വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സെഞ്ച്വറി പ്രകടനത്തില്‍ നന്ദി ഗവാസ്‌കറോട്, ഉപദേശം സഹായിച്ചു; മായങ്ക് അഗര്‍വാള്‍

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകനായിരിക്കുന്നത് മായങ്ക് അഗര്‍വാളാണ്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ സെഞ്ച്വറിയോടെ മായങ്ക് അഗര്‍വാള്‍ ക്രീസിലുണ്ടായിരുന്നു. ചേതേശ്വര്‍ പുജാരയും വിരാട് കോലിയുമെല്ലാം പൂജ്യത്തിന് പുറത്തായ പിച്ചിലാണ് മായങ്കിന്റെ സെഞ്ച്വറി പ്രകടനം. ക്ഷമയോടെ നിലയുറപ്പിച്ച് ക്ലാസിക് പ്രകടനമാണ് മായങ്ക് കാഴ്ചവെക്കുന്നത്. വലിയ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ മായങ്ക് അഗര്‍വാളിന് കാണ്‍പൂര്‍ ടെസ്റ്റില്‍ മികച്ച പ്രകടനം കാട്ടാനായിരുന്നില്ല.

20 ബോളില്‍ 35 റണ്‍സ്, ഗാംഗുലി ഇന്നും ദാദ തന്നെ- പക്ഷെ ടീം പൊരുതിത്തോറ്റു20 ബോളില്‍ 35 റണ്‍സ്, ഗാംഗുലി ഇന്നും ദാദ തന്നെ- പക്ഷെ ടീം പൊരുതിത്തോറ്റു

1

മായങ്കിനെ മുംബൈ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞവരും ഏറെയായിരുന്നെങ്കിലും ഇവരുടെയെല്ലാം വായടപ്പിക്കാന്‍ തന്റെ സെഞ്ച്വറി പ്രകടനത്തിലൂടെ മായങ്കിന് സാധിച്ചു. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിന് സുനില്‍ ഗവാസ്‌കറോട് നന്ദി പറഞ്ഞിരിക്കുകയാണ് മായങ്ക് അഗര്‍വാള്‍. അദ്ദേഹത്തിന്റെ ഉപദേശമാണ് സെഞ്ച്വറി പ്രകടനം നടത്താന്‍ സഹായിച്ചതെന്നാണ് മായങ്ക് അഗര്‍വാള്‍ പറയുന്നത്. ആദ്യ ദിവസത്തിന് ശേഷമാണ് മായങ്ക് ഗവാസ്‌കറിന് നന്ദി പറഞ്ഞത്.

Also Read: IND vs NZ: കോലി ശരിക്കും ഔട്ടോ? അല്ലെന്നു മുന്‍ താരങ്ങളും ഫാന്‍സും! അംപയര്‍മാര്‍ക്കു കൂവല്‍

2

'സണ്ണി സാര്‍ (സുനില്‍ ഗവാസ്‌കര്‍) നല്‍കിയ ഉപദേശം എനിക്ക് വളരെ സഹായകരമായി. ബാറ്റ് അധികം ഉയര്‍ത്തിപ്പിടിക്കുന്നതിലും നല്ലത് അല്‍പ്പം താഴ്ത്തിപ്പിടിക്കുകയാണ് നല്ലതെന്നും ഷോട്ട് കളിക്കാന്‍ അതാണ് എളുപ്പമെന്നും അദ്ദേഹം പറഞ്ഞു. അത് ഞാന്‍ ഉപയോഗിച്ചതോടെ കൂടുതല്‍ എളുപ്പത്തില്‍ ഷോട്ട് കളിക്കാന്‍ സാധിച്ചു. ആ ഉപദേശം വളരെയധികം എന്നെ സഹായിച്ചു'-മായങ്ക് അഗര്‍വാള്‍ പറഞ്ഞു.

Also Read: 'ആദ്യ അന്താരാഷ്ട്ര റണ്‍സിനെക്കാള്‍ വിലപ്പെട്ടതാണ് ആദ്യ വിക്കറ്റ്', മനസ് തുറന്ന് വെങ്കടേഷ് അയ്യര്‍

3

ബാറ്റ് ഉയര്‍ത്തിപ്പിടിച്ച് കളിക്കുന്ന ശൈലിയാണ് മായങ്കിന്റേത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള മായങ്ക് അതിവേഗം റണ്‍സുയര്‍ത്താനും മിടുക്കനാണ്. വിദേശ പര്യടനങ്ങളില്‍ ഇന്ത്യയുടെ പ്ലേയിങ് 11ന് പുറത്താണ് കൂടുതലും മായങ്കിന് സ്ഥാനം ഉണ്ടാവുക. ഇന്ത്യന്‍ പിച്ചില്‍ മികച്ച ബാറ്റിങ് റെക്കോഡും മായങ്കിനുണ്ട്. മികച്ച ബാറ്റിങ് റെക്കോഡുണ്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുക മായങ്കിനെ സംബന്ധിച്ച് ഇതുവരെ സാധിക്കാത്ത കാര്യമാണ്.

