വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: മുത്താണ് മായങ്ക്, രോഹിത്തിന്റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം!- മുന്നില്‍ റൂട്ട് മാത്രം

150 റണ്‍സെടുത്ത് അദ്ദേഹം പുറത്തായി

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. ദേശീയ ടീമിലെ സ്ഥാനം നഷ്ടമാവാതിരിക്കാന്‍ ഈ ടെസ്റ്റില്‍ വലിയൊരു ഇന്നിങ്‌സ് കൂടിയേ തീരുവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ അദ്ദേഹം ഇതു സാധിച്ചെടുക്കുകയും ചെയ്തു. സ്പിന്നര്‍ അജാസ് പട്ടേലിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര കറങ്ങിവീണപ്പോള്‍ മായങ്ക് മാത്രമാണ് ഇതിനെ അതിജീവിച്ചത്.

150 റണ്‍സോടെ ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലായി അദ്ദേഹം മാറി. ഏഴു മണിക്കൂറോളം നിന്ന് 311 ബോളുകള്‍ നേരിട്ട മായങ്ക് 17 ബൗണ്ടറികളും നാലു സിക്‌സറുകളുമടിച്ചു. ഈ ഇന്നിങ്‌സോടെ ടീമംഗവും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ റെക്കോര്‍ഡുനൊപ്പമെത്തിയിരിക്കുകയാണ് അദ്ദേഹം.

 കൂടുതല്‍ 150 കള്‍

കൂടുതല്‍ 150 കള്‍

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കൂടുതല്‍ 150കള്‍ നേടിയ ഇന്ത്യയുടെ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് മായങ്ക്. മൂന്നാം തവണയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഇതോടെ രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തി. ഹിറ്റ്മാനും മൂന്നു തവണയാണ് 150 നേടിയിട്ടുള്ളത്.
രോഹിത്, മായങ്ക് എന്നിവരെക്കൂടാതെ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ മാര്‍നസ് ലബ്യുഷെയ്‌നും ലോക ചാംപ്യന്‍ഷിപ്പില്‍ ഈ നേട്ടം കുറിച്ചിട്ടുണ്ട്.
ഈ ലിസ്റ്റില്‍ തലപ്പത്തുള്ള ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ്. നാലു തവണയാണ് അദ്ദേഹം 150 റണ്‍സ് തികച്ചിട്ടുള്ളത്.

 പുജാരയ്ക്കു പിറകില്‍

പുജാരയ്ക്കു പിറകില്‍

ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു തവണ 150 റണ്‍സ് നേടിയ രണ്ടാമത്തെ താരം കൂടിയാണ് മായങ്ക്. 26 ഇന്നിങ്‌സുകളാണ് അദ്ദേഹത്തിവു ഈ നേട്ടത്തിലെത്താന്‍ വേണ്ടിവന്നത്. ഓള്‍ടൈം റെക്കോര്‍ഡ് നിലവില്‍ ടീമിന്റെ ഭാഗമായ ചേതേശ്വര്‍ പുജാരയ്ക്കു അവകാശപ്പെട്ടതാണ്. 18 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു അദ്ദേഹം ഈ നേട്ടം കുറിച്ചത്.
ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത് രണ്ടു പേരാണ്. മുന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും വീരേന്ദര്‍ സെവാഗുമാണ് ഇവര്‍. രണ്ടു പേരും 40 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു മുന്നു 150 പ്ലസ് സ്‌കോറുകള്‍ നേടിയത്.

 മായങ്കിന്റെ പ്രകടനം

മായങ്കിന്റെ പ്രകടനം

ഇന്ത്യയില്‍ കളിച്ചിട്ടുള്ള ടെസ്റ്റുകളിലെ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ മുംബൈയിലെ 150 കൂടാതെ രണ്ടു തവണ ഡബിള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും മായങ്ക് നേടിയിട്ടുണ്ട്. അഞ്ച് ഇന്നിങ്‌സുകളിലാണ് അദ്ദേഹത്തിനു ബാറ്റിങില്‍ തിളങ്ങാന്‍ കഴിയാതെ പോയിട്ടുള്ളത്.
ഡബിള്‍ സെഞ്ച്വറിയോടെയായിരുന്നു മായങ്കിന്റെ തുടക്കം. ആദ്യ ഇന്നിങ്‌സില്‍ 371 ബോളില്‍ നിന്നും 215 റണ്‍സ് അദ്ദേഹം നേടി. അടുത്ത ഇന്നിങ്‌സില്‍ ഏഴു റണ്‍സിന് പുറത്തായി. മൂന്നാമിന്നിങ്‌സില്‍ സെഞ്ച്വറിയുമായി (108 റണ്‍സ്) തിരിച്ചുവന്നു. അടുത്ത ഇന്നിങ്‌സില്‍ 10 റണ്‍സിനു വിക്കറ്റ് നഷ്ടപ്പെടുത്തി. പക്ഷെ തൊട്ടടുത്ത ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയോടെ ഇതിനു പ്രായശ്ചിത്തം ചെയ്തു. 330 ബോളില്‍ 243 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. തുടര്‍ന്നുള്ള ഇന്നിങ്‌സുകളില്‍ 14, 13, 17 എന്നിങ്ങനെയായിരുന്നു മായങ്കിന്റെ സ്‌കോറുകള്‍. ഒടുവില്‍ ഉജ്ജ്വലമായൊരു 150യുമായി അദ്ദേഹം തിരിച്ചുവരവ് ഉജ്ജ്വലാക്കിയിരിക്കുകയാണ്.

ഇന്ത്യ 325 റണ്‍സിനു പുറത്ത്

ഇന്ത്യ 325 റണ്‍സിനു പുറത്ത്

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 325 റണ്‍സില്‍ അവസാനിച്ചു. മായങ്കിന്റെ ഒറ്റയാന്‍ പോരാട്ടമാണ് ഇന്ത്യയെ ഈ സ്‌കോറിലെത്താന്‍ സഹായിച്ചത്. മായങ്കിനെക്കൂടാതെ അക്ഷര്‍ പട്ടേലാണ് തിളങ്ങിയ മറ്റൊരു താരം അക്ഷര്‍ 52 റണ്‍സെടുത്തു. 128 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. അദ്ദേഹത്തിന്റെ കന്നി ടെസ്റ്റ് ഫിഫ്റ്റി കൂടിയാണിത്.
ശുഭ്മാന്‍ ഗില്‍ (44), വൃധിമാന്‍ സാഹ (27), ശ്രേയസ് അയ്യര്‍ (18), ജയന്ത് യാദവ് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യയുടെ മുഴുവന്‍ വിക്കറ്റുകളും സ്പിന്നര്‍ അജാസ് പട്ടേല്‍ സ്വന്തമാക്കി. ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ 10 വിക്കറ്റുകളും വീഴ്ത്തിയ മൂന്നാമത്തെ ബൗളറായി അദ്ദേഹം മാറുകയും ചെയ്തു.

Story first published: Saturday, December 4, 2021, 14:33 [IST]
Other articles published on Dec 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X