IND vs NZ: അശ്വിനുണ്ടോ, വിവാദവുമുണ്ട്!- അംപയറുമായി വാക്‌പോര്, ഇതായിരുന്നു കാരണം

കാണ്‍പൂര്‍: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ പലപ്പോഴും വിവാദങ്ങളുടെ തോഴന്‍ കൂടിയാണ്. കളിക്കളത്തിലെ പ്രവര്‍ത്തികളുടെയും പെരുമാറ്റത്തിന്റെയും പേരിലുമെല്ലാം പല തവണ അദ്ദേഹം പ്രതിക്കൂട്ടിലായിട്ടുണ്ട്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ കാണ്‍പൂരില്‍ നടക്കുന്ന ടെസ്റ്റിലും അശ്വിന്‍ ഇതാവര്‍ത്തിച്ചിരിക്കുകയാണ്. മൂന്നാം ദിനമായിരുന്നു അദ്ദേഹത്തിന്റെ പരിധിവിധ പെരുമാറ്റം ഇന്ത്യക്കു നാണക്കേടുണ്ടാക്കിയത്.

ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ 73മത്തെ ഓവറിലായിരുന്നു സംഭവം. നേരത്തേ റൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്ത അശ്വിന്‍ എക്രോസ് ദി സ്റ്റംപ് ചെയ്തതിനു ശേഷമായിരുന്നു അംപയര്‍ നിതിന്‍ മേനോന്‍ ഇടപെട്ടത്. ബൗള്‍ ചെയ്യുമ്പോള്‍ അശ്വിന്‍ നോണ്‍ സ്‌ട്രൈക്കറുടെ കാഴ്ചമറയ്ക്കുന്നതായും ഇതു സിംഗിളെടുക്കുന്നതില്‍ നിന്നും താരത്തെ തടയുന്നതായും അംപയര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല തന്റെയും മുന്നോട്ടുള്ള കാഴ്ച മറയ്ക്കുന്ന തരത്തിലാണ് അശിന്‍ ബൗള്‍ ചെയ്യുന്നതെന്നും അംപയര്‍ അറിയിക്കുകയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇവര്‍ സംസാരിച്ചതെന്നുമാണ് ഓണ്‍ എയര്‍ കമന്ററിയില്‍ പറഞ്ഞത്.

അശ്വിനുമായി സംസാരിച്ച നിതിന്‍ മേനോന്‍ തുടര്‍ന്ന് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെയും അടുത്തേക്കു വിളിച്ച് സംസാരിക്കുന്നതും കാണാമായിരുന്നു എന്തൊക്കെയായിരുന്നു മൂന്നു പേരും സംസാരിച്ചത് എന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ഇതു ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ എന്റെ കാഴ്ച മറയ്ക്കുന്നതായി നിതിന്‍ പറഞ്ഞപ്പോള്‍ അശ്വിന്‍ പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയിലേക്കു പോയിട്ടില്ലെന്നായിരുന്നു രഹാനെയുടെ മറുപടി. തനിക്കു എല്‍ബിഡബ്ല്യു കോളുകളെടുക്കാന്‍ കഴിയുന്നില്ലെന്നു അംപയര്‍ അറിയിച്ചു. ഉടന്‍ തമാശരൂപേണയുള്ള അശ്വിന്റെ മറുപടിയും വന്നു- എന്താലായും നിങ്ങള്‍ ഒന്നമെടുക്കുന്നില്ലല്ലോ. ഇതുകൊണ്ടും അദ്ദേഹം നിര്‍ത്തിയില്ല. നിങ്ങള്‍ക്കു വിധി പറയാനായില്ലെങ്കില്‍ അതില്‍ കുഴപ്പമില്ല, ഞാന്‍ ഡിആര്‍എസ് ഉപയോഗിക്കാം, കാരണം ഈ ആംഗിള്‍ എന്നെ നന്നായി ബൗള്‍ ചെയ്യാന്‍ സയാഹിക്കുന്നുണ്ട്. അത് നിങ്ങളുടെ പ്രശ്‌നമാണ്, തന്റേതല്ലെന്നും അശ്വിന്‍ പറയുന്നതായി സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാം.

ഈ ടെസ്റ്റിനിടെ ആദ്യമായല്ല അംപയര്‍മാര്‍ അശ്വിനോടു ഈ തരത്തില്‍ പരാതി പറയുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസവും ഇതേ പരാതിയുടെ പേരില്‍ അശ്വിന്‍ അംപയര്‍മാരുമായി വാദിച്ചിരുന്നു. അംപയര്‍മാരുടെ പരാതി ഇന്ത്യന്‍ ടീമിനെയും ചൊടിപ്പിച്ചിട്ടുണ്ടെന്നും കോച്ച് രാഹുല്‍ ദ്രാവിഡ് ഇക്കാര്യം മാച്ച് റഫറി ജവഗല്‍ ശ്രീനാഥിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ടെസ്റ്റില്‍ ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത് അശ്വിനായിരുന്നു. 150 റണ്‍സിന് മുകളില്‍ നേടി ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തിയ ഓപ്പണിങ് ജോടികളായ വില്‍ യങ്- ടോം ലാതം എന്നിവരെ വേര്‍പിരിച്ചത് അദ്ദേഹമായിരുന്നു. 89 റണ്‍സെടുത്ത യങിനെ അശ്വിന്‍ സബ്‌സ്റ്റിറ്റിയട്ട് വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിനു സമ്മാനിക്കുകയായിരുന്നു. ഈ വിക്കറ്റോടെ ഈ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറെന്ന പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയുടെ റെക്കോര്‍ഡിനൊപ്പവും അശ്വിനെത്തി. ഇരുവരും 39 വിക്കറ്റുകളാണ് ഇതിനകം നേടിയത്. 37 വിക്കറ്റുകളുമായി പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലിയാണ് മൂന്നാംസ്ഥാനത്ത്.

എട്ടു മല്‍സരങ്ങളില്‍ നിന്നാണ് 2.84 ഇക്കോണമി റേറ്റില്‍ ഷഹീന്‍ 39 പേരെ പുരത്താക്കിയത്. രണ്ടു അഞ്ചു വിക്കറ്റ് നേട്ടവും ഒരു 10 വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. അശ്വിനാവട്ടെ ഏഴു ടെസ്റ്റുകളില്‍ നിന്നും ഈ നേട്ടത്തിലെത്തുകയായിരുന്നു. മൂന്നു തവണ അഞ്ചു വിക്കറ്റ് കൊയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. 2.55 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റിലാണ് അശ്വിന്‍ 39 വിക്കറ്റുകള്‍ കൊയ്തത്. ടോപ്പ് ഫൈവിലുള്ള ഏക ഇന്ത്യന്‍ താരവും അദ്ദേഹമാണ്. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സനും ഓലി റോബിന്‍സണുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, November 27, 2021, 15:14 [IST]
Other articles published on Nov 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X