IND vs NZ: രാത്രി ഉറക്കം വന്നില്ല, ഗവാസ്‌കറുടെ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തി ശ്രേയസ്

കാണ്‍പൂര്‍: ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി കുറിച്ച എലൈറ്റ് താരങ്ങളിലൊരാളാവാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ശ്രേയസ് അയ്യര്‍. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ചാമനായി ക്രീസിലെത്തിയ താരം 105 റണ്‍സായിരുന്നു നേടിയത്. 171 ബോളില്‍ 13 ബൗണ്ടറികളും രണ്ടു സിക്‌സറും ശ്രേയസിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച ഇന്ത്യയുടെ 16ാമത്തെ താരമായും അദ്ദേഹം മാറിയിരുന്നു.

മല്‍സരത്തിനു മുമ്പ് ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ച സുനില്‍ ഗവാസ്‌കറും കോച്ച് രാഹുല്‍ ദ്രാവിഡും നല്‍കിയ പ്രചോദനമാണ് മികച്ച ഇന്നിങ്‌സ് കളിക്കാന്‍ തന്നെ സഹായിച്ചതെന്നു ശ്രേയസ് വെളിപ്പെടുത്തി. രണ്ടാംദിനത്തിലെ കളി അവസാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണ്‍പൂരിലേക്കു വരുമ്പോള്‍ ഈ ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ മുമ്പായിരുന്നു ഞാന്‍ അവസാനമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചത്. അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന് അറിഞ്ഞതോടെ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കുന്നതില്‍ മാത്രമായിരുന്നു അപ്പോള്‍ മനസ്സില്‍. ഈ ഫോര്‍മാറ്റില്‍ കളിക്കാനുള്ള കഴിവുണ്ടെന്ന് എനിക്കറിയമായിരുന്നു. രാഹുല്‍ ദ്രാവിഡും അജിങ്ക്യ രഹാനെയുമെല്ലാം ഏറെ പ്രചോദിപ്പിക്കുകയും ചെയ്തതായും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ക്യാപ്പ് സമ്മാനിക്കുമ്പോള്‍ ഒരുപാട് മുന്നോട്ട് ചിന്തിക്കേണ്ടെന്നും ആസ്വദിച്ച് കളിക്കാനുമായിരുന്നു ഗവാസ്‌കര്‍ ഉപദേശിച്ചത്. ഈ നിമിഷത്തില്‍ ശ്രദ്ധ നല്‍കൂ, ഒരുപാട് മുന്നോട്ട് ആലോചിക്കരുത് എന്നായിരുന്നു അ്‌ദേഹം പറഞ്ഞത്. എന്നെ സംബന്ധിച്ച് ഇത് ശരിക്കുമൊരു മുത്തശ്ശിക്കഥ പോലെയായിരുന്നു, കാരണം സുനില്‍ ഗവാസ്‌കറില്‍ നി്‌നും ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങാന്‍ സാധിക്കുമെന്ന് ഒരിക്കലും താന്‍ കരുതിയിരുന്നില്ലെന്നും ശ്രേയസ് വെളിപ്പെടുത്തി.

കാണ്‍പൂര്‍ ടെസ്റ്റില്‍ ആദ്യദിനം മുതല്‍ എല്ലാം നല്ല രീതിയില്‍ തന്നെ വന്നതില്‍ എനിക്കു അതിയായ സന്തോഷമുണ്ട്. ഇന്നലെ രാത്രി എനിക്കു ശരിക്കും ഉറക്കം വന്നില്ല. ആദ്യദിനം നന്നായി ബാറ്റ് ചെയ്തതായി എനിക്കു തോന്നിയിരുന്നു. എങ്കിലും രണ്ടാംദിവത്തിലും കൂടുതല്‍ ശ്രദ്ധയോടെ കളിക്കാന്‍ ശ്രദ്ധിച്ചിരുന്നതായും താരം മനസ്സ് തുറന്നു.

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി തന്നിലുണ്ടാക്കിയിട്ടുള്ള ഇംപാക്ടിനെക്കുറിച്ചും ശ്രേയസ് വെളിപ്പെടുത്തി. ശസ്ത്ര ക്രിയ കഴിഞ്ഞ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കവെ ബോളിവുഡിലെ സുഹൃത്തുക്കളോടൊപ്പം ഒരു ഫുട്‌ബോള്‍ മല്‍സരത്തില്‍ ഞാന്‍ കളിച്ചിരുന്നു. മഹി ഭായിയും ഈ മല്‍സരത്തിന്റെ ഭാഗമായിരുന്നു. ഐപിഎല്ലിനെക്കുറിച്ചായിരുന്നു ഞാന്‍ അദ്ദേഹവുമായി സംസാരിച്ചത്. മഹി ഭായ് എല്ലായ്‌പ്പോഴും വളരെ കൂളായിരിക്കും. വളരെ ശാന്തനായാണ് അദ്ദേഹം നമ്മോടു സംസാരിക്കുക. മഹി ഭായിയുമായി സംസാരിക്കുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

എന്റെ അച്ഛനു ടെസ്റ്റ് ക്രിക്കറ്റ് വളരെയധികം ഇഷ്ടമാണ്. അതിനാല്‍ തന്നെ കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറി കുറിക്കാനായത് എന്നെപ്പോലെ തന്നെ അദ്ദേഹത്തിനും ഏറെ സന്തോഷം നല്‍കുന്നു. ക്രിക്കറ്റ് കരിയറിലുടനീളം അച്ഛനും അമ്മയും വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. കുടുംബത്തോട് ഞാന്‍ നന്ദി പറയുകയാണെന്നും ശ്രേയസ് വ്യക്തമാക്കി.

ന്യൂസിലാന്‍ഡ് ശക്തമായ നിലയില്‍

കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 345 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് ശക്തമായ നിലയിലാണ്. രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ കിവീസ് വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്‍സെടുത്തിട്ടുണ്ട്. വില്‍ യങും (75) ടോം ലാതവുമാണ് (50) ക്രീസില്‍. മുഴുവന്‍ വിക്കറ്റുകളും ബാക്കിനില്‍ക്കെ ഇന്ത്യയേക്കാള്‍ 216 റണ്‍സിനു പിറകിലാണ് ന്യൂസിലാന്‍ഡ്.

നേരത്തേ ശ്രേയസിന്റെ സെഞ്ച്വറി കൂടാതെ ശുഭ്മാന്‍ ഗില്‍ (52), രവീന്ദ്ര ജഡേജ (50) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യയെ 345 റണ്‍സിലെത്തിക്കാന്‍ സഹായിച്ചു. ആര്‍ അശ്വിന്‍ (38), നായകന്‍ അജിങ്ക്യ രഹാനെ (35) എന്നിവരാണ് 30 പ്ലസ് നേടിയ മറ്റുള്ളവര്‍. ന്യൂസിലാന്‍ഡിനായി ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി അഞ്ചു വിക്കറ്റുകളെടുത്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, November 26, 2021, 18:53 [IST]
Other articles published on Nov 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X