വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇന്ത്യയുടെ വലിയ മണ്ടത്തരം! കാണ്‍പൂരില്‍ വിജയം നഷ്ടപ്പെടാന്‍ പ്രധാന കാരണം ചോപ്ര പറയുന്നു

ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സമനില സമ്മതിച്ച ഇന്ത്യന്‍ ടീമിനു പിഴച്ചത് എവിടെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. 284 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു കിവികള്‍ക്കു ഇന്ത്യ നല്‍കിയത്. എന്നാല്‍ ഒമ്പതു വിക്കറ്റിനു 165 റണ്‍സ് നേടി ന്യൂസിലാന്‍ഡ് സമനില പിടിച്ചുവാങ്ങുകയായിരുന്നു. 10 ഓവറിനടുത്ത് ലഭിച്ചിട്ടും കിവികളുടെ അവസാനത്തെ വിക്കറ്റ് വീഴ്ത്തി വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല.

ഇന്ത്യന്‍ വംശജരായ രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനെ തോല്‍വിയുടെ വക്കില്‍ നിന്നും അദ്ഭുകരമായി രക്ഷപ്പെടുത്തിയത്. 52 ബോളുകള്‍ നേരിട്ട ഇരുവരും 10 റണ്‍സ് നേടി ഇന്ത്യക്കു പിടിതരാതെ ക്രീസില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് അജിങ്ക്യ രഹാനെയ്ക്കും സംഘത്തിനും സമനില സമ്മതിക്കേണ്ടി വന്നത്.

 നേരത്തേ ഡിക്ലയര്‍ ചെയ്യണമായിരുന്നു

നേരത്തേ ഡിക്ലയര്‍ ചെയ്യണമായിരുന്നു

രണ്ടാമിന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്യാന്‍ വൈകിയതാണ് ഇന്ത്യ കാണിച്ച ഏറ്റവും വലിയ അബദ്ധമെന്നും ഇതാണ് വിജയം കൈവിടാന്‍ പ്രധാന കാരണണമെന്നും ചോപ്ര വിലയിരുത്തി. രഹാനെ കുറച്ചുകൂടി നേരത്തേ ഡിക്ലയര്‍ ചെയ്യണമായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. മാത്രമല്ല കുറേക്കൂടി വേഗത്തില്‍ റണ്ണെടുക്കുകയും വേണ്ടിയിരുന്നു. നിങ്ങള്‍ ഇവ ചെയ്തില്ലെങ്കില്‍ സാധാരണയായി അവസാന ദിവസമാണ് ഇതിനു പശ്ചാത്തപിക്കേണ്ടി വരിക. അതുതന്നെയാണ് ഇന്ത്യക്കും സംഭവിച്ചത്. വിജയിക്കാവുന്ന റണ്‍സ് ഇന്ത്യയുടെ പക്കലുണ്ടായിരുന്നു. പക്ഷെ ഓവറുകള്‍ കുറവായിരുന്നു. ജയിക്കാന്‍ ഒരൊറ്റ വിക്കറ്റ് കൂടി മാത്രമേ നമുക്ക് ആവശ്യമായിരുന്നുള്ളൂ, പക്ഷെ അതു നേടാന്‍ കഴിഞ്ഞില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യക്കു തിരിച്ചടിയാവും

ഇന്ത്യക്കു തിരിച്ചടിയാവും

ന്യൂസിലാന്‍ഡിനെതിരായ ഈ സമനില ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ ബാധിച്ചേക്കുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റില്‍ നാലു പോയിന്റ് മാത്രം നേടിയാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെ സംബന്ധിച്ച് രസകരമായ ഒരു കാര്യമുണ്ട്. ജയിക്കുകയാണെങ്കില്‍ 12 പോയിന്റും ടൈയ്ക്ക് ആറു പോയിന്റും സമനിലയ്ക്കു നാലു പോയിന്റും തോല്‍വിക്കു പോയിന്റില്ല എന്നതുമാണ്. നാട്ടില്‍ നടക്കുന്ന ഒരു ടെസ്റ്റില്‍ നിങ്ങള്‍ക്കു നാലു പോയിന്റ് മാത്രമാണ് നേടാന്‍ സാധിക്കുന്നതെങ്കില്‍ പോയിന്റ് ശതമാനമെടുത്താല്‍ അതു 33 ശതമാനം മാത്രമായിരിക്കും. ഇതൊരു നല്ല കാര്യമല്ല. കാരണം കൊവിഡ് ഭീഷണി കാരണം ചില പരമ്പരകള്‍ റദ്ദാക്കാനിടയുണ്ട്, എന്തും സംഭവിക്കാമെന്നും ചോപ്ര നിരീക്ഷിച്ചു.
അത്തരം ഘട്ടങ്ങളിലായിരിക്കും പോയിന്റ് ശതമാനം വളരെ നിര്‍ണായകമായി മാറുന്നത്. നാട്ടില്‍ നടക്കുന്ന ടെസ്റ്റുകളില്‍ 100 ശതമാനവും നേടിയെടുക്കാനായിരിക്കണം ടീം ശ്രമിക്കേണ്ടത്. അതിനു കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ കുഴപ്പത്തിലാവുമെന്നും ചോപ്ര മുന്നറിയിപ്പ് നല്‍കി.

 രചിനെ പ്രശംസിച്ചു

രചിനെ പ്രശംസിച്ചു

ന്യൂസിലാന്‍ഡിനു സമനില പൊരുതി നേടിക്കൊടുത്ത രചിന്‍ രവീന്ദ്രയെ ചോപ്ര പ്രശംസിച്ചു. 91 ബോളുകള്‍ നേരിട്ട താരം 18 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയായിരുന്നു. രചിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു ഇത്. നമ്മുടെ രവീന്ദ്ര ന്യൂസിലാന്‍ഡിന്റെ രവീന്ദ്രയെയും (രചിന്‍) നമ്മുടെ പട്ടേല്‍ (അക്ഷര്‍) അവരുടെ പട്ടേലിനെയും (അജാസ്) പുറത്താക്കാന്‍ നിരന്തരം ശ്രമിച്ചിട്ടും വിജയിച്ചില്ല. രചിനും അജാസും കരുത്തോടെ ക്രീസില്‍ നിന്നതിനാലാണ് നമുക്ക് വിജയിക്കാനാവാതെ പോയത്. രചിന്‍ ഈ മല്‍സരത്തില്‍ ചെയ്തതു പോലെ പെര്‍ഫോം ചെയ്യാന്‍ ചിലപ്പോള്‍ കരിയര്‍ മുഴുവന്‍ വേണ്ടിവരും.
ഇത്രയും നേരം ബാറ്റ് ചെയ്ത് രഹാനെ നമുക്കു വേണ്ടി ഒരു ടെസ്റ്റില്‍ സമനില നേടിത്തന്നത് ഞാന്‍ ഓര്‍മിക്കുന്നില്ല. വളരെ വലിയ കരിയറാണ് രചിനു മുന്നിലുള്ളത്, ഇത്തരം അവസരങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ലഭിക്കുകയുള്ളൂ. ഇവിടെ നിന്നും ഇനി റണ്‍സ് കൂടി നേടാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ ആത്മവിശ്വാസം റോക്കറ്റ് പോലെ കുതിക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 30, 2021, 11:32 [IST]
Other articles published on Nov 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X