വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: വെങ്കടേഷിനും ആവേശിനും അരങ്ങേറ്റം? ആദ്യ ടി20യില്‍ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ബുധനാഴ്ച ജയ്പൂരിലാണ് മല്‍സരം

ജയ്പൂര്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ബുധനാഴ്ച ജയ്പൂരില്‍ തുടക്കമാവുകയാണ്. രോഹിത് ശര്‍മ സ്ഥിരം ടി20 ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണിത്. മാത്രമല്ല പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനു കീഴില്‍ ടീം ഇന്ത്യക്കു ഇതു അരങ്ങേറ്റവുമാണ്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സീനിയര്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ ഈ പരമ്പരയില്‍ കളിക്കുന്നത്.

മൂന്ന് പുതുമുഖങ്ങള്‍ ഇന്ത്യന്‍ സംഘത്തില്‍ ഇടം നേടിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്കു ബുധനാഴ്ച അരങ്ങേറാന്‍ അവസരവും ലഭിച്ചേക്കും. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, പേസര്‍മാരായ ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരാണ് ആദ്യമായി ദേശീയ ടീമിലെത്തിയവര്‍. ഒഴിവാക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്കു പകരമാണ് മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറായ വെങ്കടേഷിനു അവസരം ലഭിച്ചത്.

 വെങ്കടേഷും ആവേശും അരങ്ങേറിയേക്കും

വെങ്കടേഷും ആവേശും അരങ്ങേറിയേക്കും

പുറത്തു വരുന്ന സൂചനകള്‍ അനുസരിച്ച് വെങ്കടേഷും ആവേശും ആദ്യ ടി20യിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം. ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം വലയുന്ന ഹാര്‍ദിക്കിന്റെ ബാക്കപ്പായാണ് വെങ്കിയെ ഇന്ത്യ കണ്ടു വച്ചിരിക്കുന്നത്. ഈ പ്രതീക്ഷ കാക്കാന്‍ താരത്തിനു കഴിയുമോയെന്നതിന് ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര ഉത്തരം നല്‍കും. ലഭിക്കുന്ന അവസരങ്ങള്‍ നന്നായി മുതലെടിുക്കാനായാല്‍ മാത്രമേ വെങ്കടേഷിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു താരത്തിന്റേത്. 10 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 370 റണ്‍സെടുത്ത വെങ്കടേഷ് മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

 ജഡേജയ്ക്കു പകരം അക്ഷര്‍

ജഡേജയ്ക്കു പകരം അക്ഷര്‍

രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുടെ റോളില്‍ അക്ഷര്‍ പട്ടേല്‍ കളിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ടീമിനെ രണ്ടാമത്തെ സ്പിന്നറുടെ റോളിലേക്കു യുസ്വേന്ദ്ര ചാഹലും ആര്‍ അശ്വിനും തമ്മിലായിരിക്കം മല്‍സരം.
ടി20 ലോകകപ്പില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി തഴയപ്പെട്ട ചാഹലിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കൂടിയാണിത്. ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി താരം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. അശ്വിന്റെ കാര്യമെടുത്താല്‍ ലോകകപ്പിലെ ആദ്യ രണ്ടു കളികളിലും പുറത്തിരിക്കേണ്ടി വന്നെങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അവസരം ലഭിച്ചപ്പോള്‍ അശ്വിന്‍ കസറിയിരുന്നു.

 ആവേശും സിറാജും

ആവേശും സിറാജും

ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജായിരിക്കും ന്യൂബോള്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുകയെന്നാണ് വിവരം. സിറാജിന്റെ പങ്കാളിയായി പുതുമുഖം ആവേശ് ഖാന്‍ വന്നേക്കും. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മിന്നുന്ന ബൗളിങായിരുന്നു താരം കാഴ്ചവച്ചത്. 24 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ആവേശ് രണ്ടാമതുമെത്തിയിരുന്നു. വേഗവും ബോളിന്‍ മേലുള്ള നിയന്ത്രണവുമാണ് അദ്ദേഹത്തെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയെങ്കിലും ഹര്‍ഷല്‍ പട്ടേലിനു ആദ്യടി20യില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

 റുതുരാജിനും ഇഷാനും പുറത്തിരിക്കേണ്ടി വന്നേക്കും

റുതുരാജിനും ഇഷാനും പുറത്തിരിക്കേണ്ടി വന്നേക്കും

ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദിനും ആദ്യ ടി20യില്‍ പുറത്തിരിക്കേണ്ടി വന്നേക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും തന്നെ ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നുറപ്പായിട്ടുണ്ട്. അതുകൊണ്ടു തന്നെ കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജിനു അവസരം ലഭിക്കാനിടയില്ല. ഐപിഎല്ലിനു ശേഷം ഇപ്പോള്‍ നടക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും തകര്‍പ്പന്‍ ബാറ്റിങാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. മഹാരാഷ്ട്രയ്ക്കു വേണ്ടി തുടര്‍ച്ചയായ മൂന്നു ഫിഫ്റ്റികളടക്കം അഞ്ചു മല്‍സരങ്ങളില്‍ നിന്നും 259 റണ്‍സ് റുതുരാജ് നേടിക്കഴിഞ്ഞു.
അതസമയം, ഇഷാന്‍ മികച്ച ഫോമിലാണെങ്കിലും ശ്രേയസ് ടീമിലേക്കു മടങ്ങിവന്നതിനാല്‍ അദ്ദേഹത്തിനു മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇഷാനു കാത്തിരിക്കേണ്ടി വരും.

 ഭുവിക്കു അവസരം ലഭിച്ചേക്കില്ല

ഭുവിക്കു അവസരം ലഭിച്ചേക്കില്ല

പേസ് ബൗങിളിലേക്കു വന്നാല്‍ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്ന കാര്യം ഉറപ്പില്ല. ക്യാപ്റ്റന്‍ രോഹിത്തും കോച്ച്് ദ്രാവിഡും ചേര്‍ന്നായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ലോകകപ്പില്‍ ഭുവിയുടെ പ്രകടനം മോശമായിരുന്നു. പാകിസ്താനെതിരായ ആദ്യ മല്‍സരത്തിനു ശേഷം അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. ഈ കളിയില്‍ വിക്കറ്റില്ലാതെ മൂന്നോവറില്‍ 35 റണ്‍സായിരുന്നു ഭുവി വഴങ്ങിയത്.
മോശം ഫോമും ഫിറ്റ്‌നസുമെല്ലാം അദ്ദേഹത്തെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ 11 മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ മാത്രമേ ഭുവിക്കു ലഭിച്ചിരുന്നുള്ളൂ. ഭുവിക്കു പകരം ബാറ്റിങില്‍ കൂടി ടീമിനു സംഭാവന ചെയ്യാന്‍ സാധിക്കുന്ന ദീപക് ചാഹര്‍ പ്ലെയിങ് ഇലവനിലെത്താനാണ് സാധ്യത.

 ആദ്യ ടി20യില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ആദ്യ ടി20യില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍/ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍/ അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്.

ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍, രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ് ടി20 ടീം

ന്യൂസിലാന്‍ഡ് ടി20 ടീം

ടിം സൗത്തി (ക്യാപ്റ്റന്‍), ടോഡ് ആസില്‍, ട്രെന്റ് ബോള്‍ട്ട്, മാര്‍ക്ക് ചാപ്മാന്‍, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കൈല്‍ ജാമിസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചെല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫേര്‍ട്ട്, ഇഷ് സോധി.

Story first published: Tuesday, November 16, 2021, 14:38 [IST]
Other articles published on Nov 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X