വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തട്ടകത്തില്‍ ഇന്ത്യയെപ്പോലെ ശക്തര്‍ മറ്റാരുമില്ല, ക്രഡിറ്റ് കോലിക്കും ശാസ്ത്രിക്കും, കണക്കുകളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങള്‍ സമീപകാലത്തായി വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ രവി ശാസ്ത്രി-വിരാട് കോലി കൂട്ടുകെട്ടിലെ ഇന്ത്യയുടെ ടെസ്റ്റ് പ്രകടനമാണ് ഏറ്റവും അവിസ്മരണീയമായത്. രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം. കൂടാതെ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലഘട്ടമെന്ന് ഇതിനെ വിശേഷിപ്പിക്കാം. രവി ശാസ്ത്രിക്ക് പകരക്കാരനായി ഇപ്പോള്‍ രാഹുല്‍ ദ്രാവിഡ് എത്തുമ്പോള്‍ പ്രകടന നിലവാരം താഴാതെ മുന്നോട്ട് പോകാനാവുമോയെന്നാണ് കണ്ടറിയേണ്ടത്.

IND vs NZ: ക്യാപ്റ്റന്‍മാരുടെ 'കസേര കളി'- രണ്ട് ടെസ്റ്റ്, നാലു നായകര്‍!IND vs NZ: ക്യാപ്റ്റന്‍മാരുടെ 'കസേര കളി'- രണ്ട് ടെസ്റ്റ്, നാലു നായകര്‍!

1

2013ന് ശേഷം ഒരു ടീമിനും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. ആതിഥേയരെന്ന നിലയിലെ ഇന്ത്യയുടെ സര്‍വാധിപത്യമാണെന്ന് പറയാം. ഏത് വമ്പന്മാര്‍ വന്നാലും തട്ടകത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് തന്നെ പറയാം. 2010 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തട്ടകത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയ ശരാശരിയുള്ള ടീം ഇന്ത്യയാണ്. കണക്കുകള്‍ വിശദമായി പരിശോധിക്കാം.

Also Read: ലോക അത്‌ലറ്റിക്‌സ് പുരസ്‌കാരം; വുമണ്‍ ഓഫ് ദി ഇയറായി അഞ്ജു ബോബി ജോര്‍ജ്

2

55 മത്സരമാണ് 2010ന് ശേഷം ഇന്ത്യ തട്ടകത്തില്‍ കളിച്ചത്. ഇതില്‍ 40ലും ജയിക്കാന്‍ ഇന്ത്യക്കായി. തോറ്റത് വെറും അഞ്ച് മത്സരങ്ങളില്‍. 10 മത്സരം സമനിലയായി. 73 % ആണ് വിജയ ശരാശരി. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമെല്ലാം ഇക്കാലയളവില്‍ പല തവണ ഇന്ത്യയില്‍ പര്യടനം നടത്തിയെങ്കിലും ആതിഥേയരെ വീഴ്ത്താന്‍ സാധിക്കാതെ തന്നെ മടങ്ങേണ്ടി വന്നു. ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങളിലെ പ്രകടന നിലവാരവും വളരെ മെച്ചപ്പെട്ടിട്ടുണ്ട്. പ്രധാനമായും പേസ് ബൗളര്‍മാരുടെ കാര്യത്തില്‍. മികച്ച പേസ് ബൗളര്‍മാരുടെ അഭാവം ഇന്ത്യക്ക് ടെസ്റ്റില്‍ എക്കാലത്തെയും പ്രതികൂല ഘടകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വലിയ വെല്ലുവിളി ടീം മറികടന്നുവെന്ന് തന്നെ പറയാം.

