വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഏകദിനത്തില്‍ ഫ്‌ളോപ്പാവുന്ന സൂര്യ, കാരണം ഒന്നു മാത്രം! ചൂണ്ടിക്കാട്ടി മുന്‍ താരം

കളിച്ച രണ്ടു മല്‍സരങ്ങളിലും താരം ബാറ്റിങില്‍ ഫ്‌ളോപ്പായി

SURYA

ഇന്ത്യന്‍ ഏകദിന ടീമിലേക്കു തന്റെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാന്‍ സൂര്യകുമാര്‍ യാദവിനു ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച പരമ്പര. പക്ഷെ താരം അതില്‍ ദയനീയമായി പരാജയപ്പെട്ടു. ഐസിസിയുടെ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്ററായിട്ടും ഏകദിനത്തില്‍ അതില്‍ നിഴല്‍ മാത്രമാണ് സൂര്യ. കിവികള്‍ക്കെതരേ രണ്ടിന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ 31, 14 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

ഏകദിനത്തില്‍ സൂര്യയേക്കാള്‍ ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത് ശ്രേയസ് അയ്യര്‍ക്കാണ്. ഈ ഫോര്‍മാറ്റില്‍ താരത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇതിനു കാരണം. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളിയിലും സൂര്യയെ പുറത്തിരുത്തി ശ്രേയസിനെ ഇന്ത്യ കളിപ്പിക്കാനുള്ള കാരണവും ഇതു തന്നെ. അന്നു സൂര്യയെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കണമെന്നു പലരും മുറവിളി കൂട്ടിയിരുന്നു. ന്യൂസിലാന്‍ഡുമായുള്ള പരമ്പര സമാപിച്ചതോടെ അവര്‍ക്ക് അതിനുള്ള മറുപടിയും ലഭിച്ചിരിക്കുകയാണ്.

പരിക്കു കാരണം ശ്രേയസ് പുറത്തായതോടെയാണ് കിവികള്‍ക്കെതിരേ മൂന്നു മല്‍സരങ്ങളിലും സൂര്യക്കു പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. ശ്രേയസിനെ പിന്തള്ളി ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ലഭിച്ച മികച്ച അവസരം പക്ഷെ അദ്ദേഹം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ശ്രേയസ് തിരിച്ചെത്തിയാല്‍ ഇനു സൂര്യക്കു വഴി മാറിക്കൊടുക്കേണ്ടി വരും.

<strong>Also Read: IND vs NZ: സൂര്യയും ഇഷാനും വേണ്ട! പകരം ശ്രേയസും സഞ്ജുവും മതി, 'സ്‌കൈ'ക്കെതിരേ ഫാന്‍സ്</strong>Also Read: IND vs NZ: സൂര്യയും ഇഷാനും വേണ്ട! പകരം ശ്രേയസും സഞ്ജുവും മതി, 'സ്‌കൈ'ക്കെതിരേ ഫാന്‍സ്

ടി20യില്‍ 45 മല്‍സരങ്ങളില്‍ നിന്നും 46.41 ശരാശരിയില്‍ 1578 റണ്‍സ് സ്‌കൈ അടിച്ചെടുത്തു കഴിഞ്ഞു. പക്ഷെ ഏകദിനത്തില്‍ 28.8 മാത്രമാണ് താരത്തിന്റെ ശരാശരി. എന്തുകൊണ്ടാണ് ഏകദിനത്തില്‍ സൂര്യ പതറുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.

ടി20 മനസ്സില്‍ വച്ച് കളിക്കുന്നു

ടി20 മനസ്സില്‍ വച്ച് കളിക്കുന്നു

ഇതു വളരെയധികം അമ്പരപ്പിക്കുന്ന കാര്യം തന്നെയാണ്. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നു എനിക്കു മനസ്സിലാക്കാന്‍ കഴിയും. മനസ്സില്‍ ടി20 വച്ചിട്ടാണ് സൂര്യകുമാര്‍ യാദവ് ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നത്. ഗെയിമിന്റെ ദൈര്‍ഘ്യം കുറയുമ്പോള്‍ നിങ്ങള്‍ക്കു ബാറ്റിങില്‍ കൂടുതല്‍ റിസ്‌ക്കുകള്‍ എടുക്കേണ്ടതായി വരും. സൂര്യക്കു അതു ശീലമായിരിക്കുകയാണ്.

