വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്

രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടി പൃഥ്വി കരുത്തുകാട്ടിയതോടെയാണ് ഇന്ത്യ താരത്തെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചത്

1

റാഞ്ചി: ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് പൃഥ്വി ഷായെ ഇന്ത്യ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചത്. ഫിറ്റ്‌നസ് പ്രശ്‌നം ചൂണ്ടിക്കാട്ടി ഇന്ത്യ മാറ്റിനിര്‍ത്തിയപ്പോളും ആഭ്യന്തര ക്രിക്കറ്റില്‍ പൃഥ്വി തകര്‍ത്താടുകയായിരുന്നു.

രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടി പൃഥ്വി കരുത്തുകാട്ടിയതോടെയാണ് ഇന്ത്യ താരത്തെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചത്. ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ ഇന്ത്യ പൃഥ്വിയെ പരിഗണിച്ചെങ്കിലും ആദ്യ മത്സരത്തിനുള്ള പ്ലേയിങ് 11 നിന്ന് തഴഞ്ഞിരിക്കുകയാണ്.

ശുബ്മാന്‍ ഗില്ലിനെ ഇഷാന്‍ കിഷനൊപ്പം ഓപ്പണറായി ഇന്ത്യ ഇറക്കും. ശ്രീലങ്കന്‍ ടി20 പരമ്പരയില്‍ ഫ്‌ളോപ്പായിരുന്നിട്ടും സമീപകാലത്തെ ഏകദിനത്തിലെ പ്രകടനം വിലയിരുത്തിയാണ് ഗില്ലിന് ഇന്ത്യ ടി20യിലും അവസരം നല്‍കിയത്.

ഇതോടെ പൃഥ്വി ഷാ തഴയപ്പെട്ടു. ഇപ്പോഴിതാ പൃഥ്വിയെ ഇന്ത്യ തഴഞ്ഞതിനെതിരേ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. നായകന്‍ ഹര്‍ദിക് പാണ്ഡ്യ തന്റെ സുഹൃത്തുക്കളെയും മറ്റ് ടീമുകളിലെ സഹ കളിക്കാരെയുമാണ് പരിഗണിക്കുന്നതെന്നതാണ് ആരാധകര്‍ പറയുന്നത്.

Also Read: 2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര്‍ ഇതാAlso Read: 2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര്‍ ഇതാ

സ്വന്തം നാട്ടുകാര്‍ക്ക് മുന്‍ഗണന നല്‍കുന്നു

സ്വന്തം നാട്ടുകാര്‍ക്ക് മുന്‍ഗണന നല്‍കുന്നു

ആഭ്യന്തര ക്രിക്കറ്റില്‍ ബറോഡക്കാരനായ ഹര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ്. ഈ രണ്ട് ടീമിലെയും സുഹൃത്തുക്കള്‍ക്കായാണ് ഹര്‍ദിക് പൃഥ്വിയെ തഴഞ്ഞതെന്നതാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

ദീപക് ഹൂഡ ബറോഡയിലെ ഹര്‍ദിക്കിന്റെ സഹ കളിക്കാരനാണ്. ഇഷാന്‍ കിഷന്‍ മോശം ഫോമിലായിരുന്നിട്ടും ടീമിലെത്തിയത് മുംബൈ ഇന്ത്യന്‍സിലെ ഹര്‍ദിക്കിന്റെ മുന്‍ സഹതാരമായതിനാലാണ്. ശുബ്മാന്‍ ഗില്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറാണ്.

നായകനായ ശേഷം സ്വന്തം ഇഷ്ടക്കാരെ പ്ലേയിങ് 11 കയറ്റാന്‍ പ്രതിഭയുള്ളവരെ ഹര്‍ദിക് മനപ്പൂര്‍വ്വം തഴയുകയാണെന്നാണ് ആരാധക വിമര്‍ശനം. ഹര്‍ദിക് നായകനെന്ന നിലയില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ ഇഷ്ടക്കാരെ പരിഗണിക്കുന്നുവെന്നും ആരാധകര്‍ ആരോപിക്കുന്നു.

Also Read: നിങ്ങളുടെ വാക്ക് ഞാന്‍ എന്തിന് കേള്‍ക്കണം? അശ്വിന്‍ ചോദിച്ചു-സംഭവം വെളിപ്പെടുത്തി ശ്രീധര്‍

മോശം ഫോമിലുള്ളവരും പ്ലേയിങ് 11

മോശം ഫോമിലുള്ളവരും പ്ലേയിങ് 11

മോശം ഫോമിലുള്ള പല താരങ്ങള്‍ക്കും ഇന്ത്യ വീണ്ടും വീണ്ടും അവസരം നല്‍കുകയാണ്. ശുബ്മാന്‍ ഗില്‍ ഏകദിന ശൈലിയില്‍ കളിക്കാന്‍ അനുയോജ്യനായ താരമാണ്. എന്നാല്‍ ടി20യിലേക്ക് വരുമ്പോള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഗില്‍ പ്രയാസപ്പെടുന്നു.

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി20 മത്സരത്തിലും ഗില്‍ ഫ്‌ളോപ്പായിരുന്നു. എന്നാല്‍ പൃഥ്വി ഷായെ പരിഗണിച്ചിരുന്നെങ്കില്‍ പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കും. ഐപിഎല്ലില്‍ പൃഥ്വി സൃഷ്ടിക്കുന്ന ഇംപാക്ട് വളരെ വലുതാണ്.

സമീപകാലത്തായി താരം മികവ് കാട്ടുന്ന സാഹചര്യത്തില്‍ പൃഥ്വി പ്ലേയിങ് 11 വേണമായിരുന്നുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മോശം ഫോമിലുള്ളവരെ ഇന്ത്യ പുറത്തിരുത്തി പൃഥ്വിക്ക് അവസരം നല്‍കേണ്ടിയിരുന്നുവെന്നാണ് ആരാധക പക്ഷം.

Also Read: ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന്‍ പറയുന്നു

പൃഥ്വി പരമ്പരയില്‍ ബെഞ്ചിലിരുന്നേക്കും

പൃഥ്വി പരമ്പരയില്‍ ബെഞ്ചിലിരുന്നേക്കും

ഇന്ത്യ മൂന്ന് മത്സരത്തിലും പൃഥ്വി ഷാക്ക് അവസരം നല്‍കാന്‍ സാധ്യത വളരെ കുറവാണ്. ഐപിഎല്‍ വരാനിരിക്കെ ശുബ്മാന്‍ ഗില്ലിന് കൂടുതല്‍ അവസരം നല്‍കി ഫോമിലേക്കെത്തിക്കേണ്ടത് ഹര്‍ദിക്കിന് അത്യാവശ്യമാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇത്തവണയും ഗുജറാത്ത് കിരീടം നേടാന്‍ ഗില്ലിന് ഫോമിലേക്കെത്തേണ്ടതായുണ്ട്. അതുകൊണ്ടാണ് പൃഥ്വിയെപ്പോലൊരു ടി20 വെടിക്കെട്ട് ബാറ്റ്‌സ്മാനെ തഴഞ്ഞ് ശുബ്മാന് ഹര്‍ദിക് കൂടുതല്‍ അവസരം നല്‍കുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ശുബ്മാന് പരിക്കേല്‍ക്കാത്ത പക്ഷം മൂന്ന് മത്സരത്തിലും പൃഥ്വി ഷാക്ക് ബെഞ്ചിലാവും സ്ഥാനമെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം. വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിലും പൃഥ്വിക്ക് അവസരമുണ്ടായേക്കില്ല. എന്നാല്‍ 2024ലെ ടി20 ലോകകപ്പിലേക്ക് താരത്തിന് അവസരം പ്രതീക്ഷിക്കാം. ഇത്തവണത്തെ ഐപിഎല്‍ പൃഥ്വിക്ക് നിര്‍ണ്ണായകമാവും.

Story first published: Friday, January 27, 2023, 20:11 [IST]
Other articles published on Jan 27, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X