വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സൂര്യയെ പിന്നിലാക്കി ശ്രേയസ് എങ്ങനെ അരങ്ങേറി? ദ്രാവിഡിനെ ആകര്‍ഷിച്ചത് എന്തെന്നറിയാം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിന്റേത്

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പ് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കിയ കാര്യങ്ങളിലൊന്ന് ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ആരെ കളിപ്പിക്കുമെന്നതായിരുന്നു. കോലിയുടെ പൊസിഷനായ നാലാം നമ്പറിലേക്കു രണ്ടു പേരായിരുന്നു മല്‍സരംഗത്തുണ്ടായിരുന്നത്. ഇവരാവട്ടെ ടെസ്റ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്തവരുമായിരുന്നു. ഒന്ന് ശ്രേയസ് അയ്യരായിരുന്നെങ്കില്‍ മറ്റൊന്ന് സൂര്യകുമാര്‍ യാദവായിരുന്നു. രണ്ടു പേരും നിശ്ചിത ഓവര്‍ ടീമുകളിലെ സ്ഥിരം സാന്നിധ്യവുമാണ്.

മികച്ച ഫോമിലുള്ള സൂര്യക്കായിരിക്കും കോലിക്കു പകരം നറുക്കുവീഴുമെന്നായിരുന്നു പലരും കരുതിയിരുന്നത്. പക്ഷെ സംഭവിച്ചത് മറിച്ചൊന്നായിരുന്നു. ശ്രേയസിനെ കളിപ്പിക്കാനാണ് പുതിയ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും തീരുമാനിച്ചത്. എങ്ങനെയാണ് സൂര്യയെ മറികടന്ന് ശ്രേയസ് ദ്രാവിഡിന്റെ വിശ്വാസം നേടിയെടുത്തതെന്നു പരിശോധിക്കാം.

33 മാസങ്ങള്‍ക്കു ശേഷമാദ്യം

33 മാസങ്ങള്‍ക്കു ശേഷമാദ്യം

33 മാസങ്ങള്‍ക്കു മുമ്പായിരുന്നു മുംബൈയ്ക്കു വേണ്ടി ശ്രേയസ് ഒരു ഫസ്റ്റ് ക്ലാസ് മല്‍സരം കളിച്ചത്. എന്നിട്ടും ദേശീയ ടീമിലെത്തുന്നതില്‍ താരത്തിനു ഇതു തടസ്സമായില്ല. 2019 ഫെബ്രുവരിക്കു ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രേയസ് കളിച്ചിട്ടില്ല.
നേരത്തേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നടത്തിയിട്ടുള്ള തകര്‍പ്പന്‍ പ്രകടനമാണ് ശ്രേയസിനു തുണയായത്. 2019 വരെ അഞ്ചു സീസണുകളിലായി 45 മല്‍സരങ്ങളില്‍ നിന്നും 52.18 ശരാശരിയില്‍ 4592 റണ്‍സ് ശ്രേയസ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറികളും ഇതില്‍പ്പെടുന്നു. 2017 മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരേ ധര്‍മശാലയില്‍ നടന്ന ടെസ്റ്റില്‍ പരിക്കേറ്റ വിരാട് കോലിക്കു പകരം ശ്രേയസ് അരങ്ങേറ്റം കുറിക്കേണ്ടതായിരുന്നു. പക്ഷെ അന്നു ടീമിനെ നയിച്ച രഹാനെ ഒരു എക്‌സ്ട്രാ ബൗളറെ കളിപ്പിക്കുകയായിരുന്നു.

 ദ്രാവിഡിന്റെ സാന്നിധ്യം

ദ്രാവിഡിന്റെ സാന്നിധ്യം

രവി ശാസ്ത്രിക്കു പകരം മുന്‍ ഇതിഹാസ താരം കൂടിയായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായതോടെയാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ശ്രേയസിനു വഴി തുറന്നത്. ഹനുമാ വിഹാരിയെപ്പോലും ഒഴിവാക്കിയാണ് ശ്രേയസിനെ ഇന്ത്യ ടീമിലെടുത്തത്. ഇതിനു പിന്നില്‍ ദ്രാവിഡിന്റെ പിന്തുണ തീര്‍ച്ചയായുമുണ്ടെന്നതില്‍ സംശയമില്ല.
കാരണം ശ്രേയസിന്റെ കഴിവില്‍ ഉറച്ച വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യന്‍ എ ടീമിന്റെ കോച്ചായിരിക്കെ ദ്രാവിഡിനു കീഴില്‍ താരം കളിക്കുകയും ചെയ്തിട്ടുണ്ട്.

 ആദ്യം ഡിസിക്കൊപ്പം

ആദ്യം ഡിസിക്കൊപ്പം

2016ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമിന്റെ ഉപദേശകനായി ദ്രാവിഡ് പ്രവര്‍ത്തിച്ചിരുന്നു. അന്നു ഡല്‍ഹി ടീമിന്റെ ഭാഗമായിരുന്നു ശ്രേയസ്. പക്ഷെ സീസണിന്റെ അവസാനത്തോടെ താരത്തിനു ടീമിലെ സ്ഥാനം നഷ്ടമായി. സീസസിനു ശേഷം ദ്രാവിഡ് ഇന്ത്യന്‍ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായി മാറി.
എ ടീമിനോടൊപ്പം പ്രവര്‍ത്തിക്കവെയാണ് ശ്രേയസിന്റെ പ്രതിഭയെ അടുത്ത് നിന്നു നിരീക്ഷിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കുന്നത്. നേരത്തേ ഡിസിയില്‍ ദ്രാവിഡിന്റെ പ്രശംസ പിടിച്ചുപറ്റാന്‍ കഴിയാതിരുന്ന ശ്രേയസ് എ ടീമിനോടൊപ്പം ഇതു നേടിയെടുക്കുകയും ചെയ്തു. മികച്ച പ്രകടനങ്ങളിലൂടെ നാട്ടിലും വിദേശത്തും ടീമിലെ അവിഭാജ്യ ഘടകമായി താരം മാറി. മാത്രമല്ല എ ടീമിനെ നയിച്ചതും ശ്രേയസായിരുന്നു.

 ബാക്കപ്പായി ശ്രേയസ്

ബാക്കപ്പായി ശ്രേയസ്

ടെസ്റ്റില്‍ പ്രായമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ മധ്യനിരയുടെ ബാക്കപ്പുകളിലൊന്നായി വളര്‍ത്തിക്കൊണ്ടു വരേണ്ട താരങ്ങളിലൊരാളായാണ് ശ്രേയസിനെ ദ്രാവിഡ് കണ്ടുവച്ചിരിക്കുന്നത്. ഈ കാരണത്താല്‍ തന്നെയാണ് കാണ്‍പൂരില്‍ താരത്തെ ടീമിലുള്‍പ്പെടുത്തിയത്. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരെ അധികകാലം ടീമിനു ആശ്രയിക്കാനാവില്ല. അതിനാലാണ് രണ്ടു പേരേക്കാള്‍ കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്ന ശ്രേയസിനു നറുക്കുവീണത്.
മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ പുജാര, രഹാനെ എന്നിവരിലൊരാളുടെ സ്ഥാനം തട്ടിയെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും. മാത്രമല്ല ക്യാപ്റ്റന്‍ കോലിയും ടെസ്റ്റില്‍ അധികകാലം തുടരാനിടയില്ല. കോലിക്കു പകരവും ശ്രേയസ് ടീമിനു മുതല്‍ക്കൂട്ടായി മാറിയേക്കും.

Story first published: Thursday, November 25, 2021, 13:47 [IST]
Other articles published on Nov 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X