപ്‌സ്‌കോറര്‍. മാര്‍ക്ക് ചാപ്പ്മാനും മൈക്കല്‍ ബ്രേസ്വെല്ലും 14 റണ്‍സ് വീതമെടുത്തു.

Also Read: ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും

ഏഴു ബൗളര്‍മാര്‍

ഏഴു ബൗളര്‍മാര്‍

ഏഴു ബൗളര്‍മാരെയാണ് ഈ മല്‍സരത്തില്‍ ഇന്ത്യന്‍ നായകന്‍ പരീക്ഷിച്ചത്. ഇവരില്‍ ആറു പേരും വിക്കറ്റുകളെടുക്കുകയും ചെയ്തു. രണ്ടു വിക്കറ്റുകളെടുത്ത അര്‍ഷ്ദീപ് സിങാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത്. രണ്ടോവറില്‍ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ അദ്ദേഹം നേടി.

ഹാര്‍ദിക്, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഇന്ത്യന്‍ റണ്‍ചേസ്

ഇന്ത്യന്‍ റണ്‍ചേസ്

100 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുമെന്നു കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല. റണ്ണെടുക്കാന്‍ ഇന്ത്യയും നന്നായി പാടുപെട്ടു. ഒടുവില്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

സൂര്യകുമാര്‍ യാദവ് (26*), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (15*) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്. ശുഭ്മാന്‍ ഗില്‍ (11), ഇഷാന്‍ കിഷന്‍ (19), രാഹുല്‍ ത്രിപാഠി (13), വാഷിങ്ടണ്‍ സുന്ദര്‍ (10) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ പുറത്താവുകയായിരുന്നു.

Also Read: ഏകദിനത്തില്‍ റണ്‍സ് വാരിക്കൂട്ടി, എന്നിട്ടും ഒന്നാംറാങ്കില്ല!- ഇതാ 5 ഇതിഹാസങ്ങള്‍

ടോസ് ന്യൂസിലാന്‍ഡിന്

ടോസ് ന്യൂസിലാന്‍ഡിന്

ടോസിനു ശേഷം ന്യൂസിലാന്‍ഡ് നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ടി20യില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഉമ്രാന്‍ മാലിക്കിനു പകരം സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും തഴയപ്പെട്ടു.

മറുഭാഗത്തു കിവീസ് ആദ്യ മല്‍സരത്തിലെ അതേ ടീമിനെ ഈ കളിയിലും നിലനിര്‍ത്തി. ആദ്യ മല്‍സരം തോറ്റതിനാല്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ഈ കളിയില്‍ ജയിച്ചേ തീരൂ. ഇന്ത്യയുടെ ബാറ്റിങ് നിര ഫ്‌ളോപ്പായ ആദ്യ കളിയില്‍ 21 റണ്‍സിനായിരുന്നു കിവികളുടെ വിജയം.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

ന്യൂസിലാന്‍ഡ്- ഫിന്‍ അലെന്‍, ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), മാര്‍ക്ക് ചാപ്പ്മാന്‍, ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്വെല്‍, ജേക്കബ് ഡഫി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്ക്‌നര്‍.

Story first published: Sunday, January 29, 2023, 13:17 [IST]
Other articles published on Jan 29, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X