Also Read: IPL 2022: 'ക്യാപ്റ്റനെന്ന നിലയിലെ ധോണിയുടെ മികവില്‍ ആര്‍ക്കാണ് സംശയം', സിഎസ്‌കെ സിഇഒ

3

രണ്ടാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയാണ്. ഇക്കാലയളവില്‍ 60 മത്സരങ്ങളാണ് ഓസ്‌ട്രേലിയ നാട്ടില്‍ കളിച്ചത്. ഇതില്‍ 39 മത്സരം ജയിച്ചപ്പോള്‍ 11 മത്സരം തോറ്റു. 10 മത്സരം സമനിലയായി. 65 % ആണ് ടീമിന്റെ വിജയ ശതമാനം. ഇന്ത്യയോട് രണ്ട് തവണ തട്ടകത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിട്ടത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് വലിയ നാണക്കേടാണ്. നിലവില്‍ ആഷസ് ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയയുള്ളത്.

Also Read: IND-A vs SA-A: ലീഡിനായി ഇന്ത്യ പൊരുതുന്നു, നിലയുറപ്പിച്ച് വിഹാരി, ഇഷാന് അര്‍ധ സെഞ്ച്വറി നഷ്ടം

4

മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. 53 മത്സരങ്ങളില്‍ 33ലും ടീം ജയിച്ചപ്പോള്‍ 14 മത്സരം തോറ്റു. ആറ് മത്സരം സമനിലയില്‍ കലാശിച്ചു. 62 % ആണ് വിജയ ശരാശരി. സമീപകാലത്തായി ടീം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. മികച്ച ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. നാലാം സ്ഥാനത്ത് ഇംഗ്ലണ്ടാണ്. 79 മത്സരത്തില്‍ നിന്ന് 45 ജയവും 20 തോല്‍വിയും 14 സമനിലയുമാണ് ഇംഗ്ലണ്ട് തട്ടകത്തില്‍ നേരിട്ടത്. 57 ശതമാനമാണ് വിജയ ശതമാനം.

Also Read: IND vs NZ: 'മുംബൈയിലേത് പുജാരയുടെയും രഹാനെയുടെയും അവസാന ഇന്നിങ്‌സ്', മുന്‍ ഇംഗ്ലണ്ട് പേസര്‍

5

അഞ്ചാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡ് 46 മത്സരമാണ് തട്ടകത്തില്‍ കളിച്ചത്. 26 മത്സരം ജയിച്ചപ്പോള്‍ ഏഴ് മത്സരം തോറ്റു. 13 മത്സരം സമനിലയിലായി. 57 % ആണ് വിജയ ശരാശരി. ശ്രീലങ്ക 51 മത്സരം ഇക്കാലയളവില്‍ കളിച്ചപ്പോള്‍ ജയിക്കാനായത് 21 മത്സരം. 19 മത്സരം തോറ്റപ്പോള്‍ 11 മത്സരം സമനിലയായി. 40 % ആണ് വിജയ ശരാശരി. വെസ്റ്റ് ഇന്‍ഡീസ് 48 മത്സരം കളിച്ചപ്പോള്‍ ജയിക്കാനായത് 16 എണ്ണത്തില്‍ മാത്രം. 22 മത്സരം തോറ്റു. 10 എണ്ണം സമനിലയായി. 33% വിജയ ശരാശരി.

Also Read: IND vs NZ: കരുണ്‍ നായരോട് ചെയ്തത് ശ്രേയസിനോടും ഇന്ത്യ ചെയ്യുമോ? പരസ് മാംബ്രേ പറയുന്നു

6

ബംഗ്ലാദേശ് 37 മത്സരം കളിച്ചപ്പോള്‍ 9 മത്സരം മാത്രമാണ് ജയിച്ചത്. 19ലും ടീം തോറ്റു. 9 മത്സരം സമനിലയായി. 24% ആണ് വിജയ ശരാശരി. 19 മത്സരത്തില്‍ നിന്ന് മൂന്ന് മത്സരമാണ് സിംബാബ് വെ ജയിച്ചത്. 14 മത്സരം ടീം തോറ്റപ്പോള്‍ രണ്ട് മത്സരം സമനിലയായി. 16 % ആണ് വിജയ ശരാശരി.

Story first published: Friday, December 3, 2021, 13:26 [IST]
Other articles published on Dec 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X