Also Read: സര്‍ഫറാസ് ടോപ്‌സ്‌കോറര്‍, ബൗളിങില്‍ വീണ്ടും മിന്നി ഇഷാന്‍- സൗത്താഫ്രിക്ക പതറുന്നു

4

മുംബൈയിലെ ബാറ്റിങ് പ്രകടനം കൃത്യമായ ലക്ഷ്യ ബോധത്തോടെയായിരുന്നുവെന്ന് മായങ്ക് അഗര്‍വാള്‍ പറഞ്ഞു. 'അജാസ് പട്ടേലിനെ ആക്രമിച്ച് കളിക്കുകയെന്നതായിരുന്നു എന്റെ പദ്ധതി. കാരണം അവന്‍ നന്നായി പന്തെറിയുന്നുണ്ടായിരുന്നു. വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ അജാസിന് സാധിച്ചു. അതുകൊണ്ട് തന്നെ ആക്രമിക്കാനായിരുന്നു പദ്ധതി. അവന്റെ ലെങ്ത് പിഴച്ച പന്തുകളിലെല്ലാം ഞാന്‍ ഷോട്ടിന് ശ്രമിച്ചു. കാരണം അവന്‍ വളരെ സ്ഥിരതയോടെ പന്തെറിയുന്ന താരങ്ങളിലൊരാളാണ്. ഈ ഇന്നിങ്‌സ് എന്നെ സംബന്ധിച്ച് ലക്ഷ്യബോധത്തോടെ കളിച്ച് നേടിയതാണ്. ഞങ്ങളുടെ പദ്ധതി നടപ്പിലാക്കാനാണ് ശ്രമിച്ചത്. മാനസികമായ അച്ചടക്കമുണ്ടാക്കാനാണ് ശ്രമിച്ചത്. എന്റെ മോശം സമയത്തിന് ശേഷം മികച്ചൊരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു'-മായങ്ക് അഗര്‍വാള്‍ പറഞ്ഞു.

Also Read: IPL 2022: 'ഇനി മുംബൈ ഇന്ത്യന്‍സിലേക്കില്ല', ടീമിനോട് ഔദ്യോഗികമായി യാത്രപറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

5

മായങ്കിനെ സംബന്ധിച്ച് ശക്തമായൊരു തിരിച്ചുവരവ് അത്യാവശ്യമായിരുന്നു. വിമര്‍ശകര്‍ക്ക് മുന്നില്‍ ശക്തമായ ബാറ്റിങ് പ്രകടനം നടത്തി അദ്ദേഹത്തിന് പ്രതിഭ തെളിയിക്കേണ്ടതുണ്ടായിരുന്നു. അതില്‍ മായങ്ക് വിജയിച്ചുവെന്ന് തന്നെ പറയാം. ഇന്ത്യയെ സംബന്ധിച്ച് മായങ്കിന്റെ പ്രകടനം കൂടിയില്ലായിരുന്നെങ്കില്‍ മുംബൈയില്‍ വലിയ ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വരുമായിരുന്നു. സ്പിന്നര്‍ അജാസ് പട്ടേലിന് മുന്നിലാണ് ഇന്ത്യക്ക് കാലിടറിയത്. അതിനെ അതിജീവിക്കാനായത് മായങ്കിന് മാത്രമാണ്.

Also Read: IND vs NZ: കോലിയെത്തി ധോണിക്കൊപ്പം, നാണക്കേടിന്റെ റെക്കോര്‍ഡാണെന്നു മാത്രം! സച്ചിന്‍ രക്ഷപ്പെട്ടു

6

ഈ പ്രകടനത്തോടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിലും മായങ്ക് സ്ഥാനം പിടിക്കുമെന്നുറപ്പ്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിക്കുന്നത്. ഇതില്‍ ടീമില്‍ സ്ഥാനം പിടിച്ചാലും മായങ്കിന് പ്ലേയിങ് 11ല്‍ സ്ഥാനം ലഭിക്കുക ബുദ്ധിമുട്ടാവും. കാരണം രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് തന്നെയാവും ഓപ്പണിങ്ങിലിറങ്ങുക. ഇവരിലൊരാള്‍ക്ക് പരിക്കേറ്റാലും ശുഭ്മാന്‍ ഗില്ലിന് മുഖ്യ പരിഗണന ലഭിക്കാനാണ് സാധ്യത. അതിന് ശേഷമാവും വിദേശ പിച്ചുകളില്‍ മായങ്കിന് സ്ഥാനം ലഭിക്കുക.

Story first published: Saturday, December 4, 2021, 12:12 [IST]
Other articles published on Dec 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X