വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സച്ചിനും രാഹുലും ന്യൂസിലാന്‍ഡ് ടീമിലുണ്ട്! അതാണ് രചിന്‍ രവീന്ദ്ര- കൂടുതലറിയാം

ഇന്ത്യന്‍ വംശജനായ താരമാണ് രചിന്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ഒന്നായി മാറിയാല്‍ എങ്ങനെയിരിക്കും? അത് അസാധ്യമെന്നു കരുതാന്‍ വരട്ടെ! അങ്ങനെയൊരാളുണ്ട്, അതാണ് രചിന്‍ രവീന്ദ്ര. ഇതു ഇന്ത്യന്‍ ക്രിക്കറ്ററാണെന്നു തെറ്റിദ്ധരിക്കരുത്. ഇന്ത്യന്‍ വംശജന്‍ തന്നെയാണെങ്കിലും അദ്ദേഹം കളിക്കുന്നത് ന്യൂസിലാന്‍ഡ് ടീമിനു വേണ്ടിയാണ്.

ജയ്പൂരില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ബുധനാഴ്ച ആദ്യ ടി20യില്‍ ഏറ്റുമുട്ടിയപ്പോള്‍ കിവീസ് ടീമില്‍ രചിനുമുണ്ടായിരുന്നു. കളിയില്‍ പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. ആറാമനായി ബാറ്റ് ചെയ്ത രചിന്‍ എട്ടു ബോളില്‍ ഏഴു റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് സിറാജിന്റെ ബോൡ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഇന്ത്യയില്‍ വേരുകളുള്ള 21 കാരനായ ഓള്‍റൗണ്ടര്‍ രചിനെക്കുറിച്ച് കൂടുതലറിയാം.

 രചിനെന്ന പേരിനു പിന്നില്‍

രചിനെന്ന പേരിനു പിന്നില്‍

ന്യൂസിലാന്‍ഡിലെ വെല്ലിങ്ടണില്‍ ഇന്ത്യന്‍ വംശരായ രവി കൃഷ്ണമൂര്‍ത്തിയുടെയും ദീപ കൃഷ്ണമൂര്‍ത്തിയുടെയും മകനായണ് രചിന്‍ ജനിച്ചത്. ഇവിടെ സോഫ്റ്റ് വെയര്‍ സിസ്റ്റം ആര്‍ക്കിടെക്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു രവി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരോടുള്ള കടുത്ത ആരാധന കാരണമാണ് മകന് അദ്ദേഹം രചിനെന്നു പേരു നല്‍കിയത്. രാഹുല്‍, സച്ചിന്‍ എന്നീ പേരുകളാണ് യോജിച്ച് രചിനായി മാറിയത്.
1990കളിലാണ് ബെംഗളൂരുവില്‍ നിന്നും രവി ന്യൂസിലാന്‍ഡിലേക്കു ചേക്കേറിയത്. 2011ല്‍ ഹട്ട് ഹോക്‌സ് ക്രിക്കറ്റ് ക്ലബ്ബിനു അദ്ദേഹം തുടക്കമിട്ടു. അഞ്ചാമത്തെ വയസ്സ് മുതല്‍ അച്ഛനോടൊപ്പം പ്ലാസ്റ്റിക് ബോള്‍ കൊണ്ട് രചിന്‍ ക്രിക്കറ്റ് കളിയാരംഭിച്ചിരുന്നു. ഹട്ട് ഹോക്‌സ് ക്ലബ്ബ് നിലവില്‍ വന്ന ശേഷം 13ാം വയസ്സ് വരെ എല്ലാ വേനല്‍ക്കാലത്തും ആന്ധ്രാപ്രദേശിലെ അനന്ത്പൂരിലുള്ള റൂറല്‍ ഡെവലപ്‌മെന്റ് ട്രസ്റ്റില്‍ പരിശീലിക്കാനും കളിക്കാനുമെത്തിയിരുന്നു.

 ശ്രീനാഥിന്റെ ഉറ്റ സുഹൃത്ത്

ശ്രീനാഥിന്റെ ഉറ്റ സുഹൃത്ത്

ഇന്ത്യയുടെ മുന്‍ പേസ് ഇതിഹാസവും ഇപ്പോള്‍ മാച്ച് റഫറിയുമായിട്ടുള്ള ജവഗല്‍ ശ്രീനാഥിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് രചിന്റെ പിതാവായ രവി കൃഷ്ണമൂര്‍ത്തി. ന്യൂസിലാന്‍ഡിലേക്കു മാറുന്നതിനു മുമ്പ് ശ്രീനാഥിനോടൊപ്പം രവിയും ക്രിക്കറ്റ് കളിച്ചിരുന്നു. അങ്കിളെന്നാണ് ശ്രീനാഥിനെ രചിന്‍ വിളിക്കുന്നത്. നാട്ടിലെത്തുമ്പോള്‍ അദ്ദേഹം ശ്രീനാഥിന്റെ വിട് സന്ദര്‍ശിക്കാറുമുണ്ട്.
2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനു വേണ്ടി കളിക്കുമ്പോള്‍ 16 വയസ്സ് മാത്രമായിരുന്നു രചിന്റെ പ്രായം. ഈ ടൂര്‍ണമെന്റില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായും അദ്ദേഹം മാറിയിരുന്നു. 2018ലെ അണ്ടര്‍ 19 ലോകകപ്പിലും രചിന്‍ ന്യൂസിലാന്‍ഡ് സംഘത്തിലുണ്ടായിരുന്നു.

 അരങ്ങേറ്റം ഈ വര്‍ഷം

അരങ്ങേറ്റം ഈ വര്‍ഷം

ന്യൂസിലാന്‍ഡിന്റെ സീനിയര്‍ ടീമിനു വേണ്ടി ഈ വര്‍ഷമായിരുന്നു രചിന്റെ അരങ്ങേറ്റം. സപ്തംബറില്‍ ബംഗ്ലാദേശിനെതിരേ നടന്ന പരമ്പരയിലൂടെയായിരുന്നു ഇത്. കിവീസിനു വേണ്ടി ആറു ടി20കളിലാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരായ സംഘത്തില്‍ രചിനുമുള്‍പ്പെട്ടിരുന്നു. പക്ഷെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല.
സച്ചിനും ദ്രാവിഡുമുള്‍പ്പെട്ടതാണ് പേരെങ്കിലിം രചിന്റെ ആരാധനാപാത്രം സച്ചിനാണ്. 2016ലെ ഒരു അഭിമുഖത്തിലായിരുന്നു താരം ഇതു വെളിപ്പെടുത്തിയത്. ബാറ്റിങില്‍ എന്റെ ആരാധനാപാത്രം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ ശൈലിയാണ് താന്‍ മാതൃകയാക്കുന്നതെന്നും രചിന്‍ വെളിപ്പെടുത്തിയിരുന്നു.
ഇതുവരെയുള്ള ടി20 കരിയറെടുത്താല്‍ 28 മല്‍സരങ്ങളില്‍ താരം കളിച്ചു കഴിഞ്ഞു. 345 റണ്‍സാണ് രചിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 40 റണ്‍സാണ്. 129 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. കൂടാതെ ഇടംകൈയന്‍ സ്പിന്നറെന്ന നിലയിലും ടീമിനു മുതല്‍ക്കൂട്ടാവുന്ന കളിക്കാരനാണ് രചിന്‍. 25 വിക്കറ്റുകള്‍ അദ്ദേഹം ഇതുവരെ നേടിയിട്ടുണ്ട്.

Story first published: Thursday, November 18, 2021, 13:28 [IST]
Other articles published on Nov 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X