IND vs NZ: കോലി ശരിക്കും ഔട്ടോ? അല്ലെന്നു മുന്‍ താരങ്ങളും ഫാന്‍സും! അംപയര്‍മാര്‍ക്കു കൂവല്‍

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിവാദ പുറത്താവലിനെതിരേ ആരാധകരോഷം പുകയുന്നു. മുന്‍ താരങ്ങളും ഇന്ത്യന്‍ ടീമിന്റെ ആരാധകരുമെല്ലാം ഒരുപോലെ രംഗത്തു വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. അംപയര്‍മാരുടെ തീരുമാനം അബദ്ധമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ട്വിറ്ററില്‍ നോട്ടൗട്ട് എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങിലേക്കു വരികയും ചെയ്തിരുന്നു. ടീ ബ്രേക്കിനു ശേഷം കളി പുനരാരംഭിക്കുമ്പോള്‍ അംപയര്‍മാരായ നിതിന്‍ മേനോന്‍, അനില്‍ ചൗധരി എന്നിവരെ കൂകി വിളിച്ചായിരുന്നു വാംഖഡെയിലെ കാണികള്‍ വരവേറ്റത്.

Virat Kohliയെ ഔട്ടാക്കിയ അംപയര്‍ക്ക് കൂവല്‍ | Oneindia Malayalam

സ്പിന്നര്‍ അജാസ് പട്ടേലിന്റെ ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് കോലി പുറത്തായത്. നാലു ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു റണ്ണെുക്കാനായിരുന്നില്ല. അംപയര്‍ അനില്‍ ചൗധരി ഒൗട്ട് നല്‍കിയപ്പോള്‍ കോലി ഡിആര്‍എസ് വിളിക്കുകയായിരുന്നു. പക്ഷെ തേര്‍ഡ് അംപയര്‍ക്കും കൃത്യമായ നിഗമനത്തില്‍ എത്താനായില്ല. മതിയായ തെളിവ് റീപ്ലേയില്‍ ലഭിക്കാത്തതിനാല്‍ തേര്‍ഡ് അംപയര്‍ ഫീല്‍ഡ് അംപയറായ ചൗധരിയോടു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബോള്‍ ട്രാക്കില്‍ ഔട്ടാണെന്നു വ്യക്തമായിരുന്നെങ്കിലും പാഡില്‍ പതിക്കുന്നതിനു മുമ്പ് ബാറ്റില്‍ ടച്ചുണ്ടായിരുന്നോ എന്ന കാര്യത്തിലാണ് അവ്യക്തതയുള്ളത്. ഈ കാരണത്താലാണ് തേര്‍ഡ് അംപയര്‍ക്കും കൃത്യമായ തീരുമാനമെടുക്കാനാവാതെ പോയത്. കോലിയാവട്ടെ തേര്‍ഡ് അംപയറുതെ തീരുമാനത്തില്‍ രോഷവും നിരാശയും പ്രകടിപ്പിച്ചാണ് ഗ്രൗണ്ട് വിട്ടത്. പുറത്താവലിനെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.

 സാമാന്യബുദ്ധി ഉപയോഗിക്കണമായിരുന്നു

സാമാന്യബുദ്ധി ഉപയോഗിക്കണമായിരുന്നു

വിരാട് കോലി ഔട്ടായിരുന്നില്ലെന്നാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫര്‍ ട്വീറ്റ് ചെയ്തത്. ബാറ്റിലാണ് ബോള്‍ ആദ്യം തട്ടിയതെന്നാണ് എന്റെ അഭിപ്രായം. മതിയായ തെളിവില്ലെന് ഭാഗം എനിക്കു മനസ്സിലാവും. പക്ഷെ സാമാന്യബുദ്ധി ഉപയോഗിക്കേണ്ട സന്ദര്‍ഭമായിരുന്നു ഇത്. പക്ഷെ സാമാന്യബുദ്ധി അത്ര സാധാരണമെന്നു പറയേണ്ടി വരും. വിരാട് കോലിയെക്കുറിച്ച് ഫീല്‍ ചെയ്യുന്നുവെന്നും ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.

 തേര്‍ഡ് അംപയറുടെ പിഴവ്

തേര്‍ഡ് അംപയറുടെ പിഴവ്

ബോള്‍ ബാറ്റില്‍ തട്ടിയ ശേഷം ദിശ മാറിയാണ് പാഡിലേക്കു വന്നതെന്നു വളരെ വ്യക്തമാണ്. വിരാട് കോലി ഉടന്‍ തന്നെ അംപയറുടെ തീരുമാനത്തിനെതിരേ റിവ്യു വിളിക്കുകയും ചെയ്തു. തേര്‍ഡ് അംപയര്‍ ഇത്ര വലിയൊരു അബദ്ധം ചെയ്യുമോ? വിരാട് കോലിക്കു ഒന്നും ശരിയായി വരുന്നില്ല എന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

 റാവലിനും രോഷം

റാവലിനും രോഷം

പ്രശസ്ത ബോളിവുഡ് നടന്‍ പരേഷ് റാവലും വിരാട് കോലിക്കെതിരേ തേര്‍ഡ് അംപയറുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആഞ്ഞടി്ച്ചത്. ഇതു തേര്‍ഡ് അംപയറോ, തേര്‍ഡ് ക്ലാസ് അംപയറിങോ എന്നായിരുന്നു റാവലിന്റെ ട്വീറ്റ്.

 ഈ വര്‍ഷത്തെ മോശം തീരുമാനം

ഈ വര്‍ഷത്തെ മോശം തീരുമാനം

ഈ വര്‍ഷത്തെ ഏറ്റവും മോശം തീരുമാനമാണിത്. ഈ തീരുമാനത്തില്‍ നിന്നും ഇനിയും മോചിതനാവാന്‍ കഴിഞ്ഞിട്ടില്ല. നിര്‍ഭാഗ്യവാനായ ക്യാപ്റ്റന്‍ വിരാട് കോലി എന്നായിരുന്നു ഒരു പ്രതികരണം.

മതിയായ തെളിവുകളുടെ അഭാവം കാരണം വിരാട് കോലിക്കെതിരേ ഔട്ട് വിളിച്ചിരിക്കുന്നു. ഇതാദ്യമായല്ല അദ്ദേഹത്തിനു ഇതു സംഭവിക്കുന്നത്. 2017ല്‍ ബെംഗളൂരുവില്‍ നടന്ന ടെസ്റ്റിലും ഇതേ രീതിയില്‍ വിരാട് പുറത്തായിരുന്നു. ആത്മവിശ്വാശത്തോടെയായിരുന്നു വിരാട് റിവ്യുയെടുത്തത്, പക്ഷെ ഉടന്‍ ഔട്ട് വിളിക്കപ്പടുകയും ചെയ്തുവെന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

 ഔട്ടല്ലെന്നു വോനും

ഔട്ടല്ലെന്നു വോനും

സാധാരണയായി ഇന്ത്യന്‍ ടീമിനെ വിമര്‍ശരിട്ടും പരിഹസിച്ചുമെല്ലാം ആരാധകരുടെ രോഷത്തിനും പരിഹാസങ്ങള്‍ക്കുമെല്ലാം ഇരയായിട്ടുള്ള ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോനിനും കോലിയുടെ പുറത്താവലിനെതിരേ പ്രതികരിച്ചു. നോട്ടൗട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കോലിക്കെതിരായ തീരുമാനം തീര്‍ച്ചയായും നോട്ടൗട്ടാണ്. തകര്‍പ്പന്‍ തിരിച്ചുവരവാണ് സെഷനില്‍ ന്യൂസിലാന്‍ഡ് നടത്തിയത്. പക്ഷെ വിരാടിനെരായ എല്‍ബിഡബ്ല്യു തീരുമാനത്തിന്റെ ഗുണം അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നു ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ പാര്‍ഥീവ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, December 3, 2021, 17:03 [IST]
Other articles published on Dec 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X