അത്തരമൊരു രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ ഏകദിന ഫോര്‍മാറ്റ് ഇങ്ങനെയല്ല. അത്രയും റിസ്‌ക്കുകള്‍ ഏകദിനത്തില്‍ എടുക്കേണ്ട ആവശ്യമില്ലെന്നും വസീം ജാഫര്‍ വിശദീകരിച്ചു.

Also Read: ഐസിസി ഏകദിന ടീം ഓഫ് ദി ഇയര്‍- ഇവര്‍ എവിടെ? ഇന്ത്യന്‍ താരമടക്കം 3 പേരെ തഴഞ്ഞു!

സൂര്യ തിരിച്ചുവരും

സൂര്യ തിരിച്ചുവരും

ഏകദിനത്തില്‍ താന്‍ പരാജയപ്പെടുന്നതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് സൂര്യകുമാര്‍ യാദവ് ശക്തമായി തിരിച്ചുവന്ന് വിജയം കൊയ്യുമെന്നു തനിക്ക് ആത്മവിശ്വാസമുണ്ടെന്നു വസീം ജാഫര്‍ പറഞ്ഞു.

എവിടെയാണ് തനിക്കു പിഴയ്ക്കുന്നതെന്നു തിരിച്ചറിഞ്ഞ് അതു തിരുത്തി സൂര്യ തിരിച്ചുവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ ഫോര്‍മാറ്റിലും തിളങ്ങാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഏകദിനത്തില്‍ നിന്നും കുറച്ചു സമയം വിട്ടുനില്‍ക്കുന്നത് ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ മെച്ചപ്പെടുവാന്‍ സൂര്യയെ സഹായിക്കുമെന്നും ജാഫര്‍ നിരീക്ഷിച്ചു.

ഏകദിനത്തില്‍ അവസാനമായി കളിച്ച 12 ഇന്നിങ്‌സുകളില്‍ പുറത്താവാതെ നേടിയ 34 റണ്‍സാണ് സൂര്യയുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.

Also Read: IND vs NZ: സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലുമറിയില്ല, മധ്യനിരയില്‍ ഇഷാന്‍ വേണ്ട!

ഇന്ത്യന്‍ വിജയരഹസ്യം

ഇന്ത്യന്‍ വിജയരഹസ്യം

ഈ വര്‍ഷം ഇതിനകം കളിച്ച ആറു ഏകദിന മല്‍സരങ്ങളിലും ഇന്ത്യ ജയിച്ചുകഴിഞ്ഞു. ശ്രീലങ്കയെ 3-0നു തൂത്തുവാരിയ ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെയാണ് ന്യൂസിലാന്‍ഡിനെയും കശാപ്പ് ചെയ്തത്. ഇന്ത്യയുടെ മികച്ച പ്രകടനത്തിനു കാരണവും ജാഫര്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഉമ്രാന്‍ മാലിക്കും ഉജ്ജ്വലമായി പെര്‍ഫോം ചെയ്തു. ഐപിഎല്‍ മുതല്‍ ഉമ്രാന്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്. വലിയ സന്ദര്‍ഭങ്ങളില്‍ വലിയ വിക്കറ്റുകള്‍ അവനു വീഴ്ത്താന്‍ കഴിയുന്നു.

ബാറ്റിങില്‍ ശുഭ്മാന്‍ ഗില്ലാണ് വേറിട്ടു നില്‍ക്കുന്നത്. ഏകദിനത്തിലും ടെസ്റ്റിലും അവനെ തടഞ്ഞുനിര്‍ത്താന്‍ ഒന്നിനും കഴിയില്ല. മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് ഗില്ലെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച പരമ്പരയില്‍ ഗില്ലായിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്. മൂന്നു കളിയില്‍ നിന്നും ഓരോ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമടക്കം 180ന് മുകളില്‍ ശരാശരിയില്‍ 360 റണ്‍സാണ് താരം വാരിക്കൂട്ടിയത്.

Story first published: Wednesday, January 25, 2023, 7:01 [IST]
Other articles published on Jan 25, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X