വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സഞ്ജുവിനെ ഒഴിവാക്കിയത് നന്നായി! ടാക്കൂറിനെ തഴഞ്ഞപ്പോള്‍ നെഹ്‌റയ്ക്കു 'പൊള്ളി'

രണ്ടാം ഏകദിനത്തില്‍ സഞ്ജു തഴയപ്പെട്ടിരുന്നു

sanju

ന്യൂസിലാന്‍ഡിനെതിരേ മഴയെടുത്ത രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണിനെ ഇന്ത്യ തഴഞ്ഞില്‍ വിമര്‍ശനം ശക്തമാകവെ ടീം മാനേജ്‌മെന്റിനെ നായീകരിച്ചിരിക്കുകയാണ് മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ. ആദ്യ ളിയില്‍ 30 പ്ലസ് നേടിയിട്ടും തികച്ചും അപ്രതീക്ഷിതമായി രണ്ടാമങ്കത്തില്‍ ഇന്ത്യ മാറ്റി നിര്‍ത്തുകയായിരുന്നു. പകരം ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയത്. ഇന്ത്യ ചെയ്തതു തന്നെയാണ് ശരിയെന്നും താനായിരുന്നെങ്കിലും സഞ്ജുവിനു പകരം ഹൂഡയെയായിരുന്നു കളിപ്പിക്കുകയെന്നും നെഹ്‌റ വ്യക്തമാക്കി.

Also Read: IND vs NZ Odi: സഞ്ജുവിനെ വീണ്ടും തഴഞ്ഞു! പകരം ഹൂഡ പ്ലേയിങ് 11, ആരാധക രോഷംAlso Read: IND vs NZ Odi: സഞ്ജുവിനെ വീണ്ടും തഴഞ്ഞു! പകരം ഹൂഡ പ്ലേയിങ് 11, ആരാധക രോഷം

എന്നാല്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഒഴിവാക്കിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ അദ്ദേഹം വിമര്‍ശിച്ചു. ആദ്യ മല്‍സരത്തില്‍ കാര്യമാ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ ശര്‍ദ്ദുലിനു പകരം ദീപക് ചാഹറിനെയാണ് ടീമിലേക്കു ഇന്ത്യ തിരികെ വിളിച്ചത്.

ഹൂഡയെ കളിപ്പിക്കാന്‍ കാരണം

ഹൂഡയെ കളിപ്പിക്കാന്‍ കാരണം

ബൗളിങ് പരിഗണച്ചിട്ടാവില്ല ദീപക് ഹൂഡയെ ഇന്ത്യ തിരഞ്ഞെടുത്തത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം നിങ്ങള്‍ക്കു ടീമില്‍ വാഷിങ്ടണ്‍ സുന്ദറുണ്ട്. വാഷിങ്ടണ്‍ നന്നായി ബൗള്‍ ചെയ്തിരുന്നു. ടി20 പരമ്പരയില്‍ ചില വിക്കറ്റുകളെടുക്കുകയും ചെയ്തു.
വാഷിങ്ടണ്‍ നമ്മുടെ ആറാമത്തെ ബൗളിങ് ഓപ്ഷനാണ്. അതു അത്ര മികച്ചതല്ലെന്നു മറ്റൊരു കാര്യമെന്നും ആമസോണ്‍ പ്രൈമിന്റെ ഷോയില്‍ സംസാരിക്കവെ ആശിഷ് നെഹ്‌റ വ്യക്തമാക്കി.

ടാക്കൂറിനെ ഒഴിവാക്കരുതായിരുന്നു

ടാക്കൂറിനെ ഒഴിവാക്കരുതായിരുന്നു

ഇന്ത്യ രണ്ടു മാറ്റങ്ങളോടെയാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ആദ്യത്തെ കാര്യം രണ്ടു തെറ്റുകള്‍ ശരിയാവുമെന്നു എനിക്കു തോന്നുന്നില്ല. ശര്‍ദ്ദുല്‍ ടാക്കൂറിനു മുമ്പ് ദീപക് ചാഹറായിരിക്കു തന്നെ വേണം. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ ടാക്കൂറിനെ മാറ്റിനിര്‍ത്തി ചാഹറിനെയെടുക്കുകയും ചെയ്തു. പക്ഷെ ഒരൊറ്റ മല്‍സരത്തിനു ശേഷം ടാക്കൂറിനെ തഴഞ്ഞത് കടുപ്പമായിപ്പോയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ആശിഷ് നെഹ്‌റ അഭിപ്രായപ്പെട്ടു.

Also Read: ഈ അഞ്ച് ഇടം കൈയന്‍മാര്‍ക്ക് ഇന്ത്യയെ ഇഷ്ടമല്ല! തല്ലിപ്പറത്തും, കണ്ണുതള്ളുന്ന റെക്കോഡ്

സഞ്ജുവിനേക്കള്‍ യോഗ്യന്‍ ഹൂഡ

സഞ്ജുവിനേക്കള്‍ യോഗ്യന്‍ ഹൂഡ

ശര്‍ദ്ദുല്‍ ടാക്കൂറിനെ തഴഞ്ഞതില്‍ ആശിഷ് നെഹ്‌റയ്ക്കു നിരാശയുണ്ടെങ്കിലും സഞ്ജു സാംസണിന്റെ കാര്യത്തില്‍ ഇതു ഇല്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. സഞ്ജുവിനു പകരം ദീപക് ഹൂഡയെ ഇറക്കിയ തീരുമാനത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
സഞ്ജു സാംസണിന്റെ കാര്യം നോക്കൂ. ഞാനാണെങ്കിലും ദീപക് ഹൂഡയെയായിരിക്കും സഞ്ജുവിനേക്കാള്‍ മുമ്പ് കളിപ്പിക്കുക. കാരണം ഹൂഡ കഴിഞ്ഞ ടി0 ലോകകപ്പില്‍ കളിച്ചിട്ടുള്ളതാണ്. പെട്ടെന്നാണ് അവന്‍ എവിടെയുമില്ലാതെ പോയിരിക്കുന്നത്. ടാക്കൂറിനെപ്പോലെ ഹൂഡയ്ക്കും കാര്യങ്ങള്‍ ബുദ്ധിമുട്ടായിരിക്കുകയാണെന്നും നെഹ്‌റ നിരീക്ഷിച്ചു.

ഹൂഡ ആറാമത്തെ ബൗളിങ് ഓപ്ഷനല്ല

ഹൂഡ ആറാമത്തെ ബൗളിങ് ഓപ്ഷനല്ല

ഇന്ത്യയുടെ ബൗളിങ് എടുക്കുകയാണെങ്കില്‍ രണ്ടു പുതിയ താരങ്ങള്‍ പ്ലെയിങ് ഇലവനിലുണ്ട് (അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്). സുന്ദറും ടാക്കൂറുമായിരുന്നു അടുത്ത രണ്ടു പേരായി വേണ്ടിയിരുന്നത്. ഇരുവരും ടി20യില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചവരാണ്. ഇവരെക്കൂടാതെ യുസ്വേന്ദ്ര ചഹലുമാണ് പ്ലെയിങ് ഇലവനില്‍ വേണ്ടത്. അഞ്ചു ബൗളിങ് ഓപ്ഷനുകള്‍ ഓക്കെയാണ്. പക്ഷെ നിങ്ങള്‍ക്കു തീര്‍ച്ചയായും ആറാമത്തെ ബൗളിങ് ഓപ്ഷനും വേണം. ഇതു ഞാന്‍ ഹൂഡയെ തിരഞ്ഞെടുക്കില്ല. ദീപക് ചാഹറായിരിക്കും എന്റെ ആറാമത്തെ ബൗളിങ് ഓപ്ഷന്‍. കാരണം ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ ഇല്ലെന്നും ആശിഷ് നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

Also Read: വിരമിച്ചിട്ട് രണ്ട് വര്‍ഷം, എന്നിട്ടും ധോണി എന്തുകൊണ്ട് അബുദാബി ടി10 ലീഗില്‍ കളിക്കുന്നില്ല?

മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു

മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ണ്ടാം ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഒരു വിക്കറ്റിനു 98 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. നായകന്‍ ശിഖര്‍ ധവാനെയായിരുന്നു (3) ഇന്ത്യ നഷ്ടമായത്. മഴ കാരണം കളി മുടങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്‍ (45), സൂര്യകുമാര്‍ യാദവ് (34) എന്നിവരായിരുന്നു ക്രീസില്‍.

Story first published: Sunday, November 27, 2022, 14:21 [IST]
Other articles published on Nov 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X