വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 'അവര്‍ ശക്തമായി തിരിച്ചുവരും' രഹാനെയേയും പുജാരയേയും പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച്

കാണ്‍പൂര്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തലമുറ മാറ്റത്തിന്റെ മുറവിളി ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്കെതിരെയാണ് ആരാധകര്‍ വിമര്‍ശന ശരങ്ങളെയ്യുന്നത്. രണ്ട് പേരും ടെസ്റ്റില്‍ അസാമാന്യ റെക്കോഡുള്ളവരാണ്. മുന്‍പ് പല സമയത്തും ഇന്ത്യയുടെ രക്ഷകരായിട്ടുമുണ്ട്. എന്നാല്‍ സമീപകാലത്തായി ഇരുവര്‍ക്കും മികച്ച പ്രകടനം നടത്താനാവുന്നില്ല.

IND vs NZ: മുംബൈ ടെസ്റ്റില്‍ ഓപ്പണറായി സാഹ!, ഇന്ത്യന്‍ കോമ്പിനേഷനെക്കുറിച്ച് ജാഫര്‍IND vs NZ: മുംബൈ ടെസ്റ്റില്‍ ഓപ്പണറായി സാഹ!, ഇന്ത്യന്‍ കോമ്പിനേഷനെക്കുറിച്ച് ജാഫര്‍

1

രഹാനെയുടെ ഈ വര്‍ഷത്തെ ബാറ്റിങ് ശരാശരി 20.35ആണ്. പുജാരക്ക് 30ന് മുകളില്‍ ശരാശരിയുണ്ട്. 2019 ജനുവരിയാണ് പുജാരയുടെ അവസാന സെഞ്ച്വറി പ്രകടനം. രണ്ട് പേരുടെയും പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ത്തന്നെ വിമര്‍ശനം ശക്തമാണ്. എന്നാല്‍ രണ്ട് പേരിലും ഇന്ത്യക്ക് ഇപ്പോഴും വലിയ വിശ്വാസമാണ്. സീനിയര്‍ താരങ്ങളായ ഇരുവരും മുമ്പ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അതിനാല്‍ ഇനിയും മികച്ച പ്രകടനം നടത്താനാവുമെന്നും ശക്തമായി തിരിച്ചുവരുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍.

'രഹാനെയും പുജാരയും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയാം. എന്നാല്‍ മുമ്പ് പല പ്രധാനപ്പെട്ട പ്രകടനങ്ങളും നടത്താന്‍ അവര്‍ക്കായിട്ടുണ്ട്. അവര്‍ ശക്തമായി തിരിച്ചെത്തുമെന്നും ടീമിനായി മികച്ച പ്രകടനം നടത്തുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്'- വിക്രാം റാത്തോര്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ സമീപകാല പ്രകടനം വിലയിരുത്തുമ്പോള്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടി വരുമെന്നുറപ്പാണ്.

2

ടോപ് ഓഡറില്‍ നിര്‍ണ്ണായക താരമാണ് പുജാര. മൂന്നാം നമ്പറില്‍ നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന പുജാരക്ക് ഇപ്പോള്‍ ആ പഴയവ് മികവ് കാട്ടാനാവുന്നില്ല. രഹാനെ അഞ്ചാം നമ്പറിലാണ് കളിക്കുന്നത്. രണ്ട് പേരും നിരാശപ്പെടുത്തുന്നത് ടീമിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. രഹാനെയുടെ അവസാന 21 ഇന്നിങ്‌സിലെ സ്‌കോര്‍ 411 റണ്‍സാണ്. ശരാശരി 20ല്‍ താഴെയാണ്. അതേ സമയം 30ന് മുകളില്‍ ശരാശരിയില്‍ 639 റണ്‍സാണ് പുജാര നേടിയത്. ഇതില്‍ ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

രഹാനെയെക്കാള്‍ ഭേദപ്പെട്ട പ്രകടനം പുജാര നടത്തുന്നുണ്ട്. അതിനാല്‍ത്തന്നെ പുജാരയെ മാറ്റിനിര്‍ത്താന്‍ ഇന്ത്യക്കാവില്ല. ഇനി ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അതിനാല്‍ മികച്ച താരനിരയെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായി വരും. സീനിയര്‍ താരങ്ങളെ ആശ്രയിക്കാതെ മുന്നോട്ട് പോവുകയും ഇന്ത്യക്ക് എളുപ്പമാവില്ല. അതിനാല്‍ വരുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര വരെയെങ്കിലും ഇന്ത്യ ഈ രണ്ട് താരങ്ങള്‍ക്കും മുഖ്യ പരിഗണന നല്‍കാനാണ് സാധ്യത.

3

വിരാട് കോലിയെന്ന നായകനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും സീനിയര്‍ താരങ്ങളെ തഴയുന്ന സ്വഭാവക്കാരല്ല. പരമാവധി പിന്തുണ നല്‍കുന്നവരാണ് ഇരുവരും. അതുകൊണ്ട് തന്നെ രഹാനെയേയും പുജാരയേയും പെട്ടെന്ന് ടീമില്‍ നിന്ന് പുറത്താക്കില്ല. രണ്ട് പേരുടെയും മുന്‍ കണക്കുകള്‍ വളരെ മികച്ചതാണ്. എന്നാല്‍ സമീപകാല പ്രകടനം മോശമാണ്.

ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റമെന്ന ആവിശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്. രഹാനെക്ക് പകരം ശ്രേയസ് അയ്യരും പുജാരക്ക് പകരം ഹനുമ വിഹാരിയും വരണമെന്നതാണ് പൊതുവേ ഉയരുന്ന ആവിശ്യം. ഈ മാറ്റം നടപ്പിലാകാന്‍ സാധ്യതയുണ്ടെങ്കിലും ഉടനെയൊന്നും ഈ മാറ്റം ഉണ്ടാകില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ഈ രണ്ട് വിദേശ താരങ്ങളെയും ഇന്ത്യ കളിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. മുംബൈ ടെസ്റ്റിലെ ഇരുവരുടെയും പ്രകടനം നിര്‍ണ്ണായകമാവും. രണ്ട് പേര്‍ക്കും ഫോം കണ്ടെത്തി മികച്ച സ്‌കോര്‍ നേടാനായാല്‍ അല്‍പ്പനാള്‍ കൂടി ടീമില്‍ തുടരാനാവുമെന്നുറപ്പാണ്.

Story first published: Monday, November 29, 2021, 13:06 [IST]
Other articles published on Nov 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X