IND vs NZ: പര്‍പ്പിള്‍ ക്യാപ്പില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്പിലേക്ക്- ഹര്‍ഷലിന് കാത്തിരുന്ന അരങ്ങേറ്റം

റാഞ്ചി: ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മറ്റൊരു താരത്തിനു കൂടി ന്യൂസിലാന്‍ഡിനെതിരായ ടി20യില്‍ ഇന്ത്യന്‍ അരങ്ങേറ്റം. ജയ്പൂരിലെ ആദ്യ ടി20യില്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരുടെ ഊഴമായിരുന്നെങ്കില്‍ രണ്ടാമങ്കത്തില്‍ നറുക്കുവീണത് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലിനാണ്. കൈവിരലിനു പരിക്കേറ്റതിനെ തുടര്‍ന്നു പിന്‍മാറേണ്ടി വന്ന മുഹമ്മദ് സിറാജിനു പകരമാണ് ഹര്‍ഷലിനു നറുക്കുവീണത്. ഹര്‍ഷല്‍ മറ്റൊരു പുതുമുഖമായ ആവേശ് ഖാന്‍ എന്നിവരിലൊള്‍ക്കു റാഞ്ചിയില്‍ അവസരം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ആവേശിനു പകരം ഹര്‍ഷലിനെ കളിപ്പിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
ടോസിനു മുമ്പ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളറും ഇപ്പോള്‍ കമന്റേറ്ററുമായ അജിത് അഗാര്‍ക്കറാണ് ഹര്‍ഷലിനു ക്യാപ്പ് സമ്മാനിച്ചത്.

ഇന്ത്യയിലും യുഎഇയിലുമായി നടന്ന ഐപിഎല്ലാണ് ഹര്‍ഷലിന്റെ കരിയര്‍ മാറ്റിമറിച്ചത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 32 വിക്കറ്റുകള്‍ സീസണില്‍ താരം കൊയ്തിരുന്നു. ഹാട്രിക്കും അഞ്ചു വിക്കറ്റ് നേട്ടവുമെല്ലാം ഇതിലുള്‍പ്പെട്ടിരുന്നു. സൂര്യകുമാര്‍ യാദവിനു ശേഷം ഇന്ത്യക്കു വേണ്ടി 30ാം വയസ്സിലോ, അതിനു മുകളിലോ പ്രായത്തില്‍ അരങ്ങേറിയ രണ്ടാമത്തെ താരം കൂടിയാണ് ഹര്‍ഷല്‍. ഇന്ത്യക്കു ടി20യില്‍ അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ ആറാമത്തെ താരമായി അദ്ദേഹം മാറുകയും ചെയ്തു.

നിലവിലെ മുഖ്യ കോച്ചും മുന്‍ ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 38 വയസ്സും 232 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ദ്രാവിഡ് ഇന്ത്യക്കായി ടി20യില്‍ അരങ്ങേറിയത്. ഈ ലിസ്റ്റിലെ രണ്ടാമത്തെയാണ് മറ്റൊരു ബാറ്റിങ് ഇതിഹാസമായിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 33 വയസ്സും 221 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കന്നി ടി20 കളിച്ചത്. ശ്രീനാഥ് അരവിന്ദ് (31 വയസ്സ്, 177 ദിവസം), സ്റ്റുവര്‍ട്ട് ബിന്നി (31 വയസ്സ്, 44 ദിവസം), മുരളി കാര്‍ത്തിക് (31 വയസ്സ്, 39 ദിവസം), ഹര്‍ഷല്‍ (30 വയസ്സ്, 361 ദിവസം) എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍.

2021ല്‍ ആര്‍സിബിക്കൊപ്പമായിരുന്നു ഹര്‍ഷല്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. പക്ഷെ ടൂര്‍ണമെന്റില്‍ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനു 2021 വരെ കാത്തിരിക്കേണ്ടി വന്നു. ആര്‍സിബിക്കൊപ്പം ഹര്‍ഷലിന്റെ രണ്ടാമൂഴം കൂടിയായിരുന്നു കഴിഞ്ഞ സീസണ്‍. 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു താരം. കഴിഞ്ഞ സീസണിനു മുമ്പ് ഹര്‍ഷലിനെ ആര്‍സിബി തങ്ങളുടെ കൂടാരത്തിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു.

ഇന്ത്യക്കു ടോസ്, ബൗളിങ് തിരഞ്ഞെടുത്തു

രണ്ടാം ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കായിരുന്നു ടോസ്. അഇദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റം വരുത്തിയായിരുന്നു ഇന്ത്യ ഈ കളിയില്‍ ഇറങ്ങിയത്. കൈവിരലിനു പരിക്കേറ്റ മുഹമ്മദ് സിറാജിനു പകരം ഹര്‍ഷല്‍ പട്ടേലിന ഇന്ത്യ കളിപ്പിക്കുകയായിരുന്നു.
തുടര്‍ച്ചയായ രണ്ടാം ടി20യിലും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിറങ്ങിയത്. ആദ്യ ടി20യില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ആദം മില്‍നെ, ട്രെന്റ് ബോള്‍ട്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, November 19, 2021, 19:13 [IST]
Other articles published on Nov 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X