For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: രവീന്ദ്ര ജഡേജയുടെ ബാറ്റിങ് സൂപ്പര്‍, എന്നാല്‍ ബൗളിങ് പോരാ- കപില്‍ ദേവ്

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനാവാത്ത ഇന്ത്യ മൂന്നാം ദിനം ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. വലിയ ലീഡിലേക്ക് ന്യൂസീലന്‍ഡ് പോകില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 345 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന നിലയിലാണ്. അക്ഷര്‍ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചുവരവിന് വഴിയൊരുക്കിയത്.

രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും ഉമേഷ് യാദവും ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ ജഡേജക്കായെങ്കിലും ബൗളിങ്ങില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. ഇപ്പോഴിതാ ജഡേജയുടെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്. ബാറ്റിങ് സൂപ്പറാണെങ്കിലും ബൗളിങ് പോരെന്നാണ് കപില്‍ ദേവ് പറഞ്ഞത്.

'രവീന്ദ്ര ജഡേജ മികച്ച സ്പിന്‍ ബൗളറെന്ന നിലയിലാണ് ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ അവന്‍ നല്ല ബൗളറെക്കാള്‍ നല്ല ബാറ്റ്‌സ്മാനാണ്. ആവിശ്യ സമയത്ത് ബാറ്റുകൊണ്ട് റണ്‍സ് നേടാന്‍ അവന് സാധിക്കുന്നുണ്ട്. എന്നാല്‍ അതിനനുസരിച്ച് ബൗളിങ്ങില്‍ തിളങ്ങാനാവുന്നില്ല'- കപില്‍ ദേവ് പറഞ്ഞു. സമീപകാലത്തെ ജഡേജയുടെ ബൗളിങ് പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. എന്നാല്‍ പല തവണ പ്രതിസന്ധി ഘട്ടത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ ജഡേജക്കാവുന്നുണ്ട്.

kapildev-jadeja

അവസാനത്തെ അഞ്ച് മത്സരത്തിലെ ബൗളിങ് പ്രകടനം നോക്കിയാല്‍ അത് വ്യക്തമാകും. ഇംഗ്ലണ്ടിനെതിരായ നോട്ടിങ്ഹാം ടെസ്റ്റില്‍ വിക്കറ്റൊന്നും വീഴ്ത്താനാവാത്ത ജഡേജ ലോര്‍ഡ്‌സിലും വിക്കറ്റ് വീഴ്ത്താതെ നിരാശപ്പെടുത്തുത്തി. ലീഡ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഓവറിലില്‍ നാല് വിക്കറ്റുമായി തിളങ്ങി. കാണ്‍പൂരില്‍ ഇടം കൈയന്‍ സ്പിന്നറായ അക്ഷര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജക്ക് വലിയൊരു പ്രകടനം പന്തുകൊണ്ട് നടത്താനായിട്ടില്ല.

2019ലെ കളക്കുകള്‍ നോക്കുമ്പോള്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 13 വിക്കറ്റ് മാത്രമാണ് ജഡേജ നേടിയത്. അതും ഇന്ത്യന്‍ പിച്ചില്‍. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഒരു വിക്കറ്റ് പോലും നേടാനായില്ല.2021ല്‍ ഏഴ് മത്സരത്തില്‍ നിന്ന് 12 വിക്കറ്റ് നേടിയ ജഡേജ മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം 351 റണ്‍സാണ് നേടിയത്. അതേ സമയം അക്ഷര്‍ പട്ടേല്‍ ബൗളിങ്ങില്‍ കൂടുതല്‍ മികവ് കാട്ടുന്നു. ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ട് പരമ്പരയില്‍ 27 വിക്കറ്റാണ് അക്ഷര്‍ നേടിയത്.

45ന് മുകളില്‍ ശരാശരിയിലാണ് സമീപകാലത്തെ ജഡേജയുടെ ബാറ്റിങ് പ്രകടനം. എന്നാല്‍ ബൗളിങ്ങില്‍ ഈ മികവിനൊത്ത് ഉയരാനാവുന്നില്ല. സ്പിന്നറെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ ടീം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനൊത്ത് മികവ് കാട്ടുന്നില്ലെന്ന് തന്നെ പറയാം. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും ജഡേജ ഇന്ത്യയുടെ അനിവാര്യ ഘടകമാണ്. ഏത് മൈതാനത്തും റണ്‍സടിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനായി അദ്ദേഹം മാറിയിരിക്കുന്നു.

ന്യൂസീലന്‍ഡ് ടെസ്റ്റ് പുരോഗമിക്കവെ അക്ഷര്‍ പട്ടേല്‍ മികവ് കാട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജഡേജയും ബൗളിങ്ങില്‍ കൂടുതല്‍ തിളങ്ങേണ്ടതായുണ്ട്. പഴയതുപോലെ പന്തില്‍ ടേണ്‍ കണ്ടെത്താന്‍ ജഡേജക്കാവുന്നില്ല. പരമ്പരയില്‍ മത്സരം ബാക്കിനില്‍ക്കെ ശക്തമായൊരു തിരിച്ചുവരവ് തന്നെ ബൗളിങ്ങില്‍ ജഡേജ നടത്തേണ്ടതായുണ്ട്. ഇന്ത്യന്‍ പിച്ചിലെ പഴയ ജഡേജയുടെ സ്പിന്‍ മാജിക്ക് കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വന്നാല്‍ ചിലപ്പോള്‍ താരത്തിന് തിരിച്ചടിയായേക്കും.

Story first published: Saturday, November 27, 2021, 17:59 [IST]
Other articles published on Nov 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+