വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ക്യാപ്റ്റന്‍മാരുടെ 'കസേര കളി'- രണ്ട് ടെസ്റ്റ്, നാലു നായകര്‍!

ആദ്യ ടെസ്റ്റില്‍ നയിച്ചവരല്ല രണ്ടാം ടെസ്റ്റിലെ ക്യാപ്റ്റന്‍മാര്‍

1

മുംബൈ: ഇന്ത്യയും ന്യൂസിലാന്‍ഡും ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍മാരുടെ കസേര കളിക്കാണ് സാക്ഷിയായിരിക്കുന്നത്. രണ്ടു ടെസ്റ്റുകളില്‍ ടീമുകളുടെ നായകരായെത്തിയത് നാലു പേരാണെന്നതാണ് ആശ്ചര്യകരമായ കാര്യം. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. ന്യൂസിലാന്‍ഡിന്റെ നായകനാവട്ടെ കെയ്ന്‍ വില്ല്യംസണും.

എന്നാല്‍ മുംബൈയിലെ രണ്ടാം ടെസ്റ്റിലേക്കു വന്നപ്പോള്‍ ഇരുവരുമില്ല. വിരാട് കോലിക്കു കീഴിലാണ് ഇന്ത്യയിറങ്ങിയതെങ്കില്‍ ടോം ലാതമിനു കീഴിലാണ് ന്യൂസിലാന്‍ഡ് കളിക്കുന്നത്. രണ്ടു ടെസ്റ്റുകളുള്‍പ്പെട്ട പരമ്പരയിലെ ചരിത്രമെടുത്താല്‍ മുമ്പ് ഒരു തവണ മാത്രമേ ഇതു സംഭവിച്ചിട്ടുള്ളൂ. 1889ല്‍ സൗത്താഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലായിരുന്നു ഇത്. അന്നു രണ്ടു ടെസ്റ്റുകളിലില്‍ നാലു നായകര്‍മാരുണ്ടായിരുന്നു.

 കാണ്‍പൂര്‍ ടെസ്റ്റ്

കാണ്‍പൂര്‍ ടെസ്റ്റ്

കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിരാട് കോലിക്കു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയ്ക്കു നറുക്കുവീണത്. മറുഭാഗത്ത് കിവികളെ സ്ഥിരം ക്യാപ്റ്റന്‍ വില്ല്യംസണ്‍ തന്നെ നയിക്കുകയായിരുന്നു.
ആവേശകരമായ ഈ ടെസ്റ്റില്‍ ഇരുടീമുകളും സമനില സമ്മതിച്ചു പിരിയുകയായിരുന്നു. വിജയത്തിനു പടിവാതില്‍ക്കല്‍ എത്തിയ ശേഷമായിരുന്നു ഇന്ത്യക്കു സമനില സമ്മതിക്കേണ്ടി വന്നത്. 284 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു കിവികള്‍ക്കു ഇന്ത്യ നല്‍കിയത്. എന്നാല്‍ ഒമ്പതു വിക്കറ്റിനു 165 റണ്‍സ് നേടി ന്യൂസിലാന്‍ഡ് കളി സമനിലയാക്കുകയായിരുന്നു. 52 ബോളുകള്‍ എറിഞ്ഞിട്ടും അവസാന വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായില്ല. ഇതോടെ മനസ്സില്ലാമനസ്സോടെ ഇന്ത്യ സമ്മതിക്കുകയായിരുന്നു. മറുവശത്ത് തോല്‍വിയുടെ വക്കില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു ന്യൂസിലാന്‍ഡ്.
അവസാന വിക്കറ്റില്‍ ഇന്ത്യന്‍ വംശജരായ രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും ചേര്‍ന്നാണ് അപരാജിത കൂട്ടുകെട്ടിലൂടെ കിവികളുടെ ഹീറോയായി മാറിയത്.

 മുംബൈ ടെസ്റ്റ്

മുംബൈ ടെസ്റ്റ്

മുംബൈ ടെസ്റ്റില്‍ വിരാട് കോലി തിരിച്ചെത്തിയതോടെ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ടീമിനെ നയിച്ച അജിങ്ക്യ രഹാനെയ്ക്കു നായകസ്ഥാനം മാത്രമല്ല ടീമിലെ സ്ഥാനവും നഷ്ടമായി. ഒന്നാം ടെസ്റ്റിന്റെ അവസാന ദിനം ഫീല്‍ഡിങിനിടെയാണ് അദ്ദേഹത്തിനു പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്ന് രണ്ടാംടെസ്റ്റില്‍ നിന്നും രഹാനെയ്ക്കു വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ കന്നി ടെസ്റ്റ് കളിക്കുകയെന്ന അദ്ദേഹത്തിന്റെ മോഹം കൂടിയാണ് ഇതോടെ പൊലിഞ്ഞത്. 79 ടെസ്റ്റുകളില്‍ ഇതിനകം കളിച്ചിട്ടുണ്ടെങ്കിലും വാംഖഡെയില്‍ ഇറങ്ങാന്‍ രഹാനെയ്ക്കു ഭാഗ്യമുണ്ടായിട്ടില്ല.
മറുഭാഗത്ത് പരിക്ക് തന്നെയാണ് വില്ല്യംസണിനും തിരിച്ചടിയായത്. ഇടതു കൈമുട്ടിനേറ്റ പരിക്കു കാരണം അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയായിരുന്നു. കുറച്ചുകാലമായി വില്ല്യംസണിനെ അലട്ടിക്കൊണ്ടിരിക്കുന്ന പരിക്കാണിത്. കാണ്‍പൂര്‍ ടെസ്റ്റിനിടെ ഇത് വഷളായതോടെ അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയായിരുന്നു. വില്ല്യംസണ്‍ വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായതോടെയാണ് ഓപ്പണിങ് ബാറ്റര്‍ ടോം ലാതം നായകസ്ഥാനത്തേക്കു വന്നത്. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റിയുമായി ലാതം ബാറ്റിങില്‍ ടീമിന്റെ ഹീറോയായിരുന്നു. വില്ല്യംസണിനു പകരം ഡാരില്‍ മിച്ചെലാണ് ന്യൂസിലാന്‍ഡിന്റെ പ്ലെയിങ് ഇലവനിലേക്കു വന്നത്.

 മുംബൈ ടെസ്റ്റ് പ്ലെയിങ് ഇലവന്‍

മുംബൈ ടെസ്റ്റ് പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ്- ടോം ലാതം (ക്യാപ്റ്റന്‍), വില്‍ യങ്, ഡാരില്‍ മിച്ചെല്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലെന്‍ഡല്‍ (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, കൈല്‍ ജാമിസണ്‍, ടിം സൗത്തി, വില്ല്യം സോമര്‍വില്ലെ, അജാസ് പട്ടേല്‍.

Story first published: Friday, December 3, 2021, 12:56 [IST]
Other articles published on Dec